Sunday 29 December 2013


നാവിലിത്തിരി കണ്ണീരുപ്പു കലർത്തി
നയനങ്ങളിൽ സന്തോഷപൂത്തിരി കൊളുത്തി
തിരിച്ചുകിട്ടാത്ത നഷ്ടമായി ഓർമ്മയായി
തിരിഞ്ഞു നോക്കി നീയീ വാസര പടികളിറങ്ങുമ്പോൾ
പ്രീയവർഷമേ........
മറയ്ക്കുവതെങ്ങനെ നീ തന്ന വസന്തവും വിഷാദവും


Wednesday 18 December 2013


വീട്ടിലേയ്ക്കുള്ള വഴി തീരെ ഇടുങ്ങിയതായിരുന്നു
വഴിയിൽ ഇഴജന്തുക്കളും കാടും പടർപ്പും
വിരലിൽ തൂങ്ങിയാണു നീ നടന്നിരുന്നതെങ്കിലും
വീടെത്താറാകുമ്പോൾ എന്റെ തോളിൽ കയറും
കഥകളും കാര്യങ്ങളുമായി പടിപുരയോളം ഞാൻ നിന്നെ ചുമക്കും
കഥകൾ എത്രകേട്ടാലും മതിവരാത്തവനായിരുന്നു നീയന്ന്
എന്റെ കൈകളിൽ കിടന്നാണു നീ നിന്താൻ പഠിച്ചത്
എന്റെ കൈവിരലിൽ തൂങ്ങിയാണു നീ സ്കുളീലെത്തിയത്
നിന്റെ സന്തോഷങ്ങൾക്കു വേണ്ടിയാണു ഞാൻ
എന്റെ സന്തോഷങ്ങളെ മുടികെടുത്തിയത്
സഹോദരങ്ങളല്ല സുഹ്രത്തുക്കളായിരുന്നു നാമന്ന്
സഹനങ്ങളും അന്നൊക്കെ സന്തോഷങ്ങളായിരുന്നു
എനിക്കന്നേയറിയാമായിരുന്നു നീ മിടുക്കനാണെന്നു
എനിക്കു നേടാനാവാത്തതൊക്കെ നീ നേടിയെടുക്കുമെന്ന്
എല്ലാം തുറന്നു പറഞ്ഞു ചിരിക്കുമ്പോഴും നീ
എന്തോ മറയ്ക്കുന്നുവെന്നമ്മ പരാതി പറയുമ്പോഴും
കുഞ്ഞനുജനു കുടപിടിക്കാനുള്ള വ്യഗതയിലായിരുന്നു ഞാൻ
കുടെ നടന്നു കുശലം പറഞ്ഞും മതിയാവാത്ത ദിവസങ്ങളൊന്നിലാണു
ഇറിറ്റേറ്റഡ് എന്ന വാക്കിനർഥം ഞാൻ മനസിലാക്കുന്നത്
ഇന്നലെകളല്ല ഇനിവരുവാനുള്ളതെന്നു  ഞാനോർത്തതേയില്ല
മറയ്ക്കുന്നതും മായ്ക്കുന്നതും എന്തെന്നറിയാൻ ശ്രമിച്ചതേയില്ല
മറ്റുള്ളവർ ചുണ്ടികാണിക്കുമ്പോഴും കുടുതൽ കുടുതൽ വിശ്വസിച്ചു
ഒടുവിൽ നീ മറ്റാരും കാണാതെ ഇത്രനാൾ ഒളിപ്പിച്ച കുർത്ത
ഒരുമയുടെയും സാഹോദര്യത്തിന്റെയും കത്തി മുന
എന്റെ ഇടനെഞ്ചു തകർക്കുമ്പോഴും ഞാൻ കരഞ്ഞില്ല പക്ഷേ
എന്റെ കുടപിറപ്പിനോടുള്ള സ്നേഹം കരഞ്ഞു

 

Sunday 8 December 2013


പണ്ടു നുറ്റ നുലിനിഴപെരുമ
ഏറെയുയരത്തിലുറപ്പിച്ച ധീഷണത
വെളുത്ത ഖദറിന്റെ ദേശാഭിമാനം
തലകുനിക്കാത്ത വിശ്വാസ്യത
ആരും തകർക്കാത്ത സത്യസന്ധത
സ്വാതന്ത്രത്തിന്റെ വെളിച്ചം തിരഞ്ഞതിനു
കൂർത്തലാടങ്ങൾ തന്ന മുറിപാടുകൾ
ഒക്കെയും വെളുപ്പും കറുപ്പുമായിങ്ങനെ
പിന്നിലെ ചുമരിൽ ചിത്രമായി തുങ്ങവേ
എന്തിനെൻ സോദരാ വഴിയിലീടറൽ
എന്തിനധീരത, വിശ്വാസമില്ലായ്മ
കൈകളിൽ അശുദ്ധിപുരട്ടാതിരിക്കുക
പാതിവഴിക്കു തിരിച്ചു മടങ്ങാതെ നോക്കുക
പരാജയങ്ങളിൽ പാഠം പഠിക്കുക
വിജയതിളക്കത്തിൽ മറക്കാതിരിക്കുക
മന്ത്രമതൊന്നേ ഓർമ്മയിൽ വയ്ക്കുക
അഹിംസയിൽ നിന്നു വ്യതിചലിക്കാതിരിക്കുക
“ജയ് ഹിന്ദ്”

Tuesday 3 December 2013

എന്നെ പച്ചയ്ക്കു കൊന്നു തള്ളിയവർ
എന്റെ മാംസം വെട്ടി പകുത്തു തിന്നവർ
പിടഞ്ഞ ശിരസിലമർത്തിപിടിച്ചവർ
പിടഞ്ഞുതീരുവോളം നോക്കി രസിച്ചവർ
രക്തതുള്ളികൾ വിറ്റുകാശാക്കിയവർ
രക്തസാഷികളാക്കി പുഷ്പചക്രം വിരിച്ചവർ
കൊന്നവർ കൊല്ലിച്ചവർ പിന്നെ
കൊലപാതകമാരോപിച്ചവർ
എല്ലാം ക്ഷമിക്കാം പൊറുക്കാം പക്ഷേ
കൂടെനിന്നു കുട്ടികൊടുത്തവൻ
കുട്ടുകാരനാണെന്നു പറയുന്നതെങ്ങനെ