Monday 26 August 2013

രാമവിലാപം

കാക്ഷായവസ്ത്രം ധരിച്ച കൗഡില്യം
രാമന്റെ നാമം ഉരുവിടുന്നുണ്ട്
രാജ്യമുപേക്ഷിച്ച രാമനെ വീണ്ടും
രാജ്യഭരണത്തിനുപയോഗിക്കുന്നുണ്ട്
രാമായണത്തിന്റെ മുല്ല്യമറിയാത്തവർ
രാമനു വേണ്ടി പ്രകോപിതരാകുന്നു
രാമന്റെ കണ്ണീലശ്രുകണങ്ങൾ പൊടിയുന്നു
രാമനെ തെരുവിൽ വില്പനയ്ക്കു വയ്ക്കുന്നു
ചരിത്രത്തെ കുഴിമാന്തി വിക്യതമാക്കികൊണ്ട്
ചരിത്രം തിരുത്തികുറിക്കാനൊരുങ്ങുന്നു
സാഹോദര്യത്തെ തച്ചുതകർത്തവിടെ
വർഗ്ഗിയവിഷവിത്തു വിതയ്ക്കുന്നു
പൊട്ടിമുളയ്ക്കുന്ന പാഴ്ചെടികളെമ്പാടും
പരസ്പരം തല്ലിതിമിർത്തു മരിക്കുന്നു
രാമനിതൊക്കെ കണ്ടുകൊണ്ടിപ്പൊഴും
രാമായണം മറിച്ചു നോക്കുന്നു
“കോപം മുലം മനസ്താപമുണ്ടായി വരും
കോപം മുലം ന്യണാം സംസാരബന്ധനം“

 

Monday 19 August 2013

ചങ്ങാതിമാരെനിക്കേറേയുണ്ട് ഇവിടെ
ചങ്ങാത്തമെനിക്കെല്ലാരോടുമുണ്ട്
എന്നോടു മിണ്ടാത്ത ചങ്ങാതിയോടിത്ര
ചങ്ങാത്തമെന്തിനെന്നോർക്കാറുണ്ട് ഞാൻ
ദുരത്തു കാണും എഴുത്തുകൾ ചിത്രങ്ങൾ ഒക്കെയും
ആർദ്രമാക്കാറുണ്ടെന്റെ ചിത്തത്തെ ഇപ്പോഴും
ഇഷ്ടങ്ങൾ പുഞ്ചിരി പുത്തനുണർവ്വുകൾ
വാരി വിതറാതെ പോകാറില്ല ഞാനിതുവരെ
കാണാതെ പോകാറുണ്ടവയിൽ ചിലതെല്ലാം
കളഞ്ഞുപോകില്ലയെങ്കിലും സൗഹൃദം

 

Wednesday 14 August 2013

ത്യാഗസമരസ്മരണകളുയർത്തി
സ്വാതന്ത്രത്തിൻ അലകളുയർത്തി
വീണ്ടും മനസിലുണർവ്വ് പകർത്തി
വരവാകുന്നു ദേശീയസ്വാതന്ത്രദിനം

പകുത്തു കിട്ടിയ ഭാഗം ഞങ്ങൾ ...
പകർത്തു വച്ചീ ഹൃദയത്തിൽ
നാനാത്വമതിലേകത്വത്താൽ ചേർത്തണച്ചീ
വിരിമാറിൽ

പലപല ആശയമെങ്കിലുമിന്നും
ഞങ്ങൾക്കൊരേ പതാക ഒരേ വികാരം
ഭാരതമെന്ന വിചാരം
അകത്തുവന്നിട്ടിവിടെ ചിന്ദ്രത
വിതച്ചുകൊയവത് വ്യാമോഹം

ക്രിസ്തിയഹിന്ദുമുസല്മാനെങ്കിലും
ബുദ്ധജൈനവിശ്വാസികളെങ്കിലും
ഇവിടെ ഞങ്ങൾക്കൊരേ വികാരം
ഭാരതമെന്ന വിചാരം
See more


Monday 5 August 2013

ഒരുപിടിയോർമ്മകൾ മാത്രമാക്കിയീ
ഭുമിയെ നിങ്ങൾ വെറുത്തു മറഞ്ഞുവോ
വിളിച്ചുണർത്തുന്നുണ്ടു ഞാനെല്ലാകൊല്ലവും
കർക്കിടവാവിൻ തണുത്തകുളിരിൽ മുങ്ങി
ഉരുട്ടി വച്ചൊരീ ബലിചോറുണ്ണുവാൻ
കാക്കയായ് നിങ്ങൾ പുനജർജ്ജീടുമോ
ഇല്ല വിശ്വാസമില്ലെനിക്കെങ്കിലും
പക്ഷിയായെങ്കിലും നിങ്ങൾ വരുന്നതു കാണുവാൻ
ഇറ്റുവീഴുന്ന നീർ കണങ്ങൾ തുടച്ചു ഞാൻ
ബലിചോറുമായിതാ കാത്തിരുന്നിടുന്നു