Sunday 28 October 2012

ഓർമ്മകൾ എത്രയെൻ മലയാളമേ


 

അൻപതും പിന്നൊരാറുമായി പിറന്നനാളുകൾ

 അമ്മേ കേരളമേ നമിക്കുന്നു നിന്നെ ഞാൻ

 അഭിമാനമാണു ഞങ്ങൾക്കു നിൻ മക്കളായി പിറന്നതിൽ

 അകലെയെന്നാകിലും നിൻ ചിത്രമെൻ നെഞ്ചിലുറയുന്നു

 കൊതിക്കുന്നു ഞാനെത്ര മടിതട്ടിൽ തലചായ്ച്ചുറങ്ങുവാൻ

 കവിതപാടുന്നൊരാ കായലിൻ കളകളം കേൾക്കുവാൻ

 കാരുണ്യവാന്റെ സ്നേഹകടാഷത്താൽ നിറഞ്ഞ നൽ

 കാഴ്ചകൾ ചുറ്റുമുണ്ടെതെൻ കൺകുളിർ തെന്നലായി

 പിറവിതൊട്ടിന്നോളവും നിൻ ശ്രേയസുമേല്ക്കുമേൽ

 പരന്നീടുന്നു ലോകം മുഴുവനും

 എത്രമേൽ പതിഞ്ഞു നിൻ ചിത്രമെത്ര ഭംഗീയിലീ ലോകചുവരിൽ

 എത്രപറഞ്ഞാലാണു തീരുക നിൻ ജൈവവൈവിധ്യം

 എത്ര വീരപുത്രന്മാർക്കു ജന്മമേകി നീ അവരാൽ

 എഴുതി സുവർണ്ണലിപികളാൽ വർണ്ണചിത്രം

 ജനിച്ചു മടിത്തട്ടിൽ ഒരു മകനായി എന്നതിൽ

 ജ്വലിക്കുന്നു ആത്മാഭിമാനമെന്നുള്ളിലെപ്പോഴും

 തുഞ്ചനും കുഞ്ചനുമൊപ്പം ചെറുശ്ശേരിയും പിന്നെ

 വഞ്ചിപ്പാട്ടീൻ ഈണവും,താളവും

 ഓണവും വിഷുവും തിരുവാതിരയുമായി

ഓർമ്മകൾ എത്രയെത്രയെൻ മലയാളമേ

 എത്രമതങ്ങൾ എന്തെന്തു ജാതികൾ ആചാരങ്ങൾ

 എങ്കിലുമിന്നും സാമ്യമില്ലാത്ത ഐക്യത്തിനുടമ നീ

 സ്വപ്നസമാനമീ സ്വർഗ്ഗീയഭുമിയിൽ ജനിക്കാൻ കഴിഞ്ഞതിൽ

 സന്തുഷ്ഠരാണു നാം, അതിലേറെ കേരളീയരാണന്നതിൽ

 നേരുന്നു കേരളമേ നിനക്കു ഞങ്ങളീ

 നിറഞ്ഞ സന്തോഷത്തിന്റെ പിറന്നനാൾ ആശംസകൾ

No comments:

Post a Comment