Thursday 18 April 2013

വാമഭാഗത്തിനു പരാതി ചുടുകുടുന്നു ഫാനിന്റെ കാറ്റ് പോരാ എസി പോലെയെന്തെങ്കിലും വേണം സഹിക്കാൻ പറ്റാത്ത ചുട്, വേണം മുറ്റത്തെ മുവാണ്ടന്മാവ് എത്ര നല്ലോണം കായ്ച്ചിരുന്നതാ എന്തോരം തണൽ വിരിച്ചിരുന്നതാ ബാല്ല്യകാലത്ത് എത്രവട്ടമാണതിന്റെ തണലും മധുരവും നുണർന്നത് വെട്ടികളയാമെന്നു തലയിണ മന്ത്രം കേട്ട എനിക്കിതു തന്നെ വേണം, ഒരഞ്ചാറില പൊഴിയിച്ച് അതങ്ങനെ തലയുയർത്തിനിന്നതല്ലേ വെളുക്കുമ്പോൾ കാശ് കൊടുത്ത് വിയർക്കാൻ പോകുന്നതിനെക്കാൾ എത്രയോ മെച്ചമായിരുന്നു ചെറിയ കുറ്റിചുലുകൊണ്ട് മുറ്റമടിച്ച് വ്യായാമം ചെയ്തിരുന്നത്, കുളിച്ചിട്ട് രണ്ടു ദിവസമായി വെള്ളമില്ല എന്തൊക്കെയായിരുന്നു കിണറു മുടാൻ പറഞ്ഞ ന്യായങ്ങൾ വെള്ളം മഞ്ഞനിറത്തിലാണു കുട്ടീകൾ എത്തിനോക്കുന്നുണ്ട് കാൽ വഴുതിയെങ്ങാനും ...ഞങ്ങളീ പത്തുമുപ്പതു പിള്ളേരീ കിണറീന്റെ കരയിലാണല്ലോ വളർന്നതെന്നു പറയാൻ അന്നു തോന്നിയില്ല അനുഭവിക്കണം ഞാനീ ചുടും വെയിലുമനുഭവിക്കണം, വെള്ളമില്ലാതെ ദാഹിച്ചു വലയണം എനിക്കിതു തന്നെ വരണം ഇങ്ങനെ തന്നെ വരണം

No comments:

Post a Comment