Saturday, 22 December 2012

“പ്രണാമം”


 

ഈയാഴ്ചയിലാദ്യം (14)

ശ്രീ കെ കരുണാകരനെ കുറിച്ചോർക്കുമ്പോൾ....

അസാമാന്യ കർമ്മകുശലതയും, അപാരമായ നേത്യത്വ പാടവവും, രാഷ്ട്രീയ ബോധവും കൊണ്ട് ഭാരതത്തിലെ രാഷ്ട്രീയ ലോകത്തിൽ എന്നും തിളങ്ങി നിന്നിരുന്ന വ്യക്തിത്വമാണു ശ്രീ കെ കരുണാകരൻ അറിയപെടുന്ന എത്രയോ നേതാക്കൾ നമ്മുക്കുണ്ടായിരുന്നു കമ്മ്യുണിസ്റ്റാചാര്യൻ ശ്രീ .എം.എസ് മുതൽ തുടങ്ങി ഒരിക്കലും തീരാത്ത പ്രഗലഭന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ട് കേരളം സംഭാവന ചെയ്തവരിൽ പക്ഷേ ലീഡർ എന്നു വിളിക്കാൻ എതിരാളികൾക്കു പോലും ഒരൊറ്റ പേരേ ഉണ്ടായിരുന്നുള്ളു ശ്രീ കെ കരുണാകരൻ. ഇത്രത്തോളം വിമർശിക്കപെട്ട ഒരു വ്യക്തി മറ്റൊരാളുണ്ടോ എന്നു തന്നെ സംശയമാണു പലവട്ടം അസ്തമിച്ചു എന്നു കരുതിയ ജീവിതം വീണ്ടും പതിമടങ്ങു ശക്തിയോടെ തിരിച്ചു വരുന്നതും പിന്നീട് പഴയതിനെക്കാൾ വീറും വാശിയും നിറഞ്ഞ അന്തരീഷത്തിൽ തിളങ്ങുന്നതും മറ്റാർക്കും സാധിക്കാത്ത കാര്യം. ഉന്നത വിദ്യാഭ്യാസമോ വിദേശസ്വഭാവങ്ങളോ ഇല്ലാത്ത കേരളത്തിലെ ഒരു സാധാ നാട്ടിൻപുറത്തുകാരൻ എങ്ങനെ ഇൻഡ്യൻ പ്രധാനമന്ത്രിയെ വരെ നിശ്ചയിക്കാൻ പോന്ന രാഷ്ട്രീയ സ്വധീനം പ്രകടിപ്പിച്ചു എന്നതു വിസ്മയം തന്നെയാണു.

കേരളം കണ്ട മികച്ച രാഷ്ട്രീയക്കാരൻ എന്ന വിശേഷണം മാത്രമല്ല , കേരളത്തിലെ മികച്ച ഭരണാധികാരികളിലൊരാൾ എന്നുകുടി പറഞ്ഞാലേ കരുണാകരനെ കുറിച്ചുള്ള വിവരണം പുർണ്ണമാകുകയുള്ളു എന്തു തീരുമാനവും വിവേകപുർവ്വം കൈകൊള്ളുകയും പിന്നിടൊരിക്കലും എടുത്ത തീരുമാനം തിരുത്താതിരിക്കാനും ശ്രദ്ധിക്കുകയും ഉറച്ച തീരുമാനവും ഭരണനൈപുണ്യവും കൊണ്ട് എതിരാളികളേ കൊണ്ടു പോലും അംഗീകരിപ്പിക്കുകയും ചെയ്ത കരമ്മധീരനായ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സർവ്വസൈന്യാധിപനായിരുന്നു അദ്ദേഹം..

അമിതപുത്രവാൽസല്യം കൊണ്ട് ധ്യതരാഷ്ട്രരായിരുന്നു എന്നു വിമർശകർ പറയുമെങ്കിലും , കർമ്മം കൊണ്ട്  ഗുരുതുല്ല്യനായ ഭീഷ്മാചാര്യർ തന്നെയാണു ഇന്നും ശ്രി.കെ കരുണാകരൻ, അടിയുറച്ച കോൺഗ്രസ്സുകാരൻ, ഒന്നിലും പതറാത്ത രാഷ്ട്രീയകാരൻ, കുടെ നില്കുന്ന പ്രവർത്തകർക്കു ആശ്രിതവൽസലൻ തികഞ്ഞ മതേതരത്വവാദി തുടങ്ങി അനേകമനേകം വിശേഷണങ്ങൾ ശ്രീ.കെ.കരുണാകരനുമാത്രം സ്വന്തം.

കേരളത്തിലെ രാഷ്ട്രീയക്കാരിൽ പ്രശക്തർ അനേകരുണ്ട് പക്ഷേ കൊച്ചു കുഞ്ഞുങ്ങൾക്കു പോലും ചിരപരിചിതനായ് ഒരാൾ ശ്രീ.കെ.കരുണാകരൻ മാത്രം, അദ്ദേഹത്തിന്റെ പേരു പതിയാത്ത ഒരു വികസനവും കേരളത്തിലില്ല തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്ന ഒരൊറ്റ സ്ഥാപനത്തിന്റെ ഓർമ്മ മാത്രം മതി ശ്രീ,കെ,കരുണാകരന്റെ അമരത്വത്തിനു തെളിവായി എന്തു കാര്യവും ആലോചിച്ചു തിരുമാനിക്കുകയും തീരുമാനത്തിനുശേഷം യാതോരു വിട്ടുവീഴ്ചയുമില്ലാതെ അതു നടപ്പിലാക്കാനും ഇത്രയും കഴിവുള്ള ഒരാൾ വേറെ കാണില്ല. ഇന്നീ ഉയർന്നുവരുന്ന വർഗ്ഗീയ ചിന്തകളിൽ മനം നൊന്തു ശ്രീ,കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ എന്തു ചിന്തിച്ചുപോകാറുണ്ട് എല്ലാ മതസാമുദായ അംഗങ്ങളെയും വളരെ സംയനത്തോടെ ഒരുമിച്ചു കൊണ്ടു പോകുന്നതിലും കേരളത്തിന്റെ സാമുദായ ഐക്യം കാത്തുസുഷിക്കുന്നതിലും ഏറെ വിജയിച്ച ഒരു ഭരണാധികാരി  ശ്രീ  കരുണാകരൻ മാത്രമായിരുന്നു.

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പ്രസ്ത്ഥാനം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നേറിയിട്ടൂണ്ടെങ്കിൽ അതിൽ ശ്രി കരുണാകരന്റെ പങ്കും ഒട്ടും ചെറുതല്ല പ്രത്യേകിചു കേരളത്തിൽ അദ്ദേഹത്തെ നേതാക്കളൂം ഭരണകർത്താക്കളും മറന്നാലും കേരള ജനത രാഷ്ട്രീയ നിറം വ്യത്യാസമില്ലാതെ ഇന്നും സ്നേഹിക്കുന്നു ആദരിക്കുന്നു

 

വഴിനീളേ സ്മാരങ്ങളും വായനശാലകളുമുണ്ടാക്കി പ്രക്യതിയുടെ ആവാസവ്യവസ്ഥയെ തകിടം മറിച്ച് ഒടുവിൽ ആരാലും ശ്രദ്ധിക്കപെടാതെ പോകുന്ന സ്മരണകളിലല്ല കാര്യം ജീവിച്ചിരുന്നപ്പോൾ ജനങ്ങൾക്കു ചെയ്ത സേവനങ്ങൾ, സമുഹത്തിനുണ്ടായ ഗുണങ്ങൾ പ്രവർത്തകരുടെ വികാരം ഇതൊന്നും ഒരിക്കലും മറഞ്ഞു പോകില്ല ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനു ശ്രീ കെ കരുണാകരനെ ഓർമ്മിക്കാൻ ഒരു സ്മാരകവും, ഒരു പഠനകേന്ദ്രവും വേണ്ട ഓരോരുത്തരുടെയും മനസിൽ ഇന്നും നിറഞ്ഞ സാന്നിദ്യമായി ജീവിക്കുകയാണു കേരളത്തിന്റെ സ്വന്തം ലീഡർ
കരുത്തുറ്റ വ്യക്തിത്വത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ഒരു നിമിഷം
പ്രണാമം

No comments:

Post a Comment