Wednesday, 20 March 2013

ഖദർപിഞ്ഞിതുടങ്ങി നരച്ചു നിറം മങ്ങിയെങ്കിലും
പാപകറയല്പം പറ്റിയിട്ടൂണ്ടെങ്കിലും
പഴമതൻ ഗന്ധം വഹിക്കുന്ന ഖദറിനെ
പുണരുവാനാണെനിക്കേറേയിഷ്ട്ം

അഹിംസയെ ആയുധമാക്കി നടന്നൊരാൾ
... ആത്മാഭിമാനത്തൊടു ചേർത്ത തുണിയിത്
മായാതെ ഇപ്പഴും ബാക്കിവച്ചിട്ടൂണ്ട്
മഹാത്മാവിന്റെ പവിത്ര ഗന്ധം

ചോരകറ കൊണ്ടു തുന്നിയതല്ലിയത്
വർഗ്ഗീയ   ചായം  പിടിപ്പിച്ചതല്ലിത്
നുറ്റാണ്ടുകൾക്കപുറം നിന്നെന്റെ
പിതാമഹന്മാർ വർണ്ണം കൊടുത്തത്

സൂര്യനസ്തമിക്കാത്ത രാജ്യത്തെ ഒറ്റയ്ക്ക്
സധൈര്യം മുമ്പിൽ നയിച്ച ഖദറിത്
ദണ്ഡിയാത്രയ്ക്കു ഉപ്പുകുറുക്കുവാൻ
സാക്ഷിയായി നിന്ന വെളുത്ത ഖദറിത്

ആരൊക്കെ നെഞ്ചോട് ചേർത്തു വച്ചിട്ടൂണ്ട്
ആത്മാഭിമാനത്തോട് വിളിച്ചു പറഞ്ഞിട്ടൂണ്ട്
ആവേശത്തോടലറി കുതിച്ചാ ഖദറിനെ
ആഘോഷമോടെ വർണ്ണം കൊടുത്തിട്ടൂണ്ട്

മുവർണ്ണമലങ്കാരമാക്കി ഖദർ ഇപ്പഴും
മാനത്തുയർന്നു പറന്നു കളിക്കുന്നു
കാശ്മീർ തൊട്ടത് കുമാരി വരേയും
കാറ്റത്തിളകി മനസിനെ തൊട്ടീടൂന്നു

പണവും സ്വർണ്ണവും തേടിയലയുന്നു പക്ഷേ സ്നേഹമെന്ന വജ്രത്തെ കാണാതെ പോകുന്നു

സൗഹ്രദവും, നന്മയും പുറത്തുറങ്ങുന്നു, സ്വാർഥതയെന്ന മന്ത്രം അകത്തും

നല്ലനാളുകളായിരിക്കും ഇനി വരാൻ പോകുന്നതെന്നു പ്രതീഷിക്കും, കഴിഞ്ഞുപോയ ഒരു പാട് നല്ല നാളുകൾ പാഴാക്കിയതോർമ്മവരികയുമില്ല

ഒരു പകൽ ഇവിടെ പൊലിയുന്നു, ഇരവിന്റെ ആർത്തട്ടഹാസവും പാതിമയക്കത്തിന്റെ ആലസ്യവും വീണ്ടും പ്രതീഷിക്കാം പതിവു പോലെ നല്ലൊരുനാളെ
ശുഭരാത്രി സുഖനിദ്ര

Thursday, 7 March 2013

കുഞ്ഞേ ശപിക്കരുതെന്നെ നീ, ഞാൻ താതൻ
കുഞ്ഞിവിരലു പിടിച്ചു നടത്തേണ്ടോൻ
മകളേ ശാപവാക്കുകൾ ഉതിർക്കരുതു നീ
പാപകറയതെൻ കൈകളെ വെറുക്കുന്നു
കഴുകികളയാനാവില്ല കണ്ണീരിനാൽ
മകളായി നിന്നെ പോലെയോരാളെൻ വീട്ടിലുണ്ട്
നിന്നെകുറിച്ചോർത്ത് ആകുലതപുകാൻ
നിന്റെ കുഞ്ഞിയുടുപ്പിനു തൊങ്ങലു ചാർത്താൻ
നിന്നെയെൻ മാറോട് ചേർത്തൊന്നെടുക്കാൻ
നിന്റെയാ കവിളിൽ വാൽസല്ല്യ ചുംമ്പനം പകരാൻ
കഴിയില്ലെനിക്കാ കുറ്റബോധത്തിന്റെ തീചുളയുള്ളിലുയരുമ്പോൾ
കാമാന്ധമാരുടെ വർഗ്ഗത്തിൽ പിറന്നുവെന്നതോർക്കുമ്പോൾ
കരയരുതു നീ, വളരണം കാരിരുമ്പുറ്റ കരുത്തുമായി ഇവിടെ
കാമം തിളയ്ക്കുന്ന കണ്ണുകൾ കാഴ്ചകൾ ഒക്കെയും
തച്ചുടച്ചു കളയുവാൻ, ശക്തയായി, ശക്തിയായി

 

Monday, 4 March 2013

നേരു നേരായി കാണുന്നവരൊക്കെയും
നീതിലോകത്തിന്റെ കണ്ണിലന്ധന്മാർ
അസത്യത്തിനു നേർ കണ്ണടയ്ക്കുന്നവർ
അനീതിയ്ക്കെതിരെ പോരാട്ടം നയിക്കുന്നവർ
ആർത്തലോകത്തിന്റെ കണ്ണീരൊപ്പുന്നവർ
അത്താഴപട്ടിണിക്കാരെ വിളിച്ചുണ്ണിക്കുന്നവർ
ഒക്കെയും ഒക്കെയും തെറ്റുചെയ്യുന്നവർ
ഒത്തൊരുമിച്ചെതിർക്കപെടേണ്ടവർ
വെളുക്കെചിരിച്ചു മനസു കറുപ്പിക്കുന്നവർ
വെറുപ്പിനെ വെറുതേ കുട്ടിനുകുട്ടുന്നവർ
അന്നം മുടക്കി കാഴ്ചകൾ കാട്ടുന്നവർ
അഹന്തതയ്ക്ക് വിരുന്നൊരുക്കുന്നവർ
ഞാനെന്ന ഭാവത്തിൽ ഞെളിഞ്ഞുനടപ്പർ
ഞങ്ങൾ  പ്രമാണികളെന്നു നടിപ്പവർ
ഒക്കെയും ഒക്കെയും ശരിയായവർ
ഒത്തൊരുമിച്ചാനയിച്ചിടേണ്ടവർ