Thursday, 25 April 2013

മുറ്റത്തു നന്നായി പടർന്നു നീന്നീടുന്നു
മാവും പിലാവും പുളിയും അങ്ങനെ
മണ്ണൊരു മായാത്തിടവഴി തീർക്കുന്നു
മാമലകൾക്കിടയിലുടിങ്ങനെ
ഊറ്റികുടിക്കാൻ തെളിനീരുമായിതാ
... ഉറവവറ്റാത്ത കിണറും തൊടിയും
അതിരിലിടയ്ക്കു പുവിടുന്നു കാട്ടു കടമ്പും
അരളിയും കൊന്നയും
ആരെയും മോഹസുരഭിലമാക്കുന്ന
മുല്ലവള്ളിയും ചെറുമണിപുക്കളും
കൺചിമ്മിയൊന്നു നോക്കുമ്പോഴൊക്കെയും
കാണാത്തിടത്തേയ്ക്കു പോയ്മറഞ്ഞു

ഒക്കെയുമൊക്കെയും ഓർമ്മകൾ കൊണ്ടു ഞാൻ
ഒറ്റയ്ക്കിരുന്നു വരച്ച ചിത്രം

Thursday, 18 April 2013

വാമഭാഗത്തിനു പരാതി ചുടുകുടുന്നു ഫാനിന്റെ കാറ്റ് പോരാ എസി പോലെയെന്തെങ്കിലും വേണം സഹിക്കാൻ പറ്റാത്ത ചുട്, വേണം മുറ്റത്തെ മുവാണ്ടന്മാവ് എത്ര നല്ലോണം കായ്ച്ചിരുന്നതാ എന്തോരം തണൽ വിരിച്ചിരുന്നതാ ബാല്ല്യകാലത്ത് എത്രവട്ടമാണതിന്റെ തണലും മധുരവും നുണർന്നത് വെട്ടികളയാമെന്നു തലയിണ മന്ത്രം കേട്ട എനിക്കിതു തന്നെ വേണം, ഒരഞ്ചാറില പൊഴിയിച്ച് അതങ്ങനെ തലയുയർത്തിനിന്നതല്ലേ വെളുക്കുമ്പോൾ കാശ് കൊടുത്ത് വിയർക്കാൻ പോകുന്നതിനെക്കാൾ എത്രയോ മെച്ചമായിരുന്നു ചെറിയ കുറ്റിചുലുകൊണ്ട് മുറ്റമടിച്ച് വ്യായാമം ചെയ്തിരുന്നത്, കുളിച്ചിട്ട് രണ്ടു ദിവസമായി വെള്ളമില്ല എന്തൊക്കെയായിരുന്നു കിണറു മുടാൻ പറഞ്ഞ ന്യായങ്ങൾ വെള്ളം മഞ്ഞനിറത്തിലാണു കുട്ടീകൾ എത്തിനോക്കുന്നുണ്ട് കാൽ വഴുതിയെങ്ങാനും ...ഞങ്ങളീ പത്തുമുപ്പതു പിള്ളേരീ കിണറീന്റെ കരയിലാണല്ലോ വളർന്നതെന്നു പറയാൻ അന്നു തോന്നിയില്ല അനുഭവിക്കണം ഞാനീ ചുടും വെയിലുമനുഭവിക്കണം, വെള്ളമില്ലാതെ ദാഹിച്ചു വലയണം എനിക്കിതു തന്നെ വരണം ഇങ്ങനെ തന്നെ വരണം

Wednesday, 17 April 2013

ടി.പി. കേരളത്തിലെ അവസാനത്തെ രക്തസാഷിതള്ളി മാറ്റി കളയരുതെൻ അഭിവാദ്യങ്ങൾ
തച്ചു തകർത്തു മറവിയിലാക്കരുതെൻ ഓർമ്മകൾ
രക്തചുവപ്പുള്ള കൊടിയതുയർത്തി ഞാൻ
രക്തരഹിത വിപ്ളവം നയിച്ചവൻ, എന്റെ
... ചോരകറയാൽ മലീനപെടുത്തിയാ കൊടി
ചേതനയിൽ പുതയ്ക്കരുതു നിങ്ങളിനിയും

താരാട്ടു കേട്ടുതുടങ്ങുന്നതിൻ മുന്നേ
താളത്തിൽ മുദ്രാവാക്യം മുഴക്കിയവൻ
വിപ്ളവഗാനത്തിനു കാതു കൊടുത്തവൻ, നിങ്ങൾ
വെട്ടിനുറുക്കിയെറിഞ്ഞ സഖാവു ഞാൻ

എത്ര തച്ചു തകർത്തുകളയിലും
എങ്ങനെ ഓർമ്മകളെ വിസ്മ്യതിയിലാക്കിലും
വീണ്ടും ജനിക്കുന്നു ആവേശമായി ഞാൻ
വീണ്ടും ജ്വലിക്കുന്നു രക്തനഷ്ത്രമായി

എന്നെ കുറിച്ചു പറയുന്നവരൊക്കെയും
എന്റെ വാക്കുകൾ ശ്രവിച്ചവരൊക്കെയും
ശത്രുപക്ഷത്തു ചേർത്തു നിർത്തീ നിങ്ങളീ
ശകാരവർഷങ്ങൾ കൊണ്ടഭിഷേകം നടത്തുന്നു
തളരില്ല തകരില്ല എത്ര അക്ഷേപശരങ്ങളിലും
താനേ കിളിർക്കുന്ന ശക്തിതൻ ജ്വാലകൾ
See More

Thursday, 11 April 2013

ഓർമ്മയിൽ വീണ്ടും കണികൊന്നപൂക്കുന്നു


മനസിൽ നിന്നു ഞാൻ മായ്ചുകളഞ്ഞെന്നിട്ടും

മറക്കാതെ പുക്കുന്നീമുറ്റത്തു കണികൊന്ന

വർഷത്തിൽ വന്നു വിഷുകണി കാട്ടുവാൻ

മേടത്തെ വീണ്ടും മഞ്ഞകസവു ചാർത്തുവാൻ

ഉണങ്ങി കരിഞ്ഞയീ ശാഖകൾക്കിടയിലായി

ഉണർന്നു തുടങ്ങി മഞ്ഞമണികളായ് പുക്കൾ

കാത്തിരിക്കുന്നില്ല ഞാനീ വിഷുവെന്നല്ലോരാഘോഷവും

കാലങ്ങളിങ്ങനെ കടന്നുപോകുന്നു നിസഹായരായി

മാഞ്ഞുപോയ് നേർത്തൊരോർമ്മയായി പഴമയും

മാഞ്ഞുപോയി സ്നേഹവാൽസല്ല്യമാം കൈനീട്ടവും

വെളുക്കുന്നു കൊന്നകാടുകൾ, അകലുന്നു മെല്ലെ

വറുതീയാലാണ്ടു പോയി വെള്ളരി പാടങ്ങളും

എങ്ങനെ  കണിയൊരുക്കുമെൻ മേടമേ നോക്കുക

പങ്കുവച്ചതിൻ ബാക്കി അഞ്ചാറുകൊന്നമണികൾ മാത്രം

നില്ക്കുക നീയീവിടെയെൻ വാതിലിൽ പതിവുപോൽ

നിറയ്ക്കട്ടെ ഞാനീ കണിപാത്രം ഓർമ്മപുക്കളാൽ

വെറും കൈയ്യാൽ മടക്കിയയ്ക്കുക വയ്യ എനിക്കിനി

വരും കാലമിതുപോലെ വിഷുവുമായി നീ വന്നില്ലയെങ്കിലോ

Tuesday, 2 April 2013

കാത്തിരുന്നു ഞാൻ കാലമേ നിന്റെയാ
കറുത്ത വിഷപുക വഹിക്കാത്ത രാവിനായി
നാളെ നാളെ പുലരുമീ നന്മകൾ
നീളെ നീളെ ഞാൻ കാത്തിരുന്നീടിലും
വന്നതൊക്കെയും കറുത്ത രാവുകൾ
വിടർന്നതൊക്കെയും നിറം കെട്ട പുലരികൾ

എങ്കിലും നിന്നെ പുണർന്നു പോയീടുവാൻ
എല്ലാ കിനാവിലും വർണ്ണങ്ങൾ കാണുവാൻ
എല്ലാമറിയുന്ന വിശ്വത്തിനീശ്വൻ
എന്നും നിറഞ്ഞനുഗ്രഹീച്ചിടട്ടെ