Monday 26 August 2013

രാമവിലാപം

കാക്ഷായവസ്ത്രം ധരിച്ച കൗഡില്യം
രാമന്റെ നാമം ഉരുവിടുന്നുണ്ട്
രാജ്യമുപേക്ഷിച്ച രാമനെ വീണ്ടും
രാജ്യഭരണത്തിനുപയോഗിക്കുന്നുണ്ട്
രാമായണത്തിന്റെ മുല്ല്യമറിയാത്തവർ
രാമനു വേണ്ടി പ്രകോപിതരാകുന്നു
രാമന്റെ കണ്ണീലശ്രുകണങ്ങൾ പൊടിയുന്നു
രാമനെ തെരുവിൽ വില്പനയ്ക്കു വയ്ക്കുന്നു
ചരിത്രത്തെ കുഴിമാന്തി വിക്യതമാക്കികൊണ്ട്
ചരിത്രം തിരുത്തികുറിക്കാനൊരുങ്ങുന്നു
സാഹോദര്യത്തെ തച്ചുതകർത്തവിടെ
വർഗ്ഗിയവിഷവിത്തു വിതയ്ക്കുന്നു
പൊട്ടിമുളയ്ക്കുന്ന പാഴ്ചെടികളെമ്പാടും
പരസ്പരം തല്ലിതിമിർത്തു മരിക്കുന്നു
രാമനിതൊക്കെ കണ്ടുകൊണ്ടിപ്പൊഴും
രാമായണം മറിച്ചു നോക്കുന്നു
“കോപം മുലം മനസ്താപമുണ്ടായി വരും
കോപം മുലം ന്യണാം സംസാരബന്ധനം“

 

No comments:

Post a Comment