Wednesday 18 December 2013


വീട്ടിലേയ്ക്കുള്ള വഴി തീരെ ഇടുങ്ങിയതായിരുന്നു
വഴിയിൽ ഇഴജന്തുക്കളും കാടും പടർപ്പും
വിരലിൽ തൂങ്ങിയാണു നീ നടന്നിരുന്നതെങ്കിലും
വീടെത്താറാകുമ്പോൾ എന്റെ തോളിൽ കയറും
കഥകളും കാര്യങ്ങളുമായി പടിപുരയോളം ഞാൻ നിന്നെ ചുമക്കും
കഥകൾ എത്രകേട്ടാലും മതിവരാത്തവനായിരുന്നു നീയന്ന്
എന്റെ കൈകളിൽ കിടന്നാണു നീ നിന്താൻ പഠിച്ചത്
എന്റെ കൈവിരലിൽ തൂങ്ങിയാണു നീ സ്കുളീലെത്തിയത്
നിന്റെ സന്തോഷങ്ങൾക്കു വേണ്ടിയാണു ഞാൻ
എന്റെ സന്തോഷങ്ങളെ മുടികെടുത്തിയത്
സഹോദരങ്ങളല്ല സുഹ്രത്തുക്കളായിരുന്നു നാമന്ന്
സഹനങ്ങളും അന്നൊക്കെ സന്തോഷങ്ങളായിരുന്നു
എനിക്കന്നേയറിയാമായിരുന്നു നീ മിടുക്കനാണെന്നു
എനിക്കു നേടാനാവാത്തതൊക്കെ നീ നേടിയെടുക്കുമെന്ന്
എല്ലാം തുറന്നു പറഞ്ഞു ചിരിക്കുമ്പോഴും നീ
എന്തോ മറയ്ക്കുന്നുവെന്നമ്മ പരാതി പറയുമ്പോഴും
കുഞ്ഞനുജനു കുടപിടിക്കാനുള്ള വ്യഗതയിലായിരുന്നു ഞാൻ
കുടെ നടന്നു കുശലം പറഞ്ഞും മതിയാവാത്ത ദിവസങ്ങളൊന്നിലാണു
ഇറിറ്റേറ്റഡ് എന്ന വാക്കിനർഥം ഞാൻ മനസിലാക്കുന്നത്
ഇന്നലെകളല്ല ഇനിവരുവാനുള്ളതെന്നു  ഞാനോർത്തതേയില്ല
മറയ്ക്കുന്നതും മായ്ക്കുന്നതും എന്തെന്നറിയാൻ ശ്രമിച്ചതേയില്ല
മറ്റുള്ളവർ ചുണ്ടികാണിക്കുമ്പോഴും കുടുതൽ കുടുതൽ വിശ്വസിച്ചു
ഒടുവിൽ നീ മറ്റാരും കാണാതെ ഇത്രനാൾ ഒളിപ്പിച്ച കുർത്ത
ഒരുമയുടെയും സാഹോദര്യത്തിന്റെയും കത്തി മുന
എന്റെ ഇടനെഞ്ചു തകർക്കുമ്പോഴും ഞാൻ കരഞ്ഞില്ല പക്ഷേ
എന്റെ കുടപിറപ്പിനോടുള്ള സ്നേഹം കരഞ്ഞു

 

No comments:

Post a Comment