Wednesday 20 March 2013

ഖദർ



പിഞ്ഞിതുടങ്ങി നരച്ചു നിറം മങ്ങിയെങ്കിലും
പാപകറയല്പം പറ്റിയിട്ടൂണ്ടെങ്കിലും
പഴമതൻ ഗന്ധം വഹിക്കുന്ന ഖദറിനെ
പുണരുവാനാണെനിക്കേറേയിഷ്ട്ം

അഹിംസയെ ആയുധമാക്കി നടന്നൊരാൾ
... ആത്മാഭിമാനത്തൊടു ചേർത്ത തുണിയിത്
മായാതെ ഇപ്പഴും ബാക്കിവച്ചിട്ടൂണ്ട്
മഹാത്മാവിന്റെ പവിത്ര ഗന്ധം

ചോരകറ കൊണ്ടു തുന്നിയതല്ലിയത്
വർഗ്ഗീയ   ചായം  പിടിപ്പിച്ചതല്ലിത്
നുറ്റാണ്ടുകൾക്കപുറം നിന്നെന്റെ
പിതാമഹന്മാർ വർണ്ണം കൊടുത്തത്

സൂര്യനസ്തമിക്കാത്ത രാജ്യത്തെ ഒറ്റയ്ക്ക്
സധൈര്യം മുമ്പിൽ നയിച്ച ഖദറിത്
ദണ്ഡിയാത്രയ്ക്കു ഉപ്പുകുറുക്കുവാൻ
സാക്ഷിയായി നിന്ന വെളുത്ത ഖദറിത്

ആരൊക്കെ നെഞ്ചോട് ചേർത്തു വച്ചിട്ടൂണ്ട്
ആത്മാഭിമാനത്തോട് വിളിച്ചു പറഞ്ഞിട്ടൂണ്ട്
ആവേശത്തോടലറി കുതിച്ചാ ഖദറിനെ
ആഘോഷമോടെ വർണ്ണം കൊടുത്തിട്ടൂണ്ട്

മുവർണ്ണമലങ്കാരമാക്കി ഖദർ ഇപ്പഴും
മാനത്തുയർന്നു പറന്നു കളിക്കുന്നു
കാശ്മീർ തൊട്ടത് കുമാരി വരേയും
കാറ്റത്തിളകി മനസിനെ തൊട്ടീടൂന്നു

No comments:

Post a Comment