Friday 25 January 2013

“ജയ് ഹിന്ദ്


 

ഭാരതം എന്നതൊരു രാജ്യമല്ല മഹത്തായ ഒരു സംസ്കാരം, എല്ലാത്തിനെയും ബഹുമാനിക്കാനും ആദരിക്കാനും സ്വീകരിക്കാനുമുള്ള മഹാമനസ്ക്തയുള്ള അത്യപുർവ്വ രാജ്യങ്ങളിലൊന്നാണു ഭാരതം നമ്മുടെ സംസ്കാരത്തിന്റെ മണ്ണെടുത്താണു ലോകത്തിലെ പ്രധാനപെട്ട പലതും വളർന്നതും വലുതായതും ഒറ്റൊറ്റ ഭാഷയും, മതവും സംസ്കാരവും ഒക്കെയുണ്ടായിട്ടും അന്തചിദ്രതമാറാത്ത ലോകരാഷ്ട്രങ്ങൾക്കിടയിൽ ആയിരത്തി അഞ്ചുറിൽ പരം വ്യത്യസ്തങ്ങളായ ഭാഷകളൂം ആഹാരരീതിയും വസ്ത്രധാരണരീതിയും അതിലുപരി ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും അനുയായികളൂം ഒക്കെയായി വ്യത്യസ്തതകളിൽ വ്യത്യാസമായി ഭാരതം തലയുയർത്തിനില്ക്കുന്നു. ഒറ്റപെട്ട ചില സംഭവങ്ങളെ തൊട്ടുണർത്തി വികാരപ്രഷോഭങ്ങളിലുടെ നമ്മെ ഒറ്റപെടുത്താൻ ഇറങ്ങി പുറപെട്ടവർ അസുയാലുക്കളാണു നമ്മുടെ ഉയർച്ചയും വളർച്ചയും കണ്ട് വിറളിപിടിച്ചവർ, നമ്മുടെ സമാധാന ജീവിതത്തിൽ കരിനിഴൽ വീഴ്ത്താമെന്നു വെറുതേ വ്യാമോഹിക്കുന്നവർ

ഇവിടെ നാം പല രുപത്തിലാണു, പല രീതിയിലാണു പക്ഷേ കുടുംമ്പത്തിന്റെ അന്തസിനു കളങ്കമുണ്ടാക്കുന്ന ഒന്നും ഞങ്ങളിൽ നിന്നുണ്ടാവില്ല ഞങ്ങൾ ഇൻഡ്യയെന്ന മഹത്തായ സാമ്രാജ്യത്തിന്റെ അഭിമാനികളായ പ്രജകൾ , ഇവിടെ ഞങ്ങൾക്കു വിശ്വാസം ഒന്നു വികാരവും ഒന്നുഭാരതം

ശക്തമായ ആയുധങ്ങളല്ല ഞങ്ങൾ പ്രയോഗിക്കുക സഹനത്തിന്റെ സമരമുറകളാണു, അതു മനസിലാക്കിയവർ തോക്കുകളും ഭീകരായുധങ്ങളും ഞങ്ങളുടെ മേൽ വർഷിച്ചിട്ടൂ കാര്യമില്ലെന്നു തോന്നി അറൂപത്ത്തിയാറൂ വർഷങ്ങൾക്കു മുമ്പ് വിടവാങ്ങിയിരുന്നു, ഇന്നും ചിലർ ഞങ്ങളുടെ സാഹോദര്യത്തെയും സഹനസമരത്തെയും അപമാനിക്കുന്നു ഞങ്ങളൂടെ സഹിഷ്ണുതയെ കുത്തിനോവിക്കുന്നു ഞങ്ങളുടെ തുറന്ന വാതായനങ്ങളിലുടെ അന്തസായി അകത്തു വന്നു ഞങ്ങളുടെ കുടുംമ്പത്തിൽ അശാന്തിയുടെ വിത്തു വിതയ്ക്കുന്നു, ക്ഷമയും അഹിംസയും ഞങ്ങളുടെ മതമാണു അതുകൊണ്ട് തന്നെ ഞങ്ങളുടെ അർദ്ധനഗ്നനായ ഫക്കീർ തെളിയിച്ച സമാധാനത്തിന്റെ ശാന്തിയുടെ പാതയിലുടെ നാം മുന്നോട്ട് പോകുന്നു തളരാതെ തകരാതെജയ് ഹിന്ദ്

“ത്രിവേണിസംഗമത്തെ തഴുകുമീ കാറ്റും

 തക്ബീറിൻ അലകൾ മങ്ങാത്തീ കാശ്മീരും

 സുവർണ്ണക്ഷേത്രത്തിന്റെ സുര്യതേജസും

 സെന്റ് തോമസിന്റെ സ്വർഗ്ഗീയ ഭുമിയും

 എല്ലാരുമൊന്നെന്നു വിളിച്ചു ചൊല്ലുന്നു

എല്ലാരുമിവിടെ ഒരുമിച്ചുവാഴുന്നു”

 

No comments:

Post a Comment