Saturday 26 October 2013

എഴുതുന്നതൊക്കെ ഓർമ്മയും, പഴമയും
ആരുവായിക്കാൻ (അതുകൊണ്ട്)
എനിക്കുമെഴുതണം ഒരു ന്യുജനറേഷൻ കവിത
ഇത്രനാളും സദാചാരം പറഞ്ഞു മാറിനില്ക്കുകയായിരുന്നു
ഇനിയതു പോരാ സദാചാരത്തിനു നല്ല വഴി ന്യുജനറേഷൻ തന്നെ
ആശാനും ഉള്ളുരും വള്ളത്തോളും പറഞ്ഞു വഴിമാറിനിന്നു
ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം
സാമുഹ്യ വ്യവസ്ഥിയ്ക്കു മാറ്റമുണ്ടാക്കാനത്രേ
സമുഹം ദുഷിക്കാതിരിക്കാനത്രേ
നഗ്നതയ്ക്ക് ഒളിച്ചിരിക്കാനാവില്ല ന്യുജനറേഷൻ
കണ്ടു പിടിക്കും പ്രചരിപ്പിക്കും
അല്പം എരിവും പുളിയുമില്ലാതെന്തു കവിത
പ്രണയത്തിനെക്കാൾ മാർക്കറ്റ് വേഴ്ചകൾക്കാണു
തെറിപദങ്ങൾ കൊണ്ട് അലങ്കാരവും വ്യത്തവും സ്യഷ്ടിക്കണം
തുറന്നുപറച്ചിലുകൾക്ക് എരിവുണ്ടാകും
മറയ്ക്കാനാഗ്രഹിക്കുന്നതൊക്കെ തുറന്നിടണം
ഇരുട്ടത്താസ്വദിക്കുന്നതൊക്കെ വെളിച്ചത്തിൽ കാട്ടണം
മറ്റുള്ളവർ കാണാതിരിക്കാൻ പൊത്തിപിടിച്ചതൊക്കെ
നിർലജ്ജം തുറന്നു കാണിക്കണം
ഞാനെഴുതി തുടങ്ങുകയാണു, ചിലപ്പോൾ
വല്ല മലയാളം വാരികയും എന്നെയെടുത്തുയർത്തിയാലോ

 

No comments:

Post a Comment