Saturday 6 July 2013

എനിക്കിനിയും നനയണമീ മഴ
എനിക്കിനിയും കൊള്ളണമിളവെയിൽ
എനിക്കിനിയും നീന്തണമീ പുഴ
എനിക്കിനിയും തീണ്ടണമീ കാവ്
കാലങ്ങളോളം ഞാൻ കാത്തുസുഷിച്ചൊരീ
കാവുവെടി കുളം കുത്തിയതെന്തിനു
തലമുറകൾക്കു കാട്ടികൊടുക്കുവാൻ
കാത്തുവച്ച പൈത്യകമാണത്
വെയിലിലളം മേനി വാടാതിരിക്കുവാൻ
വച്ഛുപിടിപ്പിച്ചതാണീ മരങ്ങൾ
പാടെ മുറിച്ചു വിറകാക്കി മാറ്റിയീ കൊടും
പാതകം ചെയ്തവൻ മാനവനല്ലയോ
മണലെടുത്തു പുഴയെ കൊല്ലിച്ചവൻ
മനോഹരമൊരു ചിത്രമീ ചുവരിൽ തുക്കി
വര നിറഞ്ഞു കവിഞ്ഞൊഴുകുന്നൊരാ ചിത്രം
വരും തലമുറയ്ക്കു പുഴയായി മാറുമോ
എനിക്കിനിയും നനയണമീ മഴ
എനിക്കിനിയും കൊള്ളണമിളവെയിൽ
എനിക്കിനിയും നീന്തണമീ പുഴ
എനിക്കിനിയും തീണ്ടണമീ കാവ്
മഴയും വെയിലും പുഴയും കാവുമൊന്നുമില്ലെങ്കിൽ
മനുഷ്യാ നീയെന്നെയും കൊന്നേയ്ക്കുക
ഭുമിയെന്ന പേരുമാത്രമായി നഗ്നമാറിടം കാട്ടിയെത്രനാൾ
ഭീകരസൗധങ്ങൾക്കടിയിൽ കിടക്കുവാൻ വയ്യ

 

No comments:

Post a Comment