Monday 21 January 2013

മറക്കുവാനാകുമോ

മറക്കുവാനാകുമോ കാലമേ നീയെന്നെ  ഏല്പിച്ച
മധുരമാമീ സൗഹ്രദങ്ങളെയൊക്കെയും
കളയുവാനൊക്കുമോ എത്ര പഴയതാണെങ്കിലും
കളങ്കമേശാത്തൊരീ സ്നേഹപുതപ്പുകൾ
വേനലിൽ പെയ്യുന്ന മഴപോലെ ചിലർ
വേറിട്ട ബന്ധങ്ങൾ കാത്തു വയ്ക്കുന്നു ചിലർ
വന്നെന്റെ ഹ്യത്തിനെ തൊട്ടൂ പോകുന്നു ചിലർ
വഴിയോരകാഴ്ചകൾ കാട്ടിതരുന്നു ചിലർ
ചെന്നു തൊട്ടാലും മിണ്ടാത്തവരുണ്ടവരിൽ ചിലർ
ചെമ്മേയീ പുസ്തകം തുറന്നു വയ്ക്കുന്നവർ
ഒന്നുമിണ്ടിയാൽ നഷ്ടങ്ങൾ നോക്കുന്നരവർ എങ്കിൽ
ഒന്നിച്ചു ചേർക്കുന്നെന്തിനീ സൗഹ്രദം
ആരാണു വലിയവർ ആരാണു ചെറീയവർ ചോദ്യങ്ങൾ
ആത്മബന്ധത്തിന്റെ കഴുത്തറുക്കും ചരടുകൾ
പൊട്ടിചെറിഞ്ഞു കളയണം ഒക്കെയും ഇല്ലെങ്കിൽ
പാടാണു ജീവിതം വെറും പാട്ടല്ല ജീവിതം
തുറക്കാമീ സൗഹ്രദ പുസ്തകതാളുകൾ വീണ്ടും
തുറക്കാമൊരുമിച്ചു ഹ്യദയവും സ്നേഹപൊതികളും


 

No comments:

Post a Comment