Monday 28 January 2013

അശാന്തിയുടെ നിഴലുകളാണു സന്തോഷത്തിന്റെ തണലിൽ കിളിർക്കുന്നത്, സഹോദരന്മാരെ പോലെ കരുതുന്ന സുഹൃത്തുക്കൾ പോലും ജാതിയും മതവും ചോദിക്കുന്നു സ്നേഹത്തിനെന്തിനാണപ്പാ മതം?, സൗഹ്രദത്തിനെന്തിനാ ജാതിയും വർഗ്ഗവും ? എല്ലാ സംസ്കാരവും മുന്നോട്ട് കുതിക്കുമ്പോൾ കേരള സംസ്കാരം തിരിഞ്ഞു നടക്കുന്നതെന്തിനു ?
ഇതിൽ നിന്നു മോചിപ്പിക്കാൻ ഇനിയൊരു ശ്രീനാരായണ ഗുരുദേവനോ, ചട്ടമ്പിസ്വാമികളോ, അയ്യങ്കാളിയോ, കേളപ്പനോ, വക്കം അബ്ദുൾകാദർ ...മൗലവിയോ, അക്കാമ്മ ചെറിയാനോ ഒന്നും തന്നെ ജനിക്കാൻ സാധ്യതയില്ല ഇനി വരുന്നവരെല്ലാം നായരും, ഈഴവനും, പുലയനും, പറയനും, നാടാനും, നമ്പ്യാരും, മുസ്ളിമും, ക്രിസ്തിയനും ബ്രാഹ്മണനുമൊക്കെയാവും
യുവജനത ജാതിയും മതവും അടിസ്ഥാനമാക്കി ചിന്തിക്കരുത് മുസ്ലീം സംഘടനകൾക്കും, ഹിന്ദു സമുദായങ്ങൾക്കും, ക്രിസ്തിയൻ അരമനകൾക്കും ഒക്കെ അവരുടെതായ അജണ്ടകൾ ഉണ്ട്, അവരുടേത് മാത്രമായ ഹിഡൻ അജണ്ട അതു തിരിച്ചറിയുന്നിടത്തും, അടുത്തു നില്ക്കുന്നത് എന്റെ സ്വന്തം കുടെപിറപ്പാണെന്നു മനസിലാക്കുന്നിടത്തുമാണു യഥാർത്ത വിജയം ബാക്കിയെല്ലാം വൻ പരാജയം
സമ്പന്നവർഗ്ഗങ്ങൾക്കൊപ്പമാണു സംഘടനകളും , സമുദായവും എല്ലാം എല്ലാം അടിസ്ഥാനവർഗ്ഗത്തിനു പറയുന്നതനുസരിക്കാൻ മാത്രം നിയോഗം അതേതു മതത്തിൽ ജനിച്ചവനായാലും ഏതു സമുദായക്കാരനായാലും അതുകൊണ്ട്
ഉണരുവിൻ ജഗദീശ്വരനെ സ്തുതിപ്പിൻ ക്ഷണമെഴുന്നേല്പ്പിൻ അനീതിയോടെതിർപ്പിൻ“

No comments:

Post a Comment