Sunday, 12 May 2013


വടക്കോട്ടുള്ള ജനലെടുത്തുമാറ്റി അവിടെ കല്ലുകൊണ്ടടച്ചു, വീട്ടിലേയ്ക്ക് സുര്യപ്രകാശം കടന്നു വരാൻ വാതിലിനു പിറകെയുള്ള ആകെ ഒരേ ഒരു വഴിയായിരുന്നു ആ ജനാല അതിങ്ങനെ വിശാലമായി തുറന്നിട്ടാൽ അകലെ വഴിയോരങ്ങൾക്കപുറത്തുള്ള ചാക്കോയുടെ പലചരക്കു കടവരെ കാണാം വഴിയിലുടെ കടന്നു പോകുന്നവരോടൊക്കെ കുശലം പറഞ്ഞിരുന്നത് ജനാലയ്ക്കലിരുന്നാണു, ഒറ്റയ്ക്കായി പോയി എന്ന വിഷമം തെല്ലെങ്കിലും മറക്കുന്നത് ആ ജനാലയിലുടെ ഇളം കാറ്റിങ്ങനെ ക...ടന്നു വരുമ്പോഴാണു ജോലിയൊക്കെ ഒതുക്കി മാത്യഭുമി പത്രവുമായി ഇങ്ങനെ വെറുതേ കുറച്ചുനേരം അപ്പോഴേയ്ക്കും വഴി വിജനമായിട്ടൂണ്ടാവും അമ്മ ഇവിടെ ഒറ്റയ്ക്കാണു വഴിയോരത്തുള്ള ഈ ജനലത്ര പന്തിയല്ല എന്നു മകനെ ധരിപ്പിക്കാൻ മരുമകൾ ഒരുപാടൊന്നും കഷ്ട്പെട്ടിട്ടൂണ്ടാവില്ല പണ്ട് അവനുറങ്ങാൻ തൊട്ടിലായിരുന്നത് ഈ ജനൽ കമ്പിയിൽ ഞാത്തിയ തുണിയായിരുന്നു എന്നോർക്കാൻ അവനിപ്പോൾ സമയമുണ്ടാകാറില്ലല്ലോ, മാത്യദിനത്തിൽ ആശംസകൾ അറിയിക്കുന്ന അതേ സ്നേഹത്തോടെ തന്നെ അവൻ ജനലിളക്കി അവിടെ അടച്ചുപുട്ടാനും ഉത്തരവിട്ടത്, അപ്പുറത്ത് അയല്പക്കത്തു നിന്നു ഒരു ബഹളമുണ്ടായാലോ, സന്തോഷമുണ്ടായാലോ ഞാനിനി എങ്ങനെയറിയും ജനലുണ്ടായിരുന്നെങ്കിൽ അതൊന്നു തുറന്നിട്ടാൽ മതിയായിരുന്നു ചുറ്റും നടക്കുന്നതൊക്കെ അറിയാൻ പക്ഷേ മുഖത്ത് പരന്ന വിഷാദവും കണ്ണിലുണ്ടായ നനവും കണ്ടാകണം ചെറുമകൻ ഇംഗ്ലിഷിൽ പറഞ്ഞത് "Don’t worry grandma, upload all news in Face Book

Happy mother’s day
See More
 

Thursday, 9 May 2013

 പരസ്പരം അറിഞ്ഞുമടുത്തുമെത്ര സംവൽസരങ്ങൾ
 കഴിഞ്ഞാലുമോർത്തും ഓർമ്മിച്ചുമീ സൗഹ്രദത്തിൻ  ഇടനാഴിയിലല്പം
 കോർത്തുകരങ്ങളിടയ്ക്കു പിരിയാത്തവണ്ണം
നേർത്തപുഞ്ചിരി കൊടുത്തുവാങ്ങാമിനി തിരിച്ചുമതുപോലെ
നനുത്ത സൗഹ്രദ ചാറ്റൽ മഴനനഞ്ഞു നീങ്ങുന്നവരാണു നാം
നിവർത്തി കാട്ടരുതെത്ര ഭംഗിയുണ്ടെങ്കിലും വിരോധമീ കുട
ഒരുമിച്ചൊരുമിച്ചു പങ്കിട്ടെതെല്ലാം രസമുള്ള വാക്കുകൾ
നുണഞ്ഞിറക്കുന്നതു പ്രിയമുള്ള വാർത്തകൾ

 

Monday, 6 May 2013

വറ്റിവരണ്ടു കിടക്കയാണിവൾ പണ്ട്
എത്രനാൾ കോരികുളിപ്പിച്ചതാണെന്നെ
നാളെത്ര ഞാനുമെൻ ചങ്ങാതിമാരും
നീന്തി തുടിച്ചു നടന്നതാണീ മാറിൽ
ഓളങ്ങൾ കൊണ്ടെന്നെ മെല്ലെ തഴുകി
ഓർമ്മയിൽ ഇന്നും കുളിരായവൾ
അഴുക്കുനിറഞ്ഞ ചാലായി മാത്രം
ആഴലിന്റെ ഓർമ്മകൾക്കു തണലായി മാത്രം
കാണുമ്പോൾ താങ്ങാവതല്ലയീ ദുഖം
കരകവിഞ്ഞു നീയിനി എന്നാണൊഴുകുക