Saturday 29 December 2012

“നേർത്ത മഞ്ഞും കുളിരുമായി വന്നു നീ


“നേർത്ത മഞ്ഞും കുളിരുമായി വന്നു നീ
നോവിന്റെ വിരഹ പുമഴ തന്നു മടങ്ങി നീ”

വീണ്ടും ഡിസംബർ മാഞ്ഞുപോകുന്നു, പുതിയ പ്രതീഷകളും പുത്തൻ ആശകളുമായി വീണ്ടുമൊരു നവവർഷം

സന്തോഷകരമായ ഒന്നും തന്നെ നല്കിയല്ല 2012 കടന്നു പോകുന്നത് ലോകത്തിനൊരിക്കലും മറക്കാനൊക്കാത്ത ഒരായിരം ദുഖങ്ങൾ തന്നിട്ടാണു വർഷം വിടവാങ്ങുന്നത് സ്മരിക്കപെടേണ്ട ഒത്തിരി ദുരന്തങ്ങൾ ഉണ്ടെങ്കിലും ലോകത്തിനു, ഭാരതത്തിനു, കേരളത്തിനു കളങ്കമായി തീർന്ന മുന്ന് മഹാദുരന്തങ്ങൾ ഞാനിവിടെ ഓർമ്മിക്കുന്നു

ലോകമനസാഷിയെ ഞെട്ടിച്ച്കൊണ്ട് വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയെന്നതിന്റെ  കാരണത്താൽ ഒരുപറ്റം ഭീകരർ അപായപെടുത്താൻ ശ്രമിച്ച മലാല എന്ന പെൺകുട്ടിയെയും

ആർഷഭാരതത്തിന്റെ സംസ്കാരിക പൈത്യകത്തിനു തീരാകളങ്കം ചാർത്തി കാപാലികരായ മനുഷ്യമ്യഗങ്ങൾ പീഡിപ്പിച്ച് വലിച്ചെറിഞ്ഞു ഒടുവിൽ മരണത്തിലേയ്ക്ക് നടന്നുമറഞ്ഞ ജ്യോതി എന്ന പെൺകുട്ടിയെയും

രാഷ്ട്രീയ പ്രബുദ്ധരെന്നു ഊണിലും ഉറക്കത്തിലും വിളിച്ചു പറയുന്ന മലയാളികളുടെ മുഖത്ത് ചോരതെറിപ്പിച്ചുകൊണ്ട് തീരാ ദുഖത്തിന്റെ തീചുളയിൽ വേദനിക്കാനാഗ്രഹിക്കാത്ത ഒരോരുത്തരെയും തള്ളിവിട്ടുകൊണ്ട്  തങ്ങളുടെ രാഷ്ട്രീയ ഉദ്യമങ്ങളെ എതിർത്തു എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം അതിക്രൂരന്മാരായ വാടക കൊലയാളികളെ കൊണ്ട് അമ്പത്തൊന്നു വെട്ടിലുടെ ഒരു കുടുംമ്പത്തിനു നാഥനില്ലാതെയും ഒരു മകനു അച്ഛനില്ലാതെയും തീർത്ത രാഷ്ടീയ കൊലപാതകത്തിന്റെ ഇര സഖാവ് ടി.പി, ചന്ദ്രശേഖരൻ എന്ന കമ്മ്യുണിസ്റ്റ്കാരനെയും

 

ഇനിയോരിക്കലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കരുതെന്നു നമ്മുക്കാഗ്രഹിക്കാം അതിനു വേണ്ടി പ്രാർഥിക്കാം എല്ലാ പ്രിയ ചങ്ങാത്തങ്ങൾക്കും നന്മയുടെ സന്തോഷത്തിന്റെ സമാധാനത്തിന്റെ നല്ലോരു പുതു വൽസരം നേർന്നു കൊണ്ട്

റിയൽ ഡെമോക്രാസിക്കു വേണ്ടി

 

 

ഹ്യദ്യമീ സായാഹ്നം

ഹ്യദ്യമീ സായാഹ്നം
ദുബായിൽ നടന്ന നാലാമത് ഐ.എൻ.സി ഫെയ്സ്ബുക്ക് മീറ്റിനെ കുറിച്ചാണിത്തവണ, നാട്ടിൽ നിന്നും എകദേശം മുവായിരത്തി അഞ്ചൂറു കിലോമീറ്ററോളം അകലെ ഇൻഡ്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ മുഖപുസ്തക കുട്ടായ്മ ഒരു പരിപാടി സംഘടിപ്പിക്കുന്നു എന്നത് അവശ്വസീനയം എന്നു പറഞ്ഞവർക്കുള്ള മറുപടിയാണിത്.
കോൺഗ്രസ്സ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ നുറ്റിയിരുപത്തിയെട്ടാമത് ജന്മദിനത്തിൽ ഇങ്ങനെയൊരു ഒത്തുചേരൽ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി എന്നു പറയാതെ വയ്യ. കർക്കശകാരനായ ഒരു കമ്മ്യുണിസ്റ്റ്കാരന്റെ മകനായി ജനിചെങ്കിലും, അമ്മുമ്മയൂടെ സ്നേഹവാൽസല്ല്യങ്ങൾക്കൊപ്പം മറക്കാതെ മനസിൽ പതിഞ്ഞുപോയതാണു കോൺഗ്രസ്സ് എന്ന പ്രസ്ഥാനവും, ലോകമാരാധിക്കുന്ന അതിന്റെ നേതാക്കളും, ഗാന്ധിയൻ ആദർശങ്ങളിൽ നാം ചിലപ്പോൾ വെള്ളം ചേർക്കാറുണ്ടെങ്കിൽ തന്നെയും ഇന്നും മുറുകെ പിടിക്കുന്ന ആദർശങ്ങളും അഭിപ്രായങ്ങളും                  കോൺഗ്രസ്സിനു മാത്രം അവകാശപെട്ടത്
ക്യത്യം അഞ്ചു മണിക്ക് തുടങ്ങും എന്നാണു സംഘാടകർ അറിയിച്ചെതെങ്കിലും അല്പം വൈകിയാണു പരിപാടി തുടങ്ങിയത് പക്ഷേ യാതൊരു മുഷിപ്പും തോന്നിയില്ല മുഖപുസ്തകതാളിൽ മാത്രം കണ്ടു പരിചയിച്ച ഒത്തിരി മുഖങ്ങളെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചു എന്നത് ചെറിയ കാര്യമല്ലല്ലോ ഞാൻ അറിഞ്ഞ കോൺഗ്രസ്സുകാരൊക്കെ ഖദർ ഉടുപ്പിന്റെ തിളക്കമുള്ളവരാണൂ അതുപോലെ വെട്ടിതിളങ്ങുന്ന ഖദർ വസ്ത്രവും ഷാളുമായി സമ്മേളനവാതിക്കൽ അതിഥികളെ സ്വീകരിക്കുന്ന ഒരാളെയാണു ഞാൻ ആദ്യം കാണുന്നത് പലവട്ടം ശബ്ദ്മായി പരിചയപെട്ടെങ്കിലും നെഞ്ചിൽ കോൺഗ്രസ്സ് വികാരവും പ്രവർത്തകരിൽ ആവേശവും നിറച്ച് ഹ്യദ്യമായി പുഞ്ചിരിയുമായി വരവേല്ക്കുന്ന ശ്രീ അഷറഫ് നെടുങ്ങാടൻ എന്ന സരസനായ കോൺഗ്രസ്സുകാരനെ നേരിൽ കാണുന്നതാദ്യമായാണു പിന്നെ ഗുരുതുല്ല്യനായ എഡ് വിൻ സാർ റിയൽ ഡെമോയിലെ പടയാളികൾ കരുത്തരായ സഹപ്രവർത്തകർ ശ്രീ.സിർജിത്ത്,ശ്രി സുനിൽ ഹബീബ്, ശ്രീ റഹീം മിനിക്കൻ, ശ്രീ ഫിലിപ്പ്, ശ്രി സ്ലലീം, ശ്രീ സാബു, ശ്രീ. റഫീക് അഹമ്മദ്, ശ്രീ അനിൽ നിമ്മിയും പിന്നെ കോൺഗ്രസ്സുകാരിലെ പ്രമുഖ സാഹിത്യകാരൻ ശ്രീ ബഷീർ അസ്മാക്കും തുടങ്ങി ഒത്തിരിപേർ
സൗധിയിൽ നിന്നും ഒമാനിൽ നിന്നും ഖത്തറിൽ നിന്നും ഒക്കെ കോൺഗ്രസ്സുവികാരവും പേറിയെത്തിയ ഇക്ബാല്ജി, മനോഹരമായ പ്രസംഗത്തിലുടെ മനം കവർന്ന റഹീമും, അനീഷും ഒക്കെ തന്നെ കോൺഗ്രസ്സുകാർ എന്നതിലുപരി എന്റെ സുഹ്രത്തുക്കളാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു 
ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാനും അതിനു ചുക്കാൻ പിടിക്കാനും ഇത്രയും വിജയമാക്കി തീർക്കാനും അതിലുപരി എന്നെ പോലെ നവാഗതനായ ഒരാളെ പരിഗണിക്കുകയും ഒക്കെ ചെയ്തതിൽ ഞാൻ അതീവ സന്തുഷ്ടനാണു പലവട്ടം മാത്യഭുമി സ്റ്റ്ഡി സർക്കിളിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയിലും മാത്യഭുമിയുടെ തിരുവനന്തപുരം ജില്ലാട്രെയിനർ എന്ന നിലയിലും സദസിൽ പ്രസംഗിച്ചു പരിചയമുണ്ടെങ്കിലും സ്വന്തം കുടുംമ്പത്തിൽ ഞങ്ങളെ പോലെയുള്ള പുതിയവരെയും പരിഗണിച്ചു എന്നതിലും ഞാൻ ആകെ സന്തോഷവാനാണു അല്പം മടിയോടെയാണു ആലസ്യമാർന്ന വെള്ളിയാഴ്ച പുറത്തിറങ്ങിയതെങ്കിലും ഇനിയൊരിക്കലും മറക്കാത്ത നല്ലൊരു സായാഹ്നം സമ്മാനിച്ച ഐ.എൻ.സി ഫെയ്സ് ബുക്ക് യുണിറ്റിനു അഭിവാദ്യങ്ങൾ

 

Monday 24 December 2012

നേർത്ത മഞ്ഞും കുളിരുമായി വന്നു നീ
നോവിന്റെ വിരഹ പുമഴ തന്നു മടങ്ങി നീ
എവിടെ ഒളിക്കുന്നു വരും പതിനൊന്നു മാസങ്ങൾ
എവിടെ തിരയണം നിന്നെ ഞാൻ ഇനിയെൻ “ഡിസംബർ”

 

Sunday 23 December 2012

കണ്ണീരിനുപ്പില്ല ചോരചുവയെന്റെ
കുടെപിറപ്പിൻ ദൈന്യതയോർക്കുവിൽ
പിച്ചിചീന്തിയീ തെരുവിലെറിഞ്ഞയാ കൈകളെ
വെട്ടിമാറ്റാതുറങ്ങരുതു നമ്മളീ ജന്മം
കഴുവിൽ പിടയ്ക്കണം കഴുവേറിമാരവർ
കേൾക്കണം നീതിപീഠങ്ങളീ ശബ്ദം
ഉച്ചത്തിൽ മുഴങ്ങണം പ്രതിഷേധമിനിയീ
ഉച്ഛനീശത്വങ്ങളില്ലാത്ത വിഥികൾക്കായി
പാലുകൊടുക്കുന്ന മുലകളെ ചെത്തുന്ന
പാതകരിവടെ വളരണ്ട കൊല്ലണം
വീണ്ടും ജനിക്കണം വസ്ത്രാഷേപത്തിന്റെ
മാറുപിളർന്നു കുടിച്ച വികോദരൻ
(പ്രതിഷേധിക്കുക എല്ലാ സ്ത്രീപീഡനങ്ങൾക്കുമെതിരെ)

 

Saturday 22 December 2012

“പ്രണാമം”


 

ഈയാഴ്ചയിലാദ്യം (14)

ശ്രീ കെ കരുണാകരനെ കുറിച്ചോർക്കുമ്പോൾ....

അസാമാന്യ കർമ്മകുശലതയും, അപാരമായ നേത്യത്വ പാടവവും, രാഷ്ട്രീയ ബോധവും കൊണ്ട് ഭാരതത്തിലെ രാഷ്ട്രീയ ലോകത്തിൽ എന്നും തിളങ്ങി നിന്നിരുന്ന വ്യക്തിത്വമാണു ശ്രീ കെ കരുണാകരൻ അറിയപെടുന്ന എത്രയോ നേതാക്കൾ നമ്മുക്കുണ്ടായിരുന്നു കമ്മ്യുണിസ്റ്റാചാര്യൻ ശ്രീ .എം.എസ് മുതൽ തുടങ്ങി ഒരിക്കലും തീരാത്ത പ്രഗലഭന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ട് കേരളം സംഭാവന ചെയ്തവരിൽ പക്ഷേ ലീഡർ എന്നു വിളിക്കാൻ എതിരാളികൾക്കു പോലും ഒരൊറ്റ പേരേ ഉണ്ടായിരുന്നുള്ളു ശ്രീ കെ കരുണാകരൻ. ഇത്രത്തോളം വിമർശിക്കപെട്ട ഒരു വ്യക്തി മറ്റൊരാളുണ്ടോ എന്നു തന്നെ സംശയമാണു പലവട്ടം അസ്തമിച്ചു എന്നു കരുതിയ ജീവിതം വീണ്ടും പതിമടങ്ങു ശക്തിയോടെ തിരിച്ചു വരുന്നതും പിന്നീട് പഴയതിനെക്കാൾ വീറും വാശിയും നിറഞ്ഞ അന്തരീഷത്തിൽ തിളങ്ങുന്നതും മറ്റാർക്കും സാധിക്കാത്ത കാര്യം. ഉന്നത വിദ്യാഭ്യാസമോ വിദേശസ്വഭാവങ്ങളോ ഇല്ലാത്ത കേരളത്തിലെ ഒരു സാധാ നാട്ടിൻപുറത്തുകാരൻ എങ്ങനെ ഇൻഡ്യൻ പ്രധാനമന്ത്രിയെ വരെ നിശ്ചയിക്കാൻ പോന്ന രാഷ്ട്രീയ സ്വധീനം പ്രകടിപ്പിച്ചു എന്നതു വിസ്മയം തന്നെയാണു.

കേരളം കണ്ട മികച്ച രാഷ്ട്രീയക്കാരൻ എന്ന വിശേഷണം മാത്രമല്ല , കേരളത്തിലെ മികച്ച ഭരണാധികാരികളിലൊരാൾ എന്നുകുടി പറഞ്ഞാലേ കരുണാകരനെ കുറിച്ചുള്ള വിവരണം പുർണ്ണമാകുകയുള്ളു എന്തു തീരുമാനവും വിവേകപുർവ്വം കൈകൊള്ളുകയും പിന്നിടൊരിക്കലും എടുത്ത തീരുമാനം തിരുത്താതിരിക്കാനും ശ്രദ്ധിക്കുകയും ഉറച്ച തീരുമാനവും ഭരണനൈപുണ്യവും കൊണ്ട് എതിരാളികളേ കൊണ്ടു പോലും അംഗീകരിപ്പിക്കുകയും ചെയ്ത കരമ്മധീരനായ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സർവ്വസൈന്യാധിപനായിരുന്നു അദ്ദേഹം..

അമിതപുത്രവാൽസല്യം കൊണ്ട് ധ്യതരാഷ്ട്രരായിരുന്നു എന്നു വിമർശകർ പറയുമെങ്കിലും , കർമ്മം കൊണ്ട്  ഗുരുതുല്ല്യനായ ഭീഷ്മാചാര്യർ തന്നെയാണു ഇന്നും ശ്രി.കെ കരുണാകരൻ, അടിയുറച്ച കോൺഗ്രസ്സുകാരൻ, ഒന്നിലും പതറാത്ത രാഷ്ട്രീയകാരൻ, കുടെ നില്കുന്ന പ്രവർത്തകർക്കു ആശ്രിതവൽസലൻ തികഞ്ഞ മതേതരത്വവാദി തുടങ്ങി അനേകമനേകം വിശേഷണങ്ങൾ ശ്രീ.കെ.കരുണാകരനുമാത്രം സ്വന്തം.

കേരളത്തിലെ രാഷ്ട്രീയക്കാരിൽ പ്രശക്തർ അനേകരുണ്ട് പക്ഷേ കൊച്ചു കുഞ്ഞുങ്ങൾക്കു പോലും ചിരപരിചിതനായ് ഒരാൾ ശ്രീ.കെ.കരുണാകരൻ മാത്രം, അദ്ദേഹത്തിന്റെ പേരു പതിയാത്ത ഒരു വികസനവും കേരളത്തിലില്ല തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്ന ഒരൊറ്റ സ്ഥാപനത്തിന്റെ ഓർമ്മ മാത്രം മതി ശ്രീ,കെ,കരുണാകരന്റെ അമരത്വത്തിനു തെളിവായി എന്തു കാര്യവും ആലോചിച്ചു തിരുമാനിക്കുകയും തീരുമാനത്തിനുശേഷം യാതോരു വിട്ടുവീഴ്ചയുമില്ലാതെ അതു നടപ്പിലാക്കാനും ഇത്രയും കഴിവുള്ള ഒരാൾ വേറെ കാണില്ല. ഇന്നീ ഉയർന്നുവരുന്ന വർഗ്ഗീയ ചിന്തകളിൽ മനം നൊന്തു ശ്രീ,കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ എന്തു ചിന്തിച്ചുപോകാറുണ്ട് എല്ലാ മതസാമുദായ അംഗങ്ങളെയും വളരെ സംയനത്തോടെ ഒരുമിച്ചു കൊണ്ടു പോകുന്നതിലും കേരളത്തിന്റെ സാമുദായ ഐക്യം കാത്തുസുഷിക്കുന്നതിലും ഏറെ വിജയിച്ച ഒരു ഭരണാധികാരി  ശ്രീ  കരുണാകരൻ മാത്രമായിരുന്നു.

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പ്രസ്ത്ഥാനം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറിയിട്ടൂണ്ടെങ്കിൽ അതിൽ ശ്രി കരുണാകരന്റെ പങ്കും ഒട്ടും ചെറുതല്ല പ്രത്യേകിചു കേരളത്തിൽ അദ്ദേഹത്തെ നേതാക്കളൂം ഭരണകർത്താക്കളും മറന്നാലും കേരള ജനത രാഷ്ട്രീയ നിറം വ്യത്യാസമില്ലാതെ ഇന്നും സ്നേഹിക്കുന്നു ആദരിക്കുന്നു

 

വഴിനീളേ സ്മാരങ്ങളും വായനശാലകളുമുണ്ടാക്കി പ്രക്യതിയുടെ ആവാസവ്യവസ്ഥയെ തകിടം മറിച്ച് ഒടുവിൽ ആരാലും ശ്രദ്ധിക്കപെടാതെ പോകുന്ന സ്മരണകളിലല്ല കാര്യം ജീവിച്ചിരുന്നപ്പോൾ ജനങ്ങൾക്കു ചെയ്ത സേവനങ്ങൾ, സമുഹത്തിനുണ്ടായ ഗുണങ്ങൾ പ്രവർത്തകരുടെ വികാരം ഇതൊന്നും ഒരിക്കലും മറഞ്ഞു പോകില്ല ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനു ശ്രീ കെ കരുണാകരനെ ഓർമ്മിക്കാൻ ഒരു സ്മാരകവും, ഒരു പഠനകേന്ദ്രവും വേണ്ട ഓരോരുത്തരുടെയും മനസിൽ ഇന്നും നിറഞ്ഞ സാന്നിദ്യമായി ജീവിക്കുകയാണു കേരളത്തിന്റെ സ്വന്തം ലീഡർ
കരുത്തുറ്റ വ്യക്തിത്വത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ഒരു നിമിഷം
പ്രണാമം

Wednesday 19 December 2012

വള്ളി കുടിലുകൾ ചെമ്മേയുണ്ടാക്കിയെൻ
വാമഭാഗമായ് ചമഞ്ഞു കളിതോഴി
കണ്ണൻ ചിരട്ടിയിൽ മണ്ണപ്പം ചുട്ടവൾ
കാന്തനായി എനിക്കു കാണിക്ക വച്ചവൾ
ബാല്ല്യകാലത്തെ കുറിച്ചോർക്കുമ്പോഴിപ്പോഴും
ബാലികയായവൾ തന്മുഖം കാണ്മു ഞാൻ
വട്ടൊന്നുരുട്ടി പാണ്ടികളിച്ചവൾ പിന്നെ
വട്ടത്തിലോടി തൊട്ടുകളിച്ചവൾ
എന്റെ കണ്ണോന്നു പൊത്തി വട്ടം ചുറ്റിച്ചവൾ
എല്ലാരും കാണേ കളിയാക്കി ചിരിച്ചവൾ
എങ്ങനെ മറക്കുവാനാണെന്റെ ബാല്ല്യത്തെ
എന്തു കൊടുത്താലാണതു തിരികെ ലഭിക്കുവാൻ
 

Tuesday 18 December 2012

ഈയാഴ്ചയിൽ ആദ്യം (13)

യാ വിദ്യാ യാ വിമുക്തയേ

ഈയാഴ്ചയിൽ ആദ്യം (13)

 

മ്യഗമായി ജീവിക്കാൻ പഠിക്കു കുഞ്ഞേയെന്നു ആരെങ്കിലും സ്വന്തം മക്കൾക്കു ഉപദേശം കൊടുക്കുമോ ? എല്ലാവരും തിരക്കിലാകുമ്പോൾ വ്വേണ്ടി വരും പ്രത്യോകിച്ചും സങ്കീർണ്ണമായ കലിയുഗത്തിൽ, ക്രുരമ്യഗങ്ങൾ പോലും വിശന്നാൽ മാത്രമേ സഹജീവികളെ കൊന്നുതിന്നാറുള്ളു, പെണ്മ്യഗ്ഗങ്ങളൂടെ സമ്മതമില്ലാതെ അവരുമായി ഇണചേരില്ല എന്നതും മ്യഗസ്വാഭാവം കൊടിയ വിഷ പാമ്പുകൾ പോലും തന്നെ ഉപദ്രവിക്കുമെന്നു ഭയന്നാണു മനുഷ്യനെ കടിക്കുന്നത്, കാടുകൾ പോലും കൈയ്യേറി ആവാസവ്യവസ്ഥയെ തകിടം മറിക്കുമ്പോഴാണു മ്യഗങ്ങൾ ക്യഷിനശിപ്പിക്കാനും കന്നുകാലികളെ ഉപദ്രവിക്കാനും നാട്ടിലിറങ്ങുന്നത്, കരയിലെ ഏറ്റവും വലിയ മ്യഗമായ ആനപോലും എത്ര അനുസരണയോട് കുടിയാണു നമ്മോട് സഹവസിക്കുന്നത്, ഏറ്റവും നന്ദിയും സ്നേഹവും കാട്ടൂന്ന മ്യഗമായ നായ്ക്കൾ എത്ര ആത്മാർഥതയാണു നമ്മോട് ചെയ്യുന്നത് നാമീ മ്യഗങ്ങളോടൊക്കെ കാട്ടുന്നതോ  കടുത്ത ക്രുരതയും, പോട്ടേ മ്യഗമാണന്നു വയ്ക്കാം പക്ഷേ സ്വന്തം സഹോദരനെ യാതൊരറപ്പുമില്ലാതെ വെട്ടികൊല്ലുന്നതിനു എന്തു ന്യായീകരണം നിരത്തും ?

സ്ത്രീകളെ മാനിക്കുവാൻ അഖ്വാനം ചെയ്ത മനുസ്റ്റ്മ്യതി പിറന്ന നാട്ടിൽ പിഞ്ചു പെൺകുട്ടികൾക്കു പോലും രക്ഷയില്ലാതാവുന്നു എന്നത് നിക്യഷ്ഠം തന്നെ, ഒരു രുപയുടെ തർക്കം മനുഷ്യജീവനപകരിക്കുന്നു, അച്ഛൻ മകളെയും മകൻ അമ്മയെയും തിരിച്ചറിയാതെ പോകുന്നു ദിനം പ്രതി ദീനരോധനങ്ങൾ മുഴങ്ങുന്നു അല്പവസ്ത്രധാരിണികളായ വനിതകൾ ആർത്തട്ടഹസിക്കുന്നു സുരഷിതമായയാത്രയും സന്തോഷകരമായ ജീവിതവും നമ്മുക്കന്യമാകുന്നുവോ?

ഇതിനു സർക്കാരിനെ കുറ്റം പറഞ്ഞിട്ടൊ സദാചാരം പ്രസംഗിച്ചിട്ടോ കാര്യമില്ല നീതിന്യായ വ്യവസ്ഥിതി ആകെ മാറ്റപെടണം കുറ്റവാളിക്കു കടുത്ത ശിഷതന്നെ നല്കണം, കുടാതെ സ്വന്തം മക്കളെയെങ്കിലും മനുഷ്യരായി വളർത്താൻ രക്ഷകർത്താക്കൾ തയ്യാറാകണം . പിസയും, ഷവർമ്മയും രാത്രിസഞ്ചാരവും കമ്പ്യുട്ടറും മൊബൈൽ ഫോണുമായി ഉലകം ചുറ്റുന്ന മക്കളെ ചുരുക്കം നന്നായി വസ്ത്രം ധരിക്കാനും ആൾക്കാരോട് നന്നായി പെരുമാറാനുമെങ്കിലും പഠിപ്പിക്കണം, ചുരുങ്ങിയത് സ്വന്തം അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിഞ്ഞു പെരുമാറാനുള്ള ലൈംഗികവിദ്യാഭ്യാസമെങ്കിലും കൊടുക്കണം.

യാ വിദ്യാ യാ വിമുക്തയേ എന്ന ആപ്തവാക്യം എന്താണെന്നു മനസിലാക്കികൊടുക്കണം

.എൻ.വി കുറുപ്പ് സാർ ഇങ്ങനെ പറയുന്നുണ്ട് അദ്ദേഹത്തിന്റെ ചോറുണു എന്ന കവിതയിൽ

“ഉണ്ണീ മറയ്ക്കായ്ക ഒരമ്മതൻ നെഞ്ചിൽ നിന്നുണ്ട മധുരമൊരിക്കലും 

PRAVEEN V R ATTUKAL