Thursday 18 July 2013

കൈയ്യിൽ നുരയുന്ന മദ്യചക്ഷകം
ചുണ്ടിലെരിയുന്ന സിഗരറ്റിനൊപ്പം ചുറ്റും പുകവലയങ്ങൾ
അമ്മയോ പെങ്ങളോ മകളോ തിരിച്ചറിവില്ലാതെ
ചേലയുരിയുന്ന വികാരം
മൂക്കിനു താഴെ കറുത്ത മീശ
ആണാവാനിത്രമാത്രം മതിയെന്നാരാണിവനെ പഠിപ്പിച്ചത്?
ആണത്വം സമുഹത്തോടുള്ള പ്രതിബദ്ധതയാണു
പ്രസവിക്കാൻ കഴിവുള്ളവളൊക്കെ
പെണ്ണാണെന്നാരു പറഞ്ഞു
മുലപ്പാൽ ചുരത്തുന്നവളൊക്കെ
അമ്മമാരാണെന്ന് ആരു വിശ്വസിക്കുന്നു
സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിക്കുന്ന
കാടത്വവും ചിലപ്പോൾ അമ്മയെന്നു വിളിക്കപെടും
അനീതിക്കെതിരെ പ്രതികരിക്കാത്തവനൊക്കെ
നേതാവാണെന്നാരു പറഞ്ഞു
കുപ്പായത്തിന്റെ പോക്കറ്റിൽ കാണുന്ന
അഞ്ഞുറിന്റെയും ആയിരത്തിന്റെയും
നോട്ടുകളല്ല നേതാവ്
അഹിംസയെ ആഭരണമാക്കി ശക്തിയായി
പ്രതികരിക്കുന്നവനാണു ഖദർ ധരിക്കേണ്ടത്
മസിലുപെരുപ്പിച്ചു മുഷ്ടിചുരുട്ടുന്നവനൊക്കെ
സഖാവെന്നാരു പറഞ്ഞു
ചോരമണമുള്ള  ചുവപ്പിനു താഴെ
എ.സി യുടെ കുളിരിൽ വിപ്ളവം ചർച്ചചെയ്യുകയില്ല സഖാവ്
കടുത്ത വിപ്ളവ സമരങ്ങളിൽ പങ്കെടുത്ത്
കറുത്തു പോയവനാണു സഖാവ്
മനുഷ്യത്വത്തിന്റെ നേരിയ ചുവപ്പാണവനെ നയിക്കുക



 

Sunday 7 July 2013

ബൾഗറും പിസയുമായി ദിനങ്ങൾ
മദ്യവും മദിരാക്ഷിയുമായെത്ര രാവുകൾ
കണ്ണഞ്ചിപ്പിക്കുന്ന വസ്ത്ര വൻ ശേഖരം
മനം മയപ്പിക്കുന്ന മഞ്ഞലോഹങ്ങൾ
ചീറിപാഞ്ഞലറിയടുക്കുന്നു ആഡംബരത്തിന്റെ
വാഹനവ്യുഹങ്ങൾ
അവധിക്കാലങ്ങളാഘോഷമാക്കി നാം
ആർത്തട്ടഹസിച്ചു കളിച്ചു തിമിർക്കുന്നു
ആഹാരവസ്തുക്കൾ പാഴാക്കികളഞ്ഞു നാം
വിശപ്പിന്റെ വേദനയെ പരിഹസിക്കുന്നു
അയല്കാരനെ വെല്ലുവിളിച്ചു കൊണ്ടു നാം
ആരാണു വലിയവനെന്നു വീമ്പീളക്കുന്നുണ്ട്
കണ്ണുതുറന്നിതു കാണുക എങ്കിലോ
നെഞ്ചുപൊടിയുന്ന വേദനയുൾകൊള്ളിലോ
നേടിയതൊക്കെയും ക്ഷണഭംഗുരം
നീറുന്നു മനമതിതു കാണുമ്പോഴൊക്കെയും
നീതിമാനൊടു പ്രാർഥന ചെയ്യുക
നീതിയിവർക്കിശ്വനേകുകയില്ലയോ
(ഇന്നത്തെ (08.07.2013) മാത്യഭുമി പത്രത്തിൽ വന്ന ഹ്യദയഭേദകമായ കാഴ്ച)

 

Saturday 6 July 2013

എനിക്കിനിയും നനയണമീ മഴ
എനിക്കിനിയും കൊള്ളണമിളവെയിൽ
എനിക്കിനിയും നീന്തണമീ പുഴ
എനിക്കിനിയും തീണ്ടണമീ കാവ്
കാലങ്ങളോളം ഞാൻ കാത്തുസുഷിച്ചൊരീ
കാവുവെടി കുളം കുത്തിയതെന്തിനു
തലമുറകൾക്കു കാട്ടികൊടുക്കുവാൻ
കാത്തുവച്ച പൈത്യകമാണത്
വെയിലിലളം മേനി വാടാതിരിക്കുവാൻ
വച്ഛുപിടിപ്പിച്ചതാണീ മരങ്ങൾ
പാടെ മുറിച്ചു വിറകാക്കി മാറ്റിയീ കൊടും
പാതകം ചെയ്തവൻ മാനവനല്ലയോ
മണലെടുത്തു പുഴയെ കൊല്ലിച്ചവൻ
മനോഹരമൊരു ചിത്രമീ ചുവരിൽ തുക്കി
വര നിറഞ്ഞു കവിഞ്ഞൊഴുകുന്നൊരാ ചിത്രം
വരും തലമുറയ്ക്കു പുഴയായി മാറുമോ
എനിക്കിനിയും നനയണമീ മഴ
എനിക്കിനിയും കൊള്ളണമിളവെയിൽ
എനിക്കിനിയും നീന്തണമീ പുഴ
എനിക്കിനിയും തീണ്ടണമീ കാവ്
മഴയും വെയിലും പുഴയും കാവുമൊന്നുമില്ലെങ്കിൽ
മനുഷ്യാ നീയെന്നെയും കൊന്നേയ്ക്കുക
ഭുമിയെന്ന പേരുമാത്രമായി നഗ്നമാറിടം കാട്ടിയെത്രനാൾ
ഭീകരസൗധങ്ങൾക്കടിയിൽ കിടക്കുവാൻ വയ്യ

 

Wednesday 3 July 2013

കാണാതെ പോകുന്നുണ്ടുഞ്ഞാൻ ചിലപ്പോഴെങ്കിലും

കാണാതെ പോകുന്നുണ്ടുഞ്ഞാൻ ചിലപ്പോഴെങ്കിലും
കരളിനെ കീറി മുറിക്കുന്ന വാക്കുകൾ
അറിയാതെ മാഞ്ഞുപോകാറുണ്ടെന്റെ
പ്രിയരെനിക്കായ് വരച്ചിട്ട ചിത്രങ്ങൾ
കേൾക്കുവാൻ കാതുകൾ കുർപ്പിച്ചിരുന്നിട്ടും
കേൾക്കാതെ പോയ ഒത്തിരിപാട്ടുകൾ
മുഖപുസ്തകചങ്ങാത്തമെപ്പോഴും
മുമ്പത്തെ പോലെ പ്രിയമാണെങ്കിലും
വല്ലാതെ വാശിപിടിച്ചുകരയുന്നു
വന്നെത്തി കൊഴിഞ്ഞുപോമീ സമയം
സദയം ക്ഷമിക്കുക തൊട്ടുപോകുന്നൂണ്ടു ഞാൻ
സൗഹൃദം തന്നെയാണെനിക്കമ്യതം