Thursday 27 June 2013

പ്രവാസo

കാലുവളരുന്നു കൈയ്യുവളരുന്നു
കമിഴ്ന്നു വീണു ചിരിച്ചു കളിക്കുന്നു
ദുരത്തു നിന്നെത്തും അവ്യക്തമാം വാക്കുകൾ
കാതിനൊരിമ്പമായി കൊഞ്ചിവിളിക്കുന്നു
മെല്ലെ വളരുകയാണവൾ ചിരിച്ചും ചിരിപ്പിച്ചും
മനസിലൊരു സ്വപ്നമായെന്നും നിറയുന്നു
ജീർണ്ണിച്ചജീവിത പാത വെടിപ്പാക്കാൻ
ജീവിതം തന്നെ പ്രവാസമാക്കേണ്ടി വന്നവൻ
ബന്ധങ്ങളൊക്കെയും ബന്ധനത്തിലാക്കീയീ
ബന്ധുരകാഞ്ചന കുട്ടിലടയ്ക്കപെട്ടവൻ
നീറുമീമനസിനാശ്വാസമായീ സൗഹൃദ പെരുമഴ
മുഖപുസ്തകത്തിൽ പെയ്തിറങ്ങീടുന്നു

Saturday 22 June 2013

മഴയെകുറിച്ചെഴുതാം, മഞ്ഞിനെ കുറിചെഴുതാം
മനുഷ്യനെ കുറിച്ചെഴുതുവാൻ വയ്യ
പ്രണയത്തെ കുറിച്ചെഴുതാം പ്രേമത്തെ കുറിച്ചു പറയാം
പ്രണയം പങ്കുവയ്ക്കുവാൻ വയ്യ
കണ്ണീരിനെ കുറിച്ചെഴുതാം, കരുണയെ കുറിച്ചു പാടാം
കണ്ണീർ തുടയ്ക്കുവാൻ വയ്യ
ഊണുമേശയിലെ പാത്രങ്ങൾക്കു ഭംഗിപോരന്നാവും
ഉച്ചനേരത്തെ ചർച്ച വെകിട്ടു വിഭവങ്ങളെ കുറിച്ചും
കഴിച്ചു തീർന്നിട്ട് എച്ചിൽ തിന്നാൻ കാത്തിരിക്കുന്നവർ
അക്ഷമരാണു വിശപ്പിന്റെ വിലയറിയാവുന്നവർ
മതങ്ങളെ ചൊല്ലി കലഹിക്കുന്നവരുണ്ട് എല്ലാ
മതവിശ്വാസികൾക്കും വിശപ്പും വിയർപ്പുമുണ്ട്
എല്ലാ വിശപ്പിനും ഒരേ വേദന ദൈന്യതയുടെ
എല്ലാ വിയർപ്പിനും ഒരേ രുചി ഉപ്പിന്റെ
തിന്നതിന്റെ ബാക്കിപോലും കൊടുക്കാൻ മടിക്കുന്നവർ
നമ്മളോരേ സമുദായക്കാരനാണെന്നു പറഞ്ഞിട്ടെന്തുകാര്യം

Wednesday 19 June 2013

തെല്ലൊന്നടങ്ങന്റെ വേനലേ
ഞാനീ മണ്ണിലൊട്ടു പെയ്തുതീരട്ടേ
കാത്തു സുഷിക്കയാണു നാളേറേയീ
നീലകടലിന്റെ അവിഹിത ഗർഭം
പേറ്റുനോവിന്റെ വേദനതിന്നു
പിന്നിട്ടൊരു വേനൽ കാലം മുഴുവനും
കുഞ്ഞുമഴതുള്ളികളൊരായിരം വന്നീ
മണ്ണിൽ പതിച്ചു കളിച്ചു തിമിക്കട്ടെ
വാതിലടച്ചു തണുത്തു വിറച്ചീ ലോകം
ശാപവാക്കുകൾ നീളേ ചൊരിയിലും
പെയ്യാതിരിക്കുവാൻ വയ്യെനിക്കീ
പ്രക്യതിനിയമം പാലിക്കവേണം
കൊഞ്ചികളിച്ചു രസിച്ചീ തുള്ളികൾ
വൻ പുഴയായ് ഒഴുകി നീങ്ങീടട്ടെ
 

Sunday 16 June 2013

പക്ഷങ്ങൾ രണ്ടാണെങ്കിലും നമ്മളീ സൗഹൃദ
പക്ഷത്തുകൂടെ നടന്നവർ ഇനിയുമേറെ കടക്കേണ്ടവർ
ചെറുതാണീ പിണക്കങ്ങളൊക്കെയും ക്ഷമിക്കാവുന്നവ
നുള്ളി നോവിക്കുന്നതില്ല ഞാൻ നിന്നെ വീണ്ടും സഖേ
എന്തിനീ വീർത്തു കെട്ടലുകൾ മുഖം തിരിക്കൽ
ആയുധങ്ങൾ ഉപേഷിക്കുക ആശയങ്ങളെടുക്കുക
വാക്കുകൾ കൊണ്ടു സമരം നയിച്ചു നമ്മൾ തമ്മിലിങ്ങനെ
വാക്കേറ്റമുണ്ടാകുന്നതു സഹിക്കാവതല്ല തോഴരേ
കാണുക വിശാലമീ ലോകം കാത്തിരിക്കുന്നു
കാലം തകർക്കാത്ത കരുത്തുറ്റ ചങ്ങാത്തം

Tuesday 11 June 2013


ഞാൻ രാഷ്ട്രീയക്കാരനല്ല എന്നു പറഞ്ഞു തുടങ്ങുന്ന ഒരാളെ ശ്രദ്ധിക്കു അയാൾക്കു വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകും വെറുതെ ഭംഗിവാക്കിനെനിക്കു രാഷ്ട്രീയമില്ലെന്നു പറയുമെങ്കിലും എല്ലാ കേരളീയരുടെ ഉള്ളിലും മാന്യനായ രാഷ്ട്രീയക്കാരനുണ്ട്, മറ്റ് സംസ്ഥാനങ്ങളെ അപേഷിച്ചു കേരളത്തിനു പ്രബുദ്ധമായ രാഷ്ട്രീയനിലപാടൂകളാണുള്ളത് എന്നു പറയാം പക്ഷേ ചില തട്ടുകേടുകൾ ഇവിടെയും സംഭവിച്ചിട്ടൂണ്ട് ശരിയായ കോൺഗ്രീറ്റ് തുണുകൾ കൊണ്ട് താങ്ങു കൊടുത്താൽ ചിലപ്പോൾ താഴെ വീഴാതെ പ്രബുദ്ധത നിലനിർത്താമെന്നു തോന്നുന്നു അങ്ങനെ മാന്യമാരായ രാഷ്ട്രീയക്കാർക്കുള്ളതാണു പംക്തി വായിക്കുക  വിമർശിക്കുക

കേരളത്തെ മുഴുവൻ മഴപനി പിടികുടിയിരിക്കുകയാണു പക്ഷേ പനിയെക്കാൾ കുടുതൽ പ്രചരിക്കുന്നതും പകരുന്നതും ചാനൽ പനികളാണു ആടിനെ പട്ടിയാക്കുന്ന പത്രമെന്നു മുമ്പ് കേട്ടിട്ടൂണ്ടെങ്കിലും നല്ല കറുത്ത് തലയെടുപ്പുള്ള ആനയെ വെറും കുഴിയാനയാക്കുന്ന ന്യുജനറേഷൻ ചാനലുകളാണു ഇന്നത്തെ കേരളത്തിന്റെ ഐശ്വര്യമെന്നു പറയാം ദൈവത്തിന്റെ സ്വന്തം നാട് എന്നതൊക്കെ പോയി മറഞ്ഞിട്ടു കാലം ശ്ശിയായി ഇപ്പോ വാർത്താചാനലുകളുടെ സ്വന്തം നാടാണു കേരളം. താങ്കൾ ഇന്നു ഭക്ഷണം  കഴിച്ചിരുന്നോ എന്നു ചോദിക്കുന്നു കഴിച്ചിരുന്നു  വിഭവങ്ങൾ അല്പം ഇറച്ചികറിയും കള്ളപ്പവുമാണെന്നു പറഞ്ഞാൽ കള്ളുകുടിയനാവുന്ന നാടാണു കേരളം എന്നുകുടി ചാനലിനെ പറ്റി പറയുമ്പോൾ പറയേണ്ടതൂണ്ട്.

നമ്മൾ പറഞ്ഞു വന്നത് പകർച്ചപനിയെ കുറിച്ചാണു കഴിഞ്ഞയാഴ്ച പിടിച്ച ചില പ്രത്യോകതരം പനികളെയാണു ഇവിടെ പ്രതിപാതിക്കുന്നത്, കോൺഗ്രസ്സുപാർട്ടിയുടെ പ്രസിഡന്റിനു പിടിച്ച ഉപമുഖ്യമന്ത്രി പനി അതിവേഗത്തിൽ പടരുകയും, പാർട്ടി പരിപാടികൾ ഉൾപെടെ മാറ്റിവയ്ക്കേണ്ടി വരുകയും കുടാതെ കേരള മന്ത്രിസഭയുടെ നിലനില്പിനു തന്നെ അപകടകരമാം വിധം ദോഷമായേക്കുമെന്നു വിചാരിച്ചെങ്കിലും പനിയുടെ ആരംഭദശയിൽ തന്നെ ഹൈകമാന്റ്ഡ് എന്ന പ്രത്യോകം തയ്യാറാക്കിയ മരുന്നു അതിവേഗ്ഗം ബഹുദുരം എത്തിച്ചു കൊടുക്കാൻ സാധിച്ചതുകൊണ്ട് പനി പെട്ടന്നു ഭേദമാകുകയും അദ്ദേഹം വീണ്ടും പരിപാടികളിൽ സജീവമായി പങ്കെടുത്തു തുടങ്ങുകയും ചെയ്തു 

ഉപമുഖ്യമന്ത്രി പനികോളു ആദ്യം തുടങ്ങിയത് കേരളം ബഹുമാനിക്കുന്ന മാണി സാറിനാണെങ്കിലും, ഒടുവിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നത് കുഞ്ഞാലി സായ്പിനെയാണു, കേരളത്തിലെ ഒരു ജില്ലമുഴുവനായി പടർന്നു പിടിച്ച പനി കേന്ദ്രഗവർമെന്റിനു തന്നെ ദോഷമായേക്കാവുന്ന സ്ഥിതി വിശേഷത്തിലെത്തിയെങ്കിലും പെട്ടെന്നു ചന്ദ്രികാലേഖനാ ഔഷധം ചങ്ങനാശേരി വലിയ വൈദ്യൻ എത്തിച്ചതു കൊണ്ട് വലിയ കുഴപ്പമില്ലാതെ മാപ്പുപറഞ്ഞു കീഴടങ്ങി

ഒരു പ്രത്യോക തരം പനിയാണു കേരളത്തിലെ രണ്ടു പ്രമുഖസമുദായനേതാക്കളെ പിടികുടിയിരിക്കുന്നത് ചൊറിച്ചിൽ പനി പനി വന്നാൽ ആരെയെങ്കിലും വെറുതേ ചൊറിഞ്ഞുകൊണ്ടിരിക്കണം താക്കോൽ സ്ഥാനവും താലിബാനുമെന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരിക്കും പനിയത്ര കാര്യമാക്കാനില്ലന്നാണു അനുഭവസ്ഥർ പറയുന്നത്  പ്രായത്തിന്റെ അസ്റ്റ്കിത്കൊണ്ടുണ്ടാവുന്ന പനിയാണിത് ഇതിനു ചികിൽസ കിട്ടുന്ന കേരളത്തിലെ രണ്ടു സ്ഥലങ്ങളിലും മറ്റു രോഗികൾ പ്രശ്നമാക്കിയതു കാരണം ചികിൽസ വൈകുമെന്നാണു തോന്നുന്നത്.

ധാരാളം പനികൾ കാണുകയും കൊള്ളുകയും ചികിൽസിക്കുകയും ഒക്കെ ചെയ്തു മടുത്തതു കൊണ്ടാവാം പനി ഇത്തവണ .കെ.ജി സെന്റ്രിൽ കേറിയതേയില്ല ലോറൻസ് സഖാവിന്റെ പനിയ്ക്ക് മരുന്നു കൊടുത്ത് ഇരുത്തിയതു കൊണ്ടാവാം ഈയാഴ്ച പനികാര്യത്തിൽ അവർ വളരെ പിന്നിലായിരുന്നു, പക്ഷേ പ്രതിഷയ്ക്കു വകയുണ്ട് ഇറങ്ങിപോക്ക് പനി ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട് പെട്ടെന്നു ചികിൽസിച്ചില്ല എങ്കിൽ അതു അടിയന്തപ്രമേയമായും ഹർത്താലുമായി ഒക്കെ ഗുരുതരമായ പനിയിലേയ്ക്ക് മാറിയേക്കാം പിന്നെ അവിടെ സമാധാനം കഴിഞ്ഞ പനികാലം മുഴുവൻ അമേരിക്ക സന്ദർശിച്ച് മടങ്ങി വന്ന നല്ലോരു ആരോഗ്യ പരിപാലിക കുടെയുണ്ട് എന്നതാണു

അവസാനമായി വളരെകാലമായി പനിയുടെ ലക്ഷണം കാണിക്കുകയും പെട്ടെന്നു മുർഛിച്ചു ഗുരുതരാവസ്ഥയിലാവുകയും ചെയ്ത് സോഷ്യലിസ്റ്റ് പനിയെ കുറിച്ചു പറഞ്ഞു മതിയാക്കാം ഇതിൽ പനിക്കാർ രോഗിയും വൈദ്യനുമാണു അതുകൊണ്ട് തന്നെ പനി പെട്ടൊന്നൊന്നും മാറുമെന്നു തോന്നുന്നില്ല  ഒരു പക്ഷത്തിനു കുറച്ചു പഴങ്ങളുമായി ശത്രുക്കളെത്തി തുടങ്ങി

കാര്യമായ പനികളൊന്നും ബാധിച്ചില്ല എങ്കിൽ അടുത്ത വാരം ഇവിടെ കാണാം 

VRP

 

Thursday 6 June 2013

ആദ്യമാദ്യം ഞാൻ മാത്രമായിരുന്നു
അന്നൊക്കെ എന്തോരം ഐക്യമായിരുന്നു
അനുയായികളെത്തിതുടങ്ങിയപ്പൊഴേയ്ക്കും
എയെന്നും ഐയെന്നും ചേരികളുണ്ടായിതുടങ്ങി
ചേരികളൊക്കെ ചർച്ചകൾ തുടരുമ്പോൾ കാര്യമാക്കിയില്ല
ചേരികളൊക്കെ ഒടുവിലിങ്ങനെ തമ്മിലടിക്കുമെന്നോർത്തില്ല
തെരുവിൽ രാഷ്ട്രീയ എതിരാളികൾക്കു തമ്മിലടിക്കാം
കാഴ്ചക്കാർ ഏതെങ്കിലുമൊരു പക്ഷത്തു ചേരും
കുടെയുള്ളവർ ചേരിതിരിഞ്ഞടിച്ചാൽ എന്താവും
കാഴ്ചക്കാർ വേദികൾ കയ്യടക്കും കരണത്തുമടിക്കും
ചാനലുകൾ കഴുകന്മാരാണു അവർക്കു ചോദിക്കാം
ചെന്നിരിക്കുന്നവർ അധരം വാടയ്ക്കു കൊടുക്കരുത്
കണ്ട പച്ചയും മഞ്ഞയും കാവിയും ചെങ്കൊടിയുമെല്ലാം
കാണിക്കുന്നത് കണ്ടാൽ കാതുപൊത്തരുത് കാതടച്ച് കൊടുക്കണം
വീട്ടുകാർ തമ്മിൽ തല്ലുന്നത് ആദ്യമായല്ല പക്ഷേ
വീണടുത്തു നിന്നു ഉയർത്തെഴുന്നേല്ക്കാൻ സമയം വേണം
കുറു വേണം ഉയർത്തുന്ന കൊടിയുടെ നിറത്തോടും നയത്തോടും
കാലുതിരുമ്മുന്നത് കാലകേടിനാണു, ഓർത്തുവയ്ക്കുന്നത് നല്ലതിനു
പാർട്ടിവിചാരിച്ചാൽ ഇവിടൊരു ചുക്കും നടക്കില്ല പക്ഷേ
വോട്ട് ചെയ്യുന്നവൻ വിചാരിച്ചാൽ ഇവിടെ പലരും നടക്കും
പിറകിലൊരു വലിയ ആരവമില്ലാതെ ഒരാൾക്കും ഒന്നും പറ്റില്ല
പിന്നിലാരവത്തിനാണു ജയ് വിളികൾ
പണ്ടും പലരും ആവേശത്തിനു കായലിൽ ചാടിയിട്ടുണ്ട്
ഞൊണ്ടിയാണു തിരിച്ചുകയറിയത് കൊടുത്തത് മാന്യതയും
വെറുതെ വെടക്കാക്കി തനിക്കാക്കാൻ നോക്കണ്ട
വീട്ടിലിരിക്കേണ്ടി വരും  പല വാചകക്കാരും
ജനങ്ങൾക്ക് മറവി അനുഗ്രഹമാണു അതുകൊണ്ട്
ജനാധിപത്യം വിജയിക്കുന്നു വീണ്ടും തിരിച്ചു വരാം