Thursday 18 July 2013

കൈയ്യിൽ നുരയുന്ന മദ്യചക്ഷകം
ചുണ്ടിലെരിയുന്ന സിഗരറ്റിനൊപ്പം ചുറ്റും പുകവലയങ്ങൾ
അമ്മയോ പെങ്ങളോ മകളോ തിരിച്ചറിവില്ലാതെ
ചേലയുരിയുന്ന വികാരം
മൂക്കിനു താഴെ കറുത്ത മീശ
ആണാവാനിത്രമാത്രം മതിയെന്നാരാണിവനെ പഠിപ്പിച്ചത്?
ആണത്വം സമുഹത്തോടുള്ള പ്രതിബദ്ധതയാണു
പ്രസവിക്കാൻ കഴിവുള്ളവളൊക്കെ
പെണ്ണാണെന്നാരു പറഞ്ഞു
മുലപ്പാൽ ചുരത്തുന്നവളൊക്കെ
അമ്മമാരാണെന്ന് ആരു വിശ്വസിക്കുന്നു
സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിക്കുന്ന
കാടത്വവും ചിലപ്പോൾ അമ്മയെന്നു വിളിക്കപെടും
അനീതിക്കെതിരെ പ്രതികരിക്കാത്തവനൊക്കെ
നേതാവാണെന്നാരു പറഞ്ഞു
കുപ്പായത്തിന്റെ പോക്കറ്റിൽ കാണുന്ന
അഞ്ഞുറിന്റെയും ആയിരത്തിന്റെയും
നോട്ടുകളല്ല നേതാവ്
അഹിംസയെ ആഭരണമാക്കി ശക്തിയായി
പ്രതികരിക്കുന്നവനാണു ഖദർ ധരിക്കേണ്ടത്
മസിലുപെരുപ്പിച്ചു മുഷ്ടിചുരുട്ടുന്നവനൊക്കെ
സഖാവെന്നാരു പറഞ്ഞു
ചോരമണമുള്ള  ചുവപ്പിനു താഴെ
എ.സി യുടെ കുളിരിൽ വിപ്ളവം ചർച്ചചെയ്യുകയില്ല സഖാവ്
കടുത്ത വിപ്ളവ സമരങ്ങളിൽ പങ്കെടുത്ത്
കറുത്തു പോയവനാണു സഖാവ്
മനുഷ്യത്വത്തിന്റെ നേരിയ ചുവപ്പാണവനെ നയിക്കുക



 

No comments:

Post a Comment