Saturday 29 December 2012

“നേർത്ത മഞ്ഞും കുളിരുമായി വന്നു നീ


“നേർത്ത മഞ്ഞും കുളിരുമായി വന്നു നീ
നോവിന്റെ വിരഹ പുമഴ തന്നു മടങ്ങി നീ”

വീണ്ടും ഡിസംബർ മാഞ്ഞുപോകുന്നു, പുതിയ പ്രതീഷകളും പുത്തൻ ആശകളുമായി വീണ്ടുമൊരു നവവർഷം

സന്തോഷകരമായ ഒന്നും തന്നെ നല്കിയല്ല 2012 കടന്നു പോകുന്നത് ലോകത്തിനൊരിക്കലും മറക്കാനൊക്കാത്ത ഒരായിരം ദുഖങ്ങൾ തന്നിട്ടാണു വർഷം വിടവാങ്ങുന്നത് സ്മരിക്കപെടേണ്ട ഒത്തിരി ദുരന്തങ്ങൾ ഉണ്ടെങ്കിലും ലോകത്തിനു, ഭാരതത്തിനു, കേരളത്തിനു കളങ്കമായി തീർന്ന മുന്ന് മഹാദുരന്തങ്ങൾ ഞാനിവിടെ ഓർമ്മിക്കുന്നു

ലോകമനസാഷിയെ ഞെട്ടിച്ച്കൊണ്ട് വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയെന്നതിന്റെ  കാരണത്താൽ ഒരുപറ്റം ഭീകരർ അപായപെടുത്താൻ ശ്രമിച്ച മലാല എന്ന പെൺകുട്ടിയെയും

ആർഷഭാരതത്തിന്റെ സംസ്കാരിക പൈത്യകത്തിനു തീരാകളങ്കം ചാർത്തി കാപാലികരായ മനുഷ്യമ്യഗങ്ങൾ പീഡിപ്പിച്ച് വലിച്ചെറിഞ്ഞു ഒടുവിൽ മരണത്തിലേയ്ക്ക് നടന്നുമറഞ്ഞ ജ്യോതി എന്ന പെൺകുട്ടിയെയും

രാഷ്ട്രീയ പ്രബുദ്ധരെന്നു ഊണിലും ഉറക്കത്തിലും വിളിച്ചു പറയുന്ന മലയാളികളുടെ മുഖത്ത് ചോരതെറിപ്പിച്ചുകൊണ്ട് തീരാ ദുഖത്തിന്റെ തീചുളയിൽ വേദനിക്കാനാഗ്രഹിക്കാത്ത ഒരോരുത്തരെയും തള്ളിവിട്ടുകൊണ്ട്  തങ്ങളുടെ രാഷ്ട്രീയ ഉദ്യമങ്ങളെ എതിർത്തു എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം അതിക്രൂരന്മാരായ വാടക കൊലയാളികളെ കൊണ്ട് അമ്പത്തൊന്നു വെട്ടിലുടെ ഒരു കുടുംമ്പത്തിനു നാഥനില്ലാതെയും ഒരു മകനു അച്ഛനില്ലാതെയും തീർത്ത രാഷ്ടീയ കൊലപാതകത്തിന്റെ ഇര സഖാവ് ടി.പി, ചന്ദ്രശേഖരൻ എന്ന കമ്മ്യുണിസ്റ്റ്കാരനെയും

 

ഇനിയോരിക്കലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കരുതെന്നു നമ്മുക്കാഗ്രഹിക്കാം അതിനു വേണ്ടി പ്രാർഥിക്കാം എല്ലാ പ്രിയ ചങ്ങാത്തങ്ങൾക്കും നന്മയുടെ സന്തോഷത്തിന്റെ സമാധാനത്തിന്റെ നല്ലോരു പുതു വൽസരം നേർന്നു കൊണ്ട്

റിയൽ ഡെമോക്രാസിക്കു വേണ്ടി

 

 

No comments:

Post a Comment