Sunday 14 October 2012

വരു നമ്മുക്കൊരുമിച്ചൊരായാത്ര പോകാം...

യാത്ര ചെയ്യുന്നതെന്തായാലും ഒരു ഹരം തന്നെയാണു, പ്രിയമുള്ളവരോടൊപ്പമാകുമ്പോൾ പ്രത്യോകിച്ചും. യാത്ര ഇഷ്ട്മില്ലാത്തവരാരുണ്ട്, നാമേറെ ഇഷ്ട്പെടുന്ന  സ്ഥലത്തേയ്ക്ക് നല്ല സഹയാത്രികരുമായി ഒരു സുഖകരമായ യാത്ര പോകുന്നത് മനസ്സിനു കുളിരേകുന്ന തീരുമാനമാണു അത്തരം ഒരു തീരുമാനത്തിലെക്കാണു ഞാനെത്തിചേർന്നിരിക്കുന്നു വരു നമ്മുക്കൊരുമിച്ചൊരായാത്ര പോകാം...
ഇക്കഴിഞ്ഞ ജനുവരി മാസത്തിലാണു ഒരു തീർഥാടനമെന്ന നിലയിൽ ഞങ്ങൽ അഗസ്ത്യകുടത്തിൽ എത്തുന്നത്, തികഞ്ഞ ഭക്തിയോടെ രാമായണ കഥയിൽ പറയുന്ന അഗസ്ത്യകുടം ഒന്നു കണ്ടു പോകുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം പക്ഷേ ഞങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ തെല്ലഹങ്കാരത്തോടെ തള്ളികളഞ്ഞുകൊണ്ട് അഗസ്ത്യപർവ്വതം അതിന്റെ വിരിമാറിലേയ്ക്ക ജൈവകൗതുകങ്ങളിലേയ്ക്ക പിടിച്ചടുപ്പിക്കുകയായിരുന്നു. ഹിന്ദുപുരാണങ്ങളിൽ പറയുന്ന സപ്ത ഋഷികളിലൊരാളായ അഗസ്ത്യമുനി വസിക്കുന്ന സ്ഥലമായതുകൊണ്ടാണു അഗസ്ത്യപർവ്വതം എന്നപേരുവന്നതെന്ന ഐതീഹവും പേറി ഞങ്ങളെത്തുമ്പോൾ ഇൻഡ്യയിലെ തന്നെ അത്യപൂർവ്വമായ സസ്യജൈവസമ്പത്തിനാൽ സമ്പുഷ്ട്മായ പർവ്വതനിരകൾ ഹ്യദ്യമായി വരവേല്ക്കുകയായിരുന്നു എന്നതാണു സ്റ്റത്യം. പ്രക്യതി കനിഞ്ഞുനല്കിയ അപൂർവ്വ സമ്പത്തുകൾ നഷ്ട്പെട്ടുപോകാതിരിക്കാനും അവിടെ മനുഷ്യന്റെ കടന്നുകയറ്റമുണ്ടാവാതിരിക്കാനുമായി മണ്മറഞ്ഞുപോയ പഴമക്കാർ കണ്ടെത്തിയതാവണം എല്ലാ പ്രക്യതിസുന്ദര പ്രദേശങ്ങൾക്കും ഒരു ഭക്തിപരിവേഷം എന്തായാലും അഗസ്ത്യാർകൂടത്തിന്റെ വിരിമാറിലേയ്ക്ക് ഇറങ്ങിചെന്നതോട് കുടി ഞങ്ങളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി വന്നുനിറയുന്നതു പോലെ തോന്നി. ഇത്രയും മനോഹരമായ അതീവസുന്ദരങ്ങളായ എത്ര വലിയ സമ്മാനമാണു ജഗദീശ്വരൻ കേരളത്തിനു തന്നിരിക്കുന്നതെന്നു അറിയാതെ ചിന്തിച്ചുപോയി.
വളരെ കർശനമാണു അഗസ്ത്യാർകൂടമലയിലേയ്കുള്ള നിയമങ്ങൾ, മറ്റ് ടുറിസുകേന്ദ്രങ്ങളിൽ ഒന്നും കാണാത്തത്ര നിശബ്ദതയാണിവിടെ ചുറ്റും ഇതുവരെ കേട്ടിട്ടില്ലാത്ത വിവിധതരം ശബ്ദ്ങ്ങൾ, അതിമനോഹരമായ കാഴ്ചകൾ അന്തമില്ലാത്ത പ്രക്യതിയുടെ ആഴങ്ങളിലേയ്ക്കിറങ്ങി ചെന്നതിന്റെ ഒരങ്കലാപ്പിലായിരുന്നു ഞാൻ., നഗരത്തിലെ അഴുക്കുചാലുകളും കോൺക്രീറ്റ് കാടുകളും മാത്രം കണ്ടു ശീലിച്ച എനിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. മുമ്പും ഞാനൊരുപാടു യാത്രകൾ ചെയ്തിട്ടൂണ്ട് അതൊക്കെ ആധുനികത വച്ചുകെട്ടി ടുറിസ്റ്റുകളെ ആകർഷിക്കാനുള്ളടുത്തേയ്ക്കായിരുന്നു സുഹ്രത്തുക്കളൂടെ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെയൊരാത്ര വന്നതിൽ ഞാനിന്നേറെ സന്തുഷ്ഠനാണു.
തിരുവനന്തപുരത്തെ വിവാദങ്ങൾക്കേറെ പ്രശ്സ്തമായ ബോണക്കാട്ട് തേയില തോട്ടങ്ങൾ വഴി ഞങ്ങൾ പതുക്കെ മലകയറിതുടങ്ങി. വൈദ്യശാസ്ത്രത്തിന്റെയും ജോതിഷ്യത്തിന്റെയും ആചാര്യനെകാണാനായി എന്തു ത്യാഗവും സഹിക്കാൻ തീരുമാനിച്ചവരായതു കൊണ്ട് എനിക്കേറ്റവും വെറുപ്പുളവാക്കുന്ന കുളയട്ടകളുടെ കടിപോലുമൊരു ശല്ല്യമായി തോന്നിയില്ല. ചോലകാടുകൾ എന്നറിയപെടുന്നവയാവണം (പണ്ടെങ്ങോ കേട്ടറിവാണിത്) മരങ്ങൾ അതികം ഉയരത്തിലല്ലാതെ ഇടതൂർന്നു വളരുന്ന ഭാഗം തുടങ്ങി ഒരു മരങ്ങൾ പോലുമില്ലാത്ത പുല്ലുമേൽടുകളും കൊടും വനങ്ങളും ചോലകളും എന്നു വേണ്ട ആസ്വാദകനു ഹ്യദ്യമായ വിരുന്നോരുക്കി കാത്തിരിക്കുന്നു ഇവിടെ പ്രക്യതി...
അപൂർവ്വങ്ങളായ ധാരാളം ചെടികൾ ഇവിടെ കണ്ടു അവയിൽ ചിലത് ഭഷ്യയോഗ്യമാണന്നു കുടെ വന്ന പരിചയമുള്ളവർ പറയുന്നുണ്ടായിരുന്നു ഏകദേശം 2500 ഓളം ഔഷധസസ്യങ്ങൾ നിറഞ്ഞതാണു ഇവിടമെന്നും പിന്നീടറിയാൻ കഴിഞ്ഞു. അഗസ്ത്യമുനിയുടെ കൂറ്റൻ കരിങ്കൽ പ്രതിമ കാണാനായി ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയിരക്കണക്കിനാളുകളാണു ഇവിടെയെത്തുന്നത് എന്നാൽ കഠിനമായ ബുദ്ധിമുട്ടൂകൾ താണ്ടിയെത്തുന്നവരെ അഗസ്ത്യൻ നിരാശരാക്കുന്നില്ല കണ്ണിനാന്ദവും, കർണ്ണങ്ങൾക്കാരവവും, സുഖമുള്ള കുളിരുമേകിതന്നെ നമ്മെ സ്വീകരിക്കുകായണു, കേരളത്തിലെ കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകളിലും തമിഴ്നാടിന്റെ പ്രാന്തപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യാർകുടം വന്യമ്യഗങ്ങളാലും സമ്പുഷ്ടമാണു 

No comments:

Post a Comment