Wednesday 6 February 2013

ഓർക്കുക മർത്യാ നീ ചുണ്ടുന്നതൊരൊറ്റ വിരൾ
ഒരുമിച്ചെതിർക്കുന്നു ബാക്കി നാലെണ്ണം
പിന്നിട്ടകാലം നിന്നെ തിരിഞ്ഞു കൊത്തുന്നു
പിന്തിരിഞ്ഞീടാൻ കഴിയില്ലിനിയൊട്ടും
നീ മാത്രം ശരിയെന്നു വാദിച്ചു ജയിക്കരുത്
നിന്നെക്കാൾ മിടുക്കരാണിനി വരുന്നവർ
എല്ലാതെറ്റിലും ശരികാണരുത്  വെറുതേ
എതിർക്കാൻ വേണ്ടി ഒന്നുമെതിർക്കുകയുമരുത്
തെറ്റുകൾ എല്ലാം തെറ്റുകൾ തന്നെ
തെറ്റുകളെ ശരിയാക്കരുത് കാലങ്ങളെ വിഡ്ഡികളാക്കരുത്
അന്യന്റെ തെറ്റിനെ തള്ളിപറയുന്നതിൻ മുന്നേ
ആദ്യത്തെ തെറ്റുകൾ നീ തിരുത്തികുറിക്കുക

Monday 4 February 2013

ജീവിത തീവണ്ടി യാത്രയ്കൊരുങ്ങുന്നു
ജാതകദോഷത്തിന്റെ കല്കരി തിന്നിട്ട്
തീരാത്ത മൂളലും കിതപ്പും തുടിപ്പുമായി
തെളിയാത്ത വഴികളെ മെല്ലെ തുറന്നിട്ട്
ഇടതുവശത്തെ ചില്ലുജാലകത്തിലുടെ ഞാനീ
ഇടവും വലവും നോക്കിയമ്പരന്നിങ്ങനെ
പുത്തൻ യാത്രക്കാർ വരുന്നു പോകുന്നു ഞാൻ
പുറകാഴ്ചകൾക്കു കണ്ണുകൊടുത്തുകൊണ്ടങ്ങനെ
വളവും തിരിവും വൻ പാലങ്ങളും താണ്ടാൻ
വൻ തീവണ്ടിയ്ക്കു നിമിഷങ്ങളേ വേണ്ടു
കണ്ണീരുകൊണ്ടുള്ള ചിത്രങ്ങളാണേറെ
കണ്ടുമടുത്ത മുഖങ്ങളാണേറേ
വന്നു മടങ്ങി പിറകിലേയ്ക്കോടുന്നു
വീണ്ടും വരാമെന്നു വ്യർഥമോഹങ്ങൾ തരുന്നു
വിഷാദങ്ങൾക്കിടയിൽ ചിലപ്പോൾ
വാസന്തവാസരമെത്തി നോക്കിയാലായി
ഒരോ വയസുമോരോ തീവണ്ടിയാഫീസുകൾ
ഒന്നുമറ്റൊന്നിനെക്കാൾ മെച്ചമെന്നോർക്കും ഞാൻ
ഇവിടെ തീർക്കാമി ദുരിതയാത്രയെന്നാകിലും
ഇവിടെന്നു വീണ്ടും പുത്തൻ തുടക്കം നിനയ്ക്കുന്നു
അന്ത്യമില്ലാത്ത യാത്രയാണെങ്കിലും യാത്രക്കാരവർ
അന്ത്യത്തിനായി കാത്തിരുന്നീടുന്നു
മുമ്പേയെത്തി ഇടയ്ക്കിറങ്ങുന്നവർ
മുന്നിലായി ഊഴം കാത്തിരിക്കുന്നവർ
വീണ്ടും വരാമെന്നു യാത്ര ചോദിക്കുന്നില്ലാരും
വിണ്ടുമെങ്ങനെ തിരിച്ചു വന്നീടുവാൻ

Saturday 2 February 2013


ഓർമ്മകൾ വീണ്ടും വിളിക്കുന്നു ചെല്ലുവാൻ

 ഓർമ്മയ്ക്കു പുറകേ ഗമിക്കുക വയ്യിനി

 പഴമയെ മെല്ലെ അടത്തിമാറ്റി ദൂരെ കിടത്തി

 പുതുമയെ വാരി പുണരട്ടെ ഞാനിനി

 പഴകിയ ഗന്ധവും, നാടിന്റെ ചന്തവും

 പുലരുന്നതിനു മുമ്പേ കുളിയും തേവാരവും

 പല്ലുതേയ്ക്കാതില്ല ചായയും പത്രവും

 പുഞ്ചപാടത്തെ കൊയ്ത്തു പാട്ടുമരോചകം

 എല്ലാം സഹിക്കാം പക്ഷേ പഴഞ്ചൊല്ലും ഉപദേശവും

 എങ്ങോട്ടു തിരിഞ്ഞാലും വിലക്കും വിശകലനവും

 വയ്യ പഴമകളെ ഒഴുക്കി കളയണം