Sunday, 28 October 2012


ജീവിതം പകുതിയാകുന്നതിൻ മുന്നേ

ജീവിതത്തോട് ഞാൻ യാത്ര ചോദിക്കുന്നു

സ്നേഹം നടിച്ചു ചിരിച്ചവരൊക്കെയും

ഓരത്തിരുന്നു ചരിത്രം വിളമ്പുന്നു

ഓർമ്മകൾ തൻ തീരത്തു നിന്നും ഞാൻ

നിഴലിനെപോലും കുട്ടാതെ യാത്രയാകുന്നു

ഓർമ്മകൾ എത്രയെൻ മലയാളമേ


 

അൻപതും പിന്നൊരാറുമായി പിറന്നനാളുകൾ

 അമ്മേ കേരളമേ നമിക്കുന്നു നിന്നെ ഞാൻ

 അഭിമാനമാണു ഞങ്ങൾക്കു നിൻ മക്കളായി പിറന്നതിൽ

 അകലെയെന്നാകിലും നിൻ ചിത്രമെൻ നെഞ്ചിലുറയുന്നു

 കൊതിക്കുന്നു ഞാനെത്ര മടിതട്ടിൽ തലചായ്ച്ചുറങ്ങുവാൻ

 കവിതപാടുന്നൊരാ കായലിൻ കളകളം കേൾക്കുവാൻ

 കാരുണ്യവാന്റെ സ്നേഹകടാഷത്താൽ നിറഞ്ഞ നൽ

 കാഴ്ചകൾ ചുറ്റുമുണ്ടെതെൻ കൺകുളിർ തെന്നലായി

 പിറവിതൊട്ടിന്നോളവും നിൻ ശ്രേയസുമേല്ക്കുമേൽ

 പരന്നീടുന്നു ലോകം മുഴുവനും

 എത്രമേൽ പതിഞ്ഞു നിൻ ചിത്രമെത്ര ഭംഗീയിലീ ലോകചുവരിൽ

 എത്രപറഞ്ഞാലാണു തീരുക നിൻ ജൈവവൈവിധ്യം

 എത്ര വീരപുത്രന്മാർക്കു ജന്മമേകി നീ അവരാൽ

 എഴുതി സുവർണ്ണലിപികളാൽ വർണ്ണചിത്രം

 ജനിച്ചു മടിത്തട്ടിൽ ഒരു മകനായി എന്നതിൽ

 ജ്വലിക്കുന്നു ആത്മാഭിമാനമെന്നുള്ളിലെപ്പോഴും

 തുഞ്ചനും കുഞ്ചനുമൊപ്പം ചെറുശ്ശേരിയും പിന്നെ

 വഞ്ചിപ്പാട്ടീൻ ഈണവും,താളവും

 ഓണവും വിഷുവും തിരുവാതിരയുമായി

ഓർമ്മകൾ എത്രയെത്രയെൻ മലയാളമേ

 എത്രമതങ്ങൾ എന്തെന്തു ജാതികൾ ആചാരങ്ങൾ

 എങ്കിലുമിന്നും സാമ്യമില്ലാത്ത ഐക്യത്തിനുടമ നീ

 സ്വപ്നസമാനമീ സ്വർഗ്ഗീയഭുമിയിൽ ജനിക്കാൻ കഴിഞ്ഞതിൽ

 സന്തുഷ്ഠരാണു നാം, അതിലേറെ കേരളീയരാണന്നതിൽ

 നേരുന്നു കേരളമേ നിനക്കു ഞങ്ങളീ

 നിറഞ്ഞ സന്തോഷത്തിന്റെ പിറന്നനാൾ ആശംസകൾ

Tuesday, 23 October 2012

യാത്രകൾ

മറക്കുവാനാകാത്ത യാത്രകൾ എത്ര
മായ്ക്കാനാവാത്ത നിമിഷങ്ങൾ എത്ര
ജീവിതമെന്നയീ തോണിയിലേറി നാം
വിധിയോട് പോരുതി തുഴയുന്നതെത്ര

പുറമേ നിലാവിന്റെ പുഞ്ചിരി തൂകി
പാഞ്ഞടുത്തെത്തുന്ന ചങ്ങാതികളെത്ര
അകമേ വിഷത്തിന്റെ പത്തികളാർത്തി
അടുക്കുമ്പോളറിയുന്ന ശത്രുക്കളെത്ര

സമ്പത്തുകൊണ്ടെന്റെ സ്നേഹമളർന്നവരെത്ര
സന്തോഷകാലത്തു എന്നെ  പ്രണയിച്ചവരെത്ര
 പൊട്ടികരഞ്ഞു ഞാൻ ദുഖങ്ങളാറ്റുമ്പോൾ
കെട്ടിപിടിച്ചാശ്വസിച്ചെതെൻ മിഥ്യകൾ മാത്രം

ജീവിതമെന്തെന്നറിയുന്നു ഞാനിപ്പോൾ
ജീർണ്ണിച്ച പ്രാരാബ്ധകെടുതികൾ പുണരുമ്പോൾ
ആത്മാർഥതയില്ലാത്ത സ്നേഹത്തെ ഇപ്പോഴും
ആത്മാർഥമായി കരുതുന്നു കുടെ ഞാൻ

Sunday, 21 October 2012

ഈയാഴചയിലാദ്യം (6)


ഇയടുത്ത ഏതോ ഒരു ദിവസത്തിൽ മാതൃഭുമി പത്രത്തിലൊരു ലേഖനം കണ്ടു അതിൽ വിദ്യാർഥികൾക്കിടയിൽ കുടിവരുന്ന മദ്യപാനശീലവും അദ്ധ്യാപകരുടെ അറിവില്ലായ്മയും കളിയാക്കി പറഞ്ഞിരിക്കുന്നു അതിനകത്തു വായിച്ച ഒരു ചെറിയ കവിതാ ശകലം ഞാനോർക്കുന്നു

ഒന്നു രണ്ടു ചിരട്ട കഴിപ്പോളം അപ്പനുണ്ടോ വരുന്നെന്നു നോക്കണം

രണ്ടു മൂന്നു ചിരട്ട കഴിച്ചാൽ അപ്പനാരടാ ഞാനെടാ മോനേടാ

എന്ന അതീവ ഹാസ്യപ്രദാനമായ വരികൾ വളരെ അർഥവത്തുമാണു ഇന്നത്തെ സാഹചര്യത്തിൽ തീർത്തും.

ഞാനീ പ്രവാസജീവിതമാരംഭിക്കുന്നതിനു മുമ്പ്, വീടിനടുത്തുള്ള ട്യുഷൻ സെന്ററിൽ പഠിപ്പിക്കാൻ പോകാറുണ്ടായിരുന്നു. കുട്ടികളുമായൊക്കെ നല്ലരീതിയിൽ എടപെട്ടിരുന്നതു കൊണ്ടാവാം അവരെ ഓരോരുത്തരെയും ഞാൻ ഓർത്തുവയ്ക്കുന്നു. ഇക്കഴിഞ്ഞ എന്റെ അവധിക്കാലത്തു ഞാനതിലൊരു വിദ്യാർഥിയെ കണ്ടു എനിക്കൊരിക്കലും പ്രതീഷിക്കാനാവാത്ത ഒരവസ്ഥയിൽ ആകെ മദ്യലഹരിയിൽ മുങ്ങിനീങ്ങുന്നു. ഇതൊരു വിദ്യാർഥിയുടെ മാത്രം കാഴ്ചയല്ല നുറിൽ തൊണ്ണുറ്റി ഒൻപതു പേരും ഇങ്ങനെ തന്നെയാണു. ഏതു സർക്കാരാണു മദ്യം നിരോധിക്കാൻ ധൈര്യപെടുക? അതിനു മുതിർന്ന മുഖ്യമന്ത്രി തൊട്ടടുത്ത തെരെഞ്ഞെടുപ്പിൽ കേന്ദ്രത്തിലേയ്ക്ക് പറിച്ചുനടപെട്ട നാടാണു നമ്മുടേത്.

ഇന്നെല്ലാ ആഘോഷങ്ങളും കുട്ടായ്മകളും ഒരേ ഒരു ലഷ്യത്തിലാണു ചെന്നെത്തി ചേരുക മദ്യപാനം.  മദ്യം നിഷേധിച്ച രാജ്യങ്ങളിൽ പോലും അവ സുലഭമായി ലഭിക്കുന്നു എന്നതു തന്നെ മദ്യത്തിന്റെ പ്രധാന്യം എത്രത്തൊളമാണന്നു മനസ്സിലാക്കാം. ഇക്കഴിഞ്ഞ ഓണത്തിനു ഞാനൊരു കുട്ടായ്മയിൽ അറിയാതെ ചെന്നുപെട്ടു സാധാരണ ഇത്തരം ഇടങ്ങളിൽ ഞാൻ പങ്കെടുക്കാറുള്ളതല്ല വേറെയൊന്നും കൊണ്ടല്ല ഒരു രസംകൊല്ലിയായി അവർക്കൊരു ബുദ്ധിമുട്ടാകണ്ട എന്നു കരുതിമാത്രം , പക്ഷേ ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് മാത്രം ഫാമിലിയുൾപെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ ഞാനും ചെന്നു പെട്ടു സ്ത്രികൾ പോലും ബിയർ കഴിച്ച് ആഘോഷിക്കുന്ന അത്തരം അഘോഷങ്ങളിൽ മദ്യം ഉപയോഗിക്കാത്തവർ എന്തോ മഹാപാവം ചെയ്യുന്നു  എന്നതു പോലെയാണു ഒരോരുത്തരും നമ്മെ വീഷിക്കുന്നത് എന്നു പറയാം . പണ്ടൊക്കെ പെണ്ണുകാണാൻ വരുന്ന ചെറുക്കൻ മദ്യപാനസ്വഭാവം ഇല്ലാത്തയാളാണന്നു കേൾക്കുന്നതാണു സന്തോഷം ഇന്ന് വല്ലതും അങ്ങനെ പറഞ്ഞാൽ ഇങ്ങനെയുള്ള പച്ചക്കറി ചെറൂക്കനെയൊക്കെ ആർക്കു വേണം എന്നായിരിക്കും പെണ്ണിന്റെ മറുചോദ്യം.

മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ഒരിക്കൽ ഞാൻ ശ്രമിച്ചതാണു മാത്യഭുമി സ്റ്റ്ഡിസർക്കിളിന്റെ ട്രയിനറായിരിക്കുന്ന സമയം ഒരു പഠനക്ലാസ്സിൽ അറിയാതെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചു പറഞ്ഞുപോയി ശരിക്കും എനിക്കു തല്ലുകിട്ടേണ്ടതായിരുന്നു എന്ത് വീറോടേയാണു കുട്ടീകളും മുതിർന്നവരും ഒക്കെ ഒന്നിച്ചെതിർത്തത് എനിക്കത് ഓർക്കാൻ കുടി വയ്യ. ഇവനേതു കോത്താഴത്തുകാരനാടാ എന്ന തരത്തിൽ പെൺകുട്ടീകളുടെ നോട്ടം കുടി കണ്ടപ്പോൾ എനിക്കു മതിയായി പിന്നീടൊരിടത്തും മദ്യം ദോഷമാണെന്നു ഞാൻ പറഞ്ഞിട്ടീല്ല

കരൾ രോഗങ്ങളൊന്നും പറഞ്ഞ് ഇപ്പോഴത്തെ തലമുറയെ പിന്തിരിപ്പിക്കാൻ നോക്കണ്ട കരൾ മാറ്റിവയ്ക്കൽ കണ്ടുപിടിച്ച കാലമാ ആശാനെയെന്നു പറഞ്ഞുകളയും. ഇതൊന്നും മദ്യത്തിനെതിരെയല്ല കേട്ടോ മദ്യപാനികൾക്കൊപ്പമാണു ഞാനും കേരളത്തിന്റെ സാമ്പത്തിക അച്ചടക്കം ഒരു പരിധിവരെ പിടിച്ചുനിർത്തുന്നതിൽ ദ്രാവകം ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.

PRAVEEN V R ATTUKAL

Sunday, 14 October 2012

ഈ ആഴ്ചയിലാദ്യം (5)


വിദ്യാഭ്യാസം വെറും അഭ്യാസം മാത്രമായി പോകുമോ?

ഞങ്ങളുടെ കുട്ടിക്കാലത്തൊക്കെ ഉസ്കൂ എന്നത് ഒരാധനാ സ്ഥലം പോലെ പവിത്രമായിരുന്നു. ഗുരുവരന്മാ മാതാപിതാക്കളെക്കാ പ്രിയമുള്ളവരായിരുന്നു, പഠനോപകരണങ്ങളും പഠനവും അഭിമാനമായിരുന്നു, ഇന്നത്തെയത്ര  സൗകര്യങ്ങളൊന്നുമില്ലാത്ത സാധാരണ മലയാളം സ്കൂളി കുമാരനാശാനെയും വള്ളത്തോളിനെയും ഉള്ളൂരിനെയും ഒക്കെ അറിഞ്ഞുള്ള യാത്ര ഏറെ മധുരതരം  അവിടെനിന്നു പകർന്നുകിട്ടിയതിൽ നിന്നൊറ്റയെണ്ണം പോലും പതിരായില്ല. എത്രദൂരം താണ്ടിയാണു ഉസ്കൂളിലെത്തുക ഏഴു പീരിയഡും പലപലവിഷയങ്ങളും ർച്ചകളുമായി കടന്നു പോയകാലം എത്ര മനോഹരമായിരുന്നു. ഒരോരോ വിഷയങ്ങളിലും അഗാധമായ അറിവുള്ളവരായിരുന്നു അദ്ധ്യാപക, അവരുടെ അറിവിനെ പരിഷിക്കേണ്ട ആവശ്യം ഒരു വിദ്യാർഥിക്കും ഉണ്ടായിരുന്നില്ല.. ഗുരുവരന്മാരുടെ പ്രധാന്യം  രക്ഷകർത്താക്കൾ നിരന്തരം ർമ്മപെടുത്തിയിരുന്നു. അതു അക്ഷരം പ്രതി അനുസരിക്കാ കുഞ്ഞുങ്ങൾക്കായിരുന്നു

എന്നാ ഇന്നു എന്താണു സ്ഥിതി ഏതദ്ധ്യാപകർക്കാണു വിദ്യാഭ്യാസത്തോടും ജോലിയോടും ആത്മാർഥതയുള്ളത് മാസാമാസം വരുന്ന ക്യത്യമായ ശമ്പളം അതിനോടല്ലാതെ മറ്റെന്തിനോടാണു അദ്ധ്യാപക കൂറുകാണിക്കുക.ഇന്നേതു വിദ്യാർഥിയാണു രക്ഷകർത്താക്കളെയും അദ്ധ്യാപകരെയും അക്ഷരം പ്രതിയനുസരിക്കുന്നത്? എല്ലാം മോഡേ എന്ന പേരി പേകൂത്തായി മാറികൊണ്ടിരിക്കുമ്പോ നശിക്കുന്നത് ഒരു സംസ്കാരമാണു അതോടൊപ്പം നല്ലോരു തലമുറയും അദ്ധ്യാപക ദൈവതുല്ല്യരെന്ന നിലയി നിന്നും ചെകുത്താന്റെ പിന്മുറക്കാരെന്നു പറയേണ്ടി വരും പത്രവാർത്തകൾ വായിച്ചാ
ശിഷ്യഗണങ്ങ എല്ലാവിധ ദുശീലങ്ങളും ആരംഭിക്കുന്നതാകട്ടെ മാത്യകാ വിദ്യാലയങ്ങളി നിന്നും ലഹരി വസ്തുക്കളും അതുപോലെ തന്നെയുള്ള മറ്റു കാര്യങ്ങളൂം അവർക്ക് വളരെ നിഷപ്രയാസം ലഭിക്കാവുന്ന ഇടങ്ങളായി ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങ മാറി. സമ്പന്നരുടെ സ്ഥിതി വ്യത്യസ്തമാണു ആധുനികതയി അധിഷ്ഠിതമായ വിദ്യാഭ്യാസ രീതി പിന്തുടരുമ്പോഴും അവരുടെ സാമ്പത്തികസ്രോതസ്  ഉന്നതമായ നിലകളി എത്തിക്കാ കെല്പുള്ളതാണു

ർക്കാരുകളുടെ വിദ്യാഭ്യാസ നയങ്ങളും വിദ്യാർഥികളുടെ ഉന്നമനത്തിനായി യാതൊന്നും ചെയ്യുന്നില്ല എന്നത് സത്യം. പതിനാണ്ടുകൾക്കപ്പുറത്ത് ശ്രീ ജോസഫ് മുണ്ടശ്ശേരി മാഷിനെ പോലെയൂള്ള ദീർഘദർശികളായ ൾക്കാർ രൂപം കൊടുത്ത വിദ്യാഭ്യാസനയങ്ങളെ യാതൊരു ദയയും ദാഷണ്യവുമില്ലാതെ കശക്കിയെറിഞ്ഞുകളഞ്ഞ നരാധമന്മാരായ ഭരണക്കാരും  വിദ്യാഭ്യാസത്തെ കച്ചവടചരക്കാക്കി മുക്കിനുമുക്കിനു സ്ഥാപനങ്ങ കെട്ടിപൊക്കി വിലപേശുന്ന സമുദായ ദ്രോഹികളായ നേതാക്കളും അവരുടെ വാക്കുകൾക്ക് വേദതുല്ല്യപരിഗണന നല്കുന്ന രാഷ്ട്രീയക്കാരും കൂടി നമ്മുടെ നല്ലോരു തലമുറയെ നശിപ്പിച്ചുകളയുകയാണു.

വരു നമ്മുക്കൊരുമിച്ചൊരായാത്ര പോകാം...

യാത്ര ചെയ്യുന്നതെന്തായാലും ഒരു ഹരം തന്നെയാണു, പ്രിയമുള്ളവരോടൊപ്പമാകുമ്പോൾ പ്രത്യോകിച്ചും. യാത്ര ഇഷ്ട്മില്ലാത്തവരാരുണ്ട്, നാമേറെ ഇഷ്ട്പെടുന്ന  സ്ഥലത്തേയ്ക്ക് നല്ല സഹയാത്രികരുമായി ഒരു സുഖകരമായ യാത്ര പോകുന്നത് മനസ്സിനു കുളിരേകുന്ന തീരുമാനമാണു അത്തരം ഒരു തീരുമാനത്തിലെക്കാണു ഞാനെത്തിചേർന്നിരിക്കുന്നു വരു നമ്മുക്കൊരുമിച്ചൊരായാത്ര പോകാം...
ഇക്കഴിഞ്ഞ ജനുവരി മാസത്തിലാണു ഒരു തീർഥാടനമെന്ന നിലയിൽ ഞങ്ങൽ അഗസ്ത്യകുടത്തിൽ എത്തുന്നത്, തികഞ്ഞ ഭക്തിയോടെ രാമായണ കഥയിൽ പറയുന്ന അഗസ്ത്യകുടം ഒന്നു കണ്ടു പോകുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം പക്ഷേ ഞങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ തെല്ലഹങ്കാരത്തോടെ തള്ളികളഞ്ഞുകൊണ്ട് അഗസ്ത്യപർവ്വതം അതിന്റെ വിരിമാറിലേയ്ക്ക ജൈവകൗതുകങ്ങളിലേയ്ക്ക പിടിച്ചടുപ്പിക്കുകയായിരുന്നു. ഹിന്ദുപുരാണങ്ങളിൽ പറയുന്ന സപ്ത ഋഷികളിലൊരാളായ അഗസ്ത്യമുനി വസിക്കുന്ന സ്ഥലമായതുകൊണ്ടാണു അഗസ്ത്യപർവ്വതം എന്നപേരുവന്നതെന്ന ഐതീഹവും പേറി ഞങ്ങളെത്തുമ്പോൾ ഇൻഡ്യയിലെ തന്നെ അത്യപൂർവ്വമായ സസ്യജൈവസമ്പത്തിനാൽ സമ്പുഷ്ട്മായ പർവ്വതനിരകൾ ഹ്യദ്യമായി വരവേല്ക്കുകയായിരുന്നു എന്നതാണു സ്റ്റത്യം. പ്രക്യതി കനിഞ്ഞുനല്കിയ അപൂർവ്വ സമ്പത്തുകൾ നഷ്ട്പെട്ടുപോകാതിരിക്കാനും അവിടെ മനുഷ്യന്റെ കടന്നുകയറ്റമുണ്ടാവാതിരിക്കാനുമായി മണ്മറഞ്ഞുപോയ പഴമക്കാർ കണ്ടെത്തിയതാവണം എല്ലാ പ്രക്യതിസുന്ദര പ്രദേശങ്ങൾക്കും ഒരു ഭക്തിപരിവേഷം എന്തായാലും അഗസ്ത്യാർകൂടത്തിന്റെ വിരിമാറിലേയ്ക്ക് ഇറങ്ങിചെന്നതോട് കുടി ഞങ്ങളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി വന്നുനിറയുന്നതു പോലെ തോന്നി. ഇത്രയും മനോഹരമായ അതീവസുന്ദരങ്ങളായ എത്ര വലിയ സമ്മാനമാണു ജഗദീശ്വരൻ കേരളത്തിനു തന്നിരിക്കുന്നതെന്നു അറിയാതെ ചിന്തിച്ചുപോയി.
വളരെ കർശനമാണു അഗസ്ത്യാർകൂടമലയിലേയ്കുള്ള നിയമങ്ങൾ, മറ്റ് ടുറിസുകേന്ദ്രങ്ങളിൽ ഒന്നും കാണാത്തത്ര നിശബ്ദതയാണിവിടെ ചുറ്റും ഇതുവരെ കേട്ടിട്ടില്ലാത്ത വിവിധതരം ശബ്ദ്ങ്ങൾ, അതിമനോഹരമായ കാഴ്ചകൾ അന്തമില്ലാത്ത പ്രക്യതിയുടെ ആഴങ്ങളിലേയ്ക്കിറങ്ങി ചെന്നതിന്റെ ഒരങ്കലാപ്പിലായിരുന്നു ഞാൻ., നഗരത്തിലെ അഴുക്കുചാലുകളും കോൺക്രീറ്റ് കാടുകളും മാത്രം കണ്ടു ശീലിച്ച എനിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. മുമ്പും ഞാനൊരുപാടു യാത്രകൾ ചെയ്തിട്ടൂണ്ട് അതൊക്കെ ആധുനികത വച്ചുകെട്ടി ടുറിസ്റ്റുകളെ ആകർഷിക്കാനുള്ളടുത്തേയ്ക്കായിരുന്നു സുഹ്രത്തുക്കളൂടെ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെയൊരാത്ര വന്നതിൽ ഞാനിന്നേറെ സന്തുഷ്ഠനാണു.
തിരുവനന്തപുരത്തെ വിവാദങ്ങൾക്കേറെ പ്രശ്സ്തമായ ബോണക്കാട്ട് തേയില തോട്ടങ്ങൾ വഴി ഞങ്ങൾ പതുക്കെ മലകയറിതുടങ്ങി. വൈദ്യശാസ്ത്രത്തിന്റെയും ജോതിഷ്യത്തിന്റെയും ആചാര്യനെകാണാനായി എന്തു ത്യാഗവും സഹിക്കാൻ തീരുമാനിച്ചവരായതു കൊണ്ട് എനിക്കേറ്റവും വെറുപ്പുളവാക്കുന്ന കുളയട്ടകളുടെ കടിപോലുമൊരു ശല്ല്യമായി തോന്നിയില്ല. ചോലകാടുകൾ എന്നറിയപെടുന്നവയാവണം (പണ്ടെങ്ങോ കേട്ടറിവാണിത്) മരങ്ങൾ അതികം ഉയരത്തിലല്ലാതെ ഇടതൂർന്നു വളരുന്ന ഭാഗം തുടങ്ങി ഒരു മരങ്ങൾ പോലുമില്ലാത്ത പുല്ലുമേൽടുകളും കൊടും വനങ്ങളും ചോലകളും എന്നു വേണ്ട ആസ്വാദകനു ഹ്യദ്യമായ വിരുന്നോരുക്കി കാത്തിരിക്കുന്നു ഇവിടെ പ്രക്യതി...
അപൂർവ്വങ്ങളായ ധാരാളം ചെടികൾ ഇവിടെ കണ്ടു അവയിൽ ചിലത് ഭഷ്യയോഗ്യമാണന്നു കുടെ വന്ന പരിചയമുള്ളവർ പറയുന്നുണ്ടായിരുന്നു ഏകദേശം 2500 ഓളം ഔഷധസസ്യങ്ങൾ നിറഞ്ഞതാണു ഇവിടമെന്നും പിന്നീടറിയാൻ കഴിഞ്ഞു. അഗസ്ത്യമുനിയുടെ കൂറ്റൻ കരിങ്കൽ പ്രതിമ കാണാനായി ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയിരക്കണക്കിനാളുകളാണു ഇവിടെയെത്തുന്നത് എന്നാൽ കഠിനമായ ബുദ്ധിമുട്ടൂകൾ താണ്ടിയെത്തുന്നവരെ അഗസ്ത്യൻ നിരാശരാക്കുന്നില്ല കണ്ണിനാന്ദവും, കർണ്ണങ്ങൾക്കാരവവും, സുഖമുള്ള കുളിരുമേകിതന്നെ നമ്മെ സ്വീകരിക്കുകായണു, കേരളത്തിലെ കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകളിലും തമിഴ്നാടിന്റെ പ്രാന്തപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യാർകുടം വന്യമ്യഗങ്ങളാലും സമ്പുഷ്ടമാണു 

Sunday, 7 October 2012

അമ്മ


അമ്മയെ കുറിച്ചുള്ള ഓർമ്മകൾക്കെല്ലാം
അമ്മിഞ്ഞപാലിൻ നനുത്ത ഗന്ധം
പാലുവെളുത്തതാണെൻ അമ്മയെപോലെ
പിരിഞ്ഞുപോകില്ല സ്നേഹമതെത്ര കഴിഞ്ഞാലും
ഇരുളുമാപകലുമെൻ അമ്മയരികിലില്ലന്നാൽ
ഇരുളുമെൻ മുഖമെത്ര സന്തോഷമുണ്ടെങ്കിലും
ഉണരുമ്പോൾ അമ്മയെ കാണാതിരുന്നാൽ
ഉണർവ്വില്ല ഒന്നിനും അലസമാകും ദിനം
വീട്ടിലെ ഏകയാൺ തരിയാകയാൽ
വാൽസല്ല്യമേറെ കുടിച്ചു വളർന്നു ഞാൻ (എങ്കിലും)
അമ്മയെ തന്നെയാണെനിക്കേറെയിഷ്ടം ഇന്നും
അമ്മതൻ സ്നേഹമാണെന്നുമിഷ്ട്ം
 ഏറെ മുതിർന്നുപോയി കാലവുമീഞ്ഞാനും
ഏത്രയോ അകലെയാണെങ്കിലും മിന്നും
അമ്മയാണെൻ ശരിയും വെളിച്ചവും
അമ്മയാണെൻ സർവ്വസ്വവും
എപ്പോഴുമെന്തിനും ശാസിക്കുമെങ്കിലും
ഏറെ വിലക്കുകൾ തന്നിരുന്നെങ്കിലും
വാൽസല്ല്യമോടെയെന്നെ മടിയിലിരുത്തി
വാരിതരുന്ന ചോറിന്റെ സ്വാദു ഞാനെങ്ങനെ മറക്കാൻ
കെട്ടിമറിഞ്ഞാകുളത്തിൽ കുളിച്ചുവരുന്നേരം
കെട്ടിപിടിച്ചാതല തുവർത്തിതരുന്നതും
പകലന്തിയോളമുള്ള ജലകേളികളാൽ
പനിച്ചു വിറച്ചുഞ്ഞാൻ പുതച്ചുമൂടവേ
രാസനാദി പൊടിയെൻ തലയിൽ തിരുമ്മി‘
രാവുതീരുവോളമെൻ അരികിലിരിക്കുന്നതും
എത്ര കണ്ടാലുമെന്നെ കൊതിതീരാതെ
എത്ര ദുരം നോക്കി നില്ക്കുന്നതും
അമ്മയെ തന്നെയാണെനിക്കെന്നു മിഷ്ടം
അമ്മതൻ സ്നേഹമാണെനിക്കെന്നുമിഷ്ട്ം
 

ആഴ്ചയിലാദ്യം (4)
 


ആഴ്ചയിലാദ്യം (4)

എന്നെ പോലെ തന്നെയല്ലേ എന്റെ കൂട്ടുകാരനും പിന്നെന്താ അവന്റെ അടുത്തിരുന്നാ, എനിക്കെന്തുകൊണ്ടാ വഴിയേ നടക്കാ പാടില്ലാത്തത്?? ഇത്തരം ചോദ്യങ്ങ കാലഘട്ടത്തിനപ്പുറത്തുനിന്നും നാം കേൾക്കുന്നവയല്ല ഇനി കേൾക്കാൻ പോകുന്ന ചോദ്യശരങ്ങളാണു വളർന്നു വരുന്നവ കഴിഞ്ഞുപോയ നൂറ്റാണ്ടിനെ വീണ്ടും തിരിച്ചുകൊണ്ടു വരാ ശ്രമിക്കുന്നു, സംസ്കാര സമ്പന്നരെന്നഹങ്കരിക്കുന്ന കേരളീയ തരം താണ ർഗ്ഗീയതയും ജാതിമതചിന്തകൾക്കും അമിതപ്രാധാന്യം കൊടുക്കുന്നു, ഉത്തരേന്ത്യയി പോലും കാണാത്തത്ര ർഗ്ഗീയകാർഡിളക്കി രാഷ്ട്രീയ പാർട്ടികൾ വളരുന്നു. ഇതൊരു അപകടം പിടിച്ച വളരെ സൂഷിച്ചുകൈകാര്യം ചെയ്യേണ്ട കാര്യമാണു എന്നു പറയാതെ വയ്യ. പണ്ടുകാലത്തു സ്വാമി വിവേകാനന്ദ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളം അതിനെക്കാ അപകടകരമായ ഒരവസ്ഥയിലേയ്ക്ക നീങ്ങികൊണ്ടിരിക്കുന്നു .

പണ്ടത്തെ ജാതിവ്യവസ്ഥയ്ക്കും, അടിമത്വത്തിനുമെതിരെ തുലിക ചലിപ്പിക്കാ സംസ്കാരിക നേതാക്കന്മാരുണ്ടയിരുന്നു, ശക്തമായ രാഷ്ട്രീയ സംഘടനക ഉണ്ടായിരുന്നു ഇന്നത്തെ കാലത്ത് സംസ്കാരിക നേതാക്കന്മാരും സംഘടനകളും പക്ഷം പിടിക്കുന്നു, ർഗ്ഗിയതയ്ക്ക് കുട വിരിക്കുന്നു.

മതമേതായാലും മനുഷ്യ നന്നായാ മതി എന്നു പറഞ്ഞ മഹാഗുരുവിന്റെ പിന്മുറക്കാ, മനുഷ്യ എങ്ങനെയായാലും മതം നന്നായാ മതി എന്നു വിചാരിക്കുന്നു, മറ്റൊരു കൂട്ട ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്നു.

എങ്ങനെ കഴിഞ്ഞവരാണു നാം എത്ര ഐക്യത്തോടെ സന്തോഷത്തോടെ എത്ര വലിയ വെല്ലുവിളികളും ഒന്നിച്ചു പങ്കിട്ട് എല്ലാ  നന്മകളും ഒന്നിച്ചാഘോഷിച്ചു നല്ല അയല്ക്കാരായി കഴിഞ്ഞ നമ്മളി എത്ര പെട്ടന്നാണു അന്യരാണെന്ന ചിന്ത മുളപൊട്ടിയത്, നിത്യവും അഞ്ചുനേരം നിസ്കരിക്കുന്ന മുസ്ളിമും, മുടങ്ങാതെ നിർമ്മാല്ല്യദർശനം നടത്തുന്ന ഹിന്ദുവും, കുർബാന കൈകൊള്ളുന്ന ക്രിസ്തിയാനിയും അവനവന്റെ വിശ്വാസങ്ങളെ മുറുകപിടിക്കുക എന്നതിലുപരി അന്യന്റെ വിശ്വാസത്തെയും രീതികളെയും ചോദ്യം ചെയ്യാനും കുറ്റം പറയാനും തുടങ്ങിയതെന്നാണു

എന്തു പറഞ്ഞാലും അതിലെല്ലാം ർഗ്ഗീയവിഷം പുരട്ടുന്ന രീതി എങ്ങനെയാണു വിദ്യാസമ്പന്നരെന്നു മേനിനടിക്കുന്ന മലയാളിക്കു കൈവന്നത്. എല്ലാ തിന്മകളെയും അതിവേഗം ജനങ്ങളിലെത്തിക്കുന്നതി മാധ്യമങ്ങ അവരുടെ ർമ്മം മറന്നു പ്രവർത്തിക്കുന്നു അതിനനുസരിച്ച് ജനങ്ങ പക്ഷം പിടിക്കുന്നു ഇങ്ങനെ തുടർന്നാൽ ബീഹാറിലെയോ, അതുപോലെയുള്ള ഏതെങ്കിലും ഉത്തരേന്ത്യ സംസ്ഥാനത്തിലെയോ ഒരു ൾനാടൻ ഗ്രാമത്തിലെ അവസ്ഥയെക്കാ ഭീകരമായി തീരും കേരളത്തിലെ സ്ഥിതി

ഇനി ജനിക്കാ നമ്മുക്ക് ഒരു ശ്രീനാരായണ ഗുരുവോ, മഹാത്മാഗാന്ധിയോ ഇല്ല എന്നത് പരമമായ സത്യം അതുകൊണ്ട് സുഹ്രത്തുക്കളെ നമ്മുടെ വരും തലമുറയെങ്കിലും സഹോദരമാരെ സ്നേഹിക്കാ പഠിപ്പിക്കാം ർഗ്ഗീയവിഷം തളിക്കാത്ത പതിരില്ലാത്ത കളകളില്ലാത്ത നല്ല ഫലവ്യഷങ്ങളായി വളർത്താം അതിനു നന്മയുടെ, സാഹോദര്യത്തിന്റെ, സന്തോഷത്തിന്റെ വളവും പാരമ്പര്യത്തിന്റെ, വിദ്യാഭ്യാസത്തിന്റെ വെള്ളവും കൊടുക്കാം