Thursday 6 June 2013

ആദ്യമാദ്യം ഞാൻ മാത്രമായിരുന്നു
അന്നൊക്കെ എന്തോരം ഐക്യമായിരുന്നു
അനുയായികളെത്തിതുടങ്ങിയപ്പൊഴേയ്ക്കും
എയെന്നും ഐയെന്നും ചേരികളുണ്ടായിതുടങ്ങി
ചേരികളൊക്കെ ചർച്ചകൾ തുടരുമ്പോൾ കാര്യമാക്കിയില്ല
ചേരികളൊക്കെ ഒടുവിലിങ്ങനെ തമ്മിലടിക്കുമെന്നോർത്തില്ല
തെരുവിൽ രാഷ്ട്രീയ എതിരാളികൾക്കു തമ്മിലടിക്കാം
കാഴ്ചക്കാർ ഏതെങ്കിലുമൊരു പക്ഷത്തു ചേരും
കുടെയുള്ളവർ ചേരിതിരിഞ്ഞടിച്ചാൽ എന്താവും
കാഴ്ചക്കാർ വേദികൾ കയ്യടക്കും കരണത്തുമടിക്കും
ചാനലുകൾ കഴുകന്മാരാണു അവർക്കു ചോദിക്കാം
ചെന്നിരിക്കുന്നവർ അധരം വാടയ്ക്കു കൊടുക്കരുത്
കണ്ട പച്ചയും മഞ്ഞയും കാവിയും ചെങ്കൊടിയുമെല്ലാം
കാണിക്കുന്നത് കണ്ടാൽ കാതുപൊത്തരുത് കാതടച്ച് കൊടുക്കണം
വീട്ടുകാർ തമ്മിൽ തല്ലുന്നത് ആദ്യമായല്ല പക്ഷേ
വീണടുത്തു നിന്നു ഉയർത്തെഴുന്നേല്ക്കാൻ സമയം വേണം
കുറു വേണം ഉയർത്തുന്ന കൊടിയുടെ നിറത്തോടും നയത്തോടും
കാലുതിരുമ്മുന്നത് കാലകേടിനാണു, ഓർത്തുവയ്ക്കുന്നത് നല്ലതിനു
പാർട്ടിവിചാരിച്ചാൽ ഇവിടൊരു ചുക്കും നടക്കില്ല പക്ഷേ
വോട്ട് ചെയ്യുന്നവൻ വിചാരിച്ചാൽ ഇവിടെ പലരും നടക്കും
പിറകിലൊരു വലിയ ആരവമില്ലാതെ ഒരാൾക്കും ഒന്നും പറ്റില്ല
പിന്നിലാരവത്തിനാണു ജയ് വിളികൾ
പണ്ടും പലരും ആവേശത്തിനു കായലിൽ ചാടിയിട്ടുണ്ട്
ഞൊണ്ടിയാണു തിരിച്ചുകയറിയത് കൊടുത്തത് മാന്യതയും
വെറുതെ വെടക്കാക്കി തനിക്കാക്കാൻ നോക്കണ്ട
വീട്ടിലിരിക്കേണ്ടി വരും  പല വാചകക്കാരും
ജനങ്ങൾക്ക് മറവി അനുഗ്രഹമാണു അതുകൊണ്ട്
ജനാധിപത്യം വിജയിക്കുന്നു വീണ്ടും തിരിച്ചു വരാം

 

No comments:

Post a Comment