Wednesday, 30 January 2013

പുറത്തു പോകണം, ഈയീരുണ്ട ലോകത്തുനിന്നപ്പുറം
പുറത്തു കടക്കണം, പ്രതിബന്ധങ്ങൾ തട്ടിതെറിപ്പിച്ചുടൻ
കടന്നു പോകുക, ആർത്തലച്ചീടുന്നിതാ കള്ളങ്ങൾ
കടുത്തവാക്കുകൾ സത്യങ്ങൾ പുറത്താക്കി പലരെയും
വരട്ടുവാദങ്ങൾ പറഞ്ഞതാണു, നീക്കി നിർത്തില്ല ഞങ്ങൾ
വാക്കുകളോക്കെയും സത്യം, തീവ്രം, പരമാർഥം

കടന്നുവന്ന വഴികളല്പം മുറിഞ്ഞു പോയെങ്കിലും
നടന്നുനീങ്ങാനീ ലോകത്തു  വഴികളേറേയുണ്ടതോർക്കുക
ഒരുമിച്ചെതിർത്തു നമ്മൾ പണ്ടുമീ അനീതികളെ
ഒരുമിച്ചു കോർക്കാമീ കരങ്ങൾ പോരുക
ഗാന്ധിയും, ബുദ്ധനും ശക്തരായ മറ്റനേകം പേരവർ
നീഗുഡമീലോകത്തിൽ ഒറ്റപെട്ടു പോയവർ

അനീതീയതു നെടും വാളായി തലയ്ക്കുമേൽ തൂക്കണ്ട
അരിഞ്ഞിടും നാളേയെത്തുന്ന നല്ല ചിന്താഗതിക്കാരവർ
വിളിച്ച മുദ്രാവാക്യങ്ങളൊക്കെയും വിളിപ്പുറത്തുണ്ടിപ്പഴും
വിരിഞ്ഞമാറും, ചുരുട്ടിയ മുഷ്ടിയും കരുത്തരാണു കാണുക
ആദ്യമെത്തി അവസാനക്കാരായെങ്കിലും ഞങ്ങൾ
കാപട്യമില്ലാത്ത നല്ല ജനസേവകർ


 

No comments:

Post a Comment