Thursday 11 April 2013

ഓർമ്മയിൽ വീണ്ടും കണികൊന്നപൂക്കുന്നു


മനസിൽ നിന്നു ഞാൻ മായ്ചുകളഞ്ഞെന്നിട്ടും

മറക്കാതെ പുക്കുന്നീമുറ്റത്തു കണികൊന്ന

വർഷത്തിൽ വന്നു വിഷുകണി കാട്ടുവാൻ

മേടത്തെ വീണ്ടും മഞ്ഞകസവു ചാർത്തുവാൻ

ഉണങ്ങി കരിഞ്ഞയീ ശാഖകൾക്കിടയിലായി

ഉണർന്നു തുടങ്ങി മഞ്ഞമണികളായ് പുക്കൾ

കാത്തിരിക്കുന്നില്ല ഞാനീ വിഷുവെന്നല്ലോരാഘോഷവും

കാലങ്ങളിങ്ങനെ കടന്നുപോകുന്നു നിസഹായരായി

മാഞ്ഞുപോയ് നേർത്തൊരോർമ്മയായി പഴമയും

മാഞ്ഞുപോയി സ്നേഹവാൽസല്ല്യമാം കൈനീട്ടവും

വെളുക്കുന്നു കൊന്നകാടുകൾ, അകലുന്നു മെല്ലെ

വറുതീയാലാണ്ടു പോയി വെള്ളരി പാടങ്ങളും

എങ്ങനെ  കണിയൊരുക്കുമെൻ മേടമേ നോക്കുക

പങ്കുവച്ചതിൻ ബാക്കി അഞ്ചാറുകൊന്നമണികൾ മാത്രം

നില്ക്കുക നീയീവിടെയെൻ വാതിലിൽ പതിവുപോൽ

നിറയ്ക്കട്ടെ ഞാനീ കണിപാത്രം ഓർമ്മപുക്കളാൽ

വെറും കൈയ്യാൽ മടക്കിയയ്ക്കുക വയ്യ എനിക്കിനി

വരും കാലമിതുപോലെ വിഷുവുമായി നീ വന്നില്ലയെങ്കിലോ

No comments:

Post a Comment