Wednesday 30 January 2013

ഗാന്ധി

അല്ലയോ മഹാത്മാവേ, ഞങ്ങളോട് പൊറുക്കുക
അങ്ങയെ ഇങ്ങനെ കാഴ്ചവസ്തുക്കളാക്കുന്നതിനു
പുറമ്പോക്ക് ഭുമികളിലെ കാവല്ക്കാരനാക്കുന്നതിനു
പുഷ്പചക്രങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്നതിനു

ലോകത്തിനീ വികൃതമുഖം കാട്ടികൊടുക്കാതിരിക്കാൻ
... ഞങ്ങൾക്കു അരങ്ങത്തു അങ്ങയെ വേണം
അണിയറയിൽ ഞങ്ങളെ നയിക്കുന്നത് ഗോഡ്സേമാരാണു
അഹിംസയും, മതേതരത്വവും പ്രദർശനത്തിലുമാണു

മഹാത്മാ ഞങ്ങൾക്കു അങ്ങയുടെ ചിത്രം മാത്രം മതി
മഹത്തായ തത്വങ്ങൾ വഴിയിലുപേഷിച്ചിട്ടൂണ്ട്
പക്ഷേ ഞങ്ങളോടൊപ്പം എന്നും അങ്ങുണ്ടാവണം
പച്ച നോട്ടിൽ ചിരിക്കുന്ന രുപമായി

മതങ്ങളല്ല മനുഷ്യനാണു വലുതെന്നു അങ്ങു പറഞ്ഞു
മതങ്ങളാണു മനുഷ്യനെക്കാൾ ഉയരത്തിലെന്നു ഞങ്ങളും
വിശ്വാസത്തെ മുറുകെ പിടിച്ചങ്ങു വിശ്വത്തെ കാത്തു
വിശ്വാസത്തെ ദൂരെ ഉപേഷിച്ചു ഞങ്ങൾ പോരടിക്കുന്നു

അഹിംസാവാദങ്ങൾ കൊണ്ട് ഞങ്ങൾ അങ്ങയെ എതിർത്തു
അൻപത്തൊന്നു വെട്ടുകൾ കൊണ്ട് സഹോദരങ്ങളെയും
കൈകളും ശുദ്ധമല്ലെന്നു ഞങ്ങൾക്കറിയാം പക്ഷേ
കരങ്ങൾക്കു ശക്തിയേകാനുള്ള ശ്രമത്തിലാണു ഞങ്ങൾ

യുവത്വത്തിലാണു ഭാരതം പുതിയ പിറവിയെടുക്കുന്നതെന്നു
യുവത്വത്തിലാണു പ്രതീഷയെന്നു, തിരുത്താനാവാത്ത
തെറ്റുകളിലേയ്ക്ക് കുതിക്കുന്ന യുവത്വത്തെ എങ്ങനെ ഉണർത്തിക്കും
തെരുവിൽ ഇന്ത്യ യുവത്വത്തെ തേടി അലയുന്നതു കാണുന്നില്ലേ

ഇനിയോരു ഗാന്ധി ജനിക്കണമെന്നാഗ്രഹിക്കുന്നു പക്ഷേ
ഇനി ഇന്ത്യയിൽ ജനിക്കാൻ അങ്ങാഗ്രഹിക്കരുത്
മഹാത്മാ ഞങ്ങളുടെ മനസിൽ അങ്ങയെ കുറിച്ചൊരു സങ്കല്പ്മുണ്ട്
മറക്കാനാവാത്തയാ സങ്കല്പത്തെ തച്ചുടയ്ക്കാതിരിക്കാനെങ്ങിലും
അങ്ങ് ഇനി ഇവിടെ ജനിക്കരുത്
 

No comments:

Post a Comment