Wednesday, 18 September 2013

ഓർമ്മയായ് മാറുമോ ആനവണ്ടി.........
മുന്നുരുപ കൊടുത്താൽ നിറയെ ആൾക്കാരുമായി വിട്ടിൽ നിന്ന് എന്നെ തലസ്ഥാനനഗരിയിലെ ഹ്യദയഭാഗത്തെത്തിക്കുമായിരുന്ന പച്ചയും മഞ്ഞയും ചുവപ്പും നിറത്തിൽ ആനവണ്ടിയെന്നു കളിയാക്കി വിളിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ബസ് സർവ്വീസ്, ബൈക്കും, കാറുമൊക്കെ ചീറിപാഞ്ഞു നടക്കുന്ന നിരത്തുകളിൽ ഇന്നും ഞങ്ങൾക്കാശ്രയം ഇതേ വണ്ടി തന്നെയാണു നിരക്ക് മുന്നുരുപയിൽ നിന്നു അഞ്ചുരുപയായി എന്ന വ്യത്യാസം മാത്രം ബാക്കിയൊക്കെ പഴയതുപോലെ തന്നെ , ബെല്ലടിയുടെ ശബ്ദം പോലും ഇന്നും സുപരിചിതം, ഓടിവരുന്നതു കണ്ടാൽ കളിയാക്കാനായി ചെറുതായി അനങ്ങി നില്കുന്ന ആ രുപം തിരുവനന്തപുരത്തെ സാധാരണക്കാർക്ക് എങ്ങനെ മറക്കാൻ കഴിയും?, തിരുവനന്തപുരം എന്നു ഞാൻ പ്രത്യോകം എടുത്തു പറഞ്ഞത് മറ്റുള്ള ജില്ലകളെ അപേഷിച്ച് കെ.എസ്.ആർ.ടി.സി കുടുതൽ സർവ്വീസ് നടത്തുന്ന പ്രവറ്റ് ബസ് കൊലയാളികൾ തീരെ കുറഞ്ഞ സ്ഥലമെന്നതു കൊണ്ടാണു, കോളേജിൽ പഠിക്കുന്ന കാലത്ത് കൈയ്യിലെ വെളുത്ത കാർഡ് കാട്ടി കണ്ടക്ടറെ കൊണ്ട് പതിപ്പിച്ചു വാങ്ങുന്നതും അഭിമാനപുർവ്വം കാർഡ് കൊണ്ടുനടന്നിരുന്നതും ഇന്നുമോർമ്മയിലുണ്ട്,  ഒരു വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹം മാത്രം കൈമുതലായുള്ള ആനേകായിരം പേർക്ക് എത്രയാശ്വാസമാണു  ഈ സർക്കാർ വാഹനം ഈ ഗൃഹാതുരത്വവും ഓർമ്മമാത്രമായി പോകുമോ..............
 

Friday, 13 September 2013


ഓണകിനാവ് (കവിത)

ഒന്നിത്തിരി കാത്തുനില്ക്കുക   പൊന്നോണമേ

ഒരുങ്ങുവാനുണ്ടെനിക്കു കുറച്ചിനിയും നേരം

തേവികളഞ്ഞിട്ടില്ല കാലം തെറ്റിവന്ന മഴതുള്ളികളൊന്നും

തെന്നി വീണാൽ ഉടഞ്ഞുപോകില്ലേ  നീ

കാത്തുസൂഷിച്ചതാണു മനതാരിലെ ചെപ്പിലടച്ചു നിന്നെ

പഴമണമുണ്ടന്നാലും പ്രിയമുള്ളവളല്ലേ നീ

 

തൊടികൾ തേടുവാൻ തോഴിയില്ലന്നാലും

പൂക്കുട നിറയ്ക്കുവാൻ പൂക്കളില്ലന്നാലും

സങ്കല്പലോകത്തു നിന്നാമാവേലി

മലയാളം തേടി വരുന്നനാളോണം

പലപല വർണ്ണങ്ങൾ ചാലിച്ചു ഞാൻ

പണ്ടേ മനസിൽ വരച്ചതാണോണം

 

ദുരത്തു നിന്നുമുഴങ്ങുന്നുണ്ടിപ്പഴും പുപ്പൊലിപാട്ടിന്റെ ഈണം

പുന്നെല്ലു കുത്തിയെടുത്തു വറ്റിച്ചതാം നല്ലരിചോറിന്റെ ഗന്ധം

വീർപ്പുമുട്ടാറുണ്ടീയരസെന്റിലെ ഒറ്റമുറി പുരയിലെങ്കിലും

വിടരാതിരിക്കാനാവില്ല  എന്റെ ഓർമ്മപൂക്കൾക്കിനിയും

തട്ടിയുണർത്തരുതെന്നെ നീ ഞാനിത്തിരി കിനാവു കണ്ടോട്ടേ

ഞെട്ടിയുണർന്നാൽ പെട്ടെന്നു തീരുന്ന വസന്തമാണെനിക്കോണം

 

 

Monday, 9 September 2013

പരസ്പരം വിരോധം വളർത്തി തുടക്കം
പലതും പറഞ്ഞു പരത്തി കുർത്ത ആയുധങ്ങൾ തരും
തമ്മിൽ തമ്മിലടിച്ചു പരിക്കേല്ക്കുമ്പോൾ
തീരെ പക്ഷമില്ലാത്തതു പോലെ പക്ഷം പിടിക്കും
വിളിക്കാതെ വന്നു കക്ഷിചേരും
വാരിവലിച്ചു കൊള്ളയടിക്കും
മുപ്പിളമ തർക്കങ്ങളിൽ മുപ്പനാവും
മുക്കും വായും പൊത്തി അനുസരിക്കണം
അഫ്ഗാൻ മുതൽ സിറിയ വരെ
ഈജിപ്ത് മുതൽ ഇറാക്കു വരെ
എത്രയെത്രയാണു പ്രശ്ന പരിഹാരങ്ങൾ
ദാരിദ്രത്തെ കൊള്ളയടിക്കുന്നതെങ്ങനെ
അതുകൊണ്ടാണു ആഫ്രിക്കയിലേയ്ക്ക് കടക്കാത്തത്
അല്ലാതെ പ്രശ്നങ്ങളില്ലാത്തതുകൊണ്ടല്ല
രാസായുധങ്ങൾ ഭീകരങ്ങളാണു മനുഷ്യാവകാശലംഘനം പാടില്ല
നാഗസാക്കിയും, ഹിരോഷിമയും ബോധപുർവ്വം മറന്നതാണൂ
അവിടെ മരിച്ചുജീവിക്കുന്നവർ മനുഷ്യരല്ല
അന്യന്റെ പ്രശ്നങ്ങളിൽ വിളിക്കാതെ ഇടപെടുന്ന
വിശാലമനസ്കരാണവർ അല്ലാതെ ചോരകൊതിയന്മാരല്ല
ഭരണകുട അസ്ഥിരയ്ക്കെതിരെ പോരാടുന്നവരാണു അല്ലാതെ
വിഭവശേഷികൊള്ളയടിക്കുന്ന ലോകപോലീസുകാരല്ല
അഭിവാദ്യങ്ങൾ ഉസാമ ബിൻ ലാദൻ അഭിവാദ്യങ്ങൾ
അടിയൊന്നുകൊടുത്തിട്ടാണല്ലോ വിടപറഞ്ഞത്

Wednesday, 4 September 2013

വെയിലുപോലുമല്പം തണലുതേടുമീയിടങ്ങളിൽ
വരണ്ട മനസിന്റെ തപ്തനിശ്വാസങ്ങൾക്കിടയിൽ
നുലുപോൽ നേർത്തിയിറങ്ങീയീ മനസിലെപ്പോഴോ
ചിങ്ങമാസത്തിലെ പൊൻ തിരുവോണം
വാസനിക്കുന്നുണ്ടിപ്പോഴും നാക്കിലയിൽ ...
പരിപ്പും പപ്പടവും കുട്ടി കുഴച്ച
കുത്തരി ചോറിൻ മണം
വിമാനങ്ങളിലേറി വന്നിറങ്ങികഴിഞ്ഞു
വാടിയ വാഴയിലയും, തണ്ടുണങ്ങിയ കായ്കറികളും
തിരഞ്ഞേറേ നടന്നീ തിരക്കിനിടയിലും ഞാൻ
തേടിയതാ പഴയ വെൺതുമ്പകൊടികൾ
ഹൈപ്പറും സുപ്പറും വ്യാപാരവിപണനങ്ങൾ
തിരക്കുതന്നെ ന്യുജനറേഷനോണങ്ങളും
ഒന്നുറങ്ങി വെളുക്കുമ്പോഴേയ്ക്കും
പൊഴിഞ്ഞു പോമെങ്കിലും
പ്രിയമാണെനിക്കേറേയീദിനം,
ഓർമ്മകൾ ഉണർന്നെണീക്കുന്നു
ഓണം വരാനായി തിരക്കഭിനയിക്കുന്നു
നാട്യങ്ങളാണീ ആഘോഷങ്ങളൊക്കെയും ആശ്വാസം
നാടുമറന്ന ഞങ്ങളിങ്ങനെ നാടിനെ അറിയാറുണ്ടെന്നതു മാത്രം
See more

Sunday, 1 September 2013

കുഞ്ഞു ചകിരിനാരുകൾ കൊണ്ടുഞ്ഞാനെന്റെ
കുഞ്ഞിനിരിക്കാൻ തീർത്തതാണീ കുട്
കാറ്റേ വീശിപറത്തികളയരുതുനീയിളം
കാറ്റിലുലഞ്ഞുചിരിക്കുന്നുണ്ടവളെങ്കിലും
ഒത്തിരി നാളുകൾ കൊത്തിമെനഞ്ഞതാണീ
ഇത്തിരിയുള്ളയീ പഞ്ഞിതൻ കുട്
എത്രപ്രിയമാണെനിക്കി ചെറുവീട്
കണ്ടു രസിക്കട്ടെ ഞാനീത്തിരി
മഞ്ഞും മഴയും ആർത്തലച്ചെത്തിയിതിനെ
മണ്ണിലേയ്ക്കാഴ്ത്തികളയും വരെയും