Saturday, 6 July 2013

എനിക്കിനിയും നനയണമീ മഴ
എനിക്കിനിയും കൊള്ളണമിളവെയിൽ
എനിക്കിനിയും നീന്തണമീ പുഴ
എനിക്കിനിയും തീണ്ടണമീ കാവ്
കാലങ്ങളോളം ഞാൻ കാത്തുസുഷിച്ചൊരീ
കാവുവെടി കുളം കുത്തിയതെന്തിനു
തലമുറകൾക്കു കാട്ടികൊടുക്കുവാൻ
കാത്തുവച്ച പൈത്യകമാണത്
വെയിലിലളം മേനി വാടാതിരിക്കുവാൻ
വച്ഛുപിടിപ്പിച്ചതാണീ മരങ്ങൾ
പാടെ മുറിച്ചു വിറകാക്കി മാറ്റിയീ കൊടും
പാതകം ചെയ്തവൻ മാനവനല്ലയോ
മണലെടുത്തു പുഴയെ കൊല്ലിച്ചവൻ
മനോഹരമൊരു ചിത്രമീ ചുവരിൽ തുക്കി
വര നിറഞ്ഞു കവിഞ്ഞൊഴുകുന്നൊരാ ചിത്രം
വരും തലമുറയ്ക്കു പുഴയായി മാറുമോ
എനിക്കിനിയും നനയണമീ മഴ
എനിക്കിനിയും കൊള്ളണമിളവെയിൽ
എനിക്കിനിയും നീന്തണമീ പുഴ
എനിക്കിനിയും തീണ്ടണമീ കാവ്
മഴയും വെയിലും പുഴയും കാവുമൊന്നുമില്ലെങ്കിൽ
മനുഷ്യാ നീയെന്നെയും കൊന്നേയ്ക്കുക
ഭുമിയെന്ന പേരുമാത്രമായി നഗ്നമാറിടം കാട്ടിയെത്രനാൾ
ഭീകരസൗധങ്ങൾക്കടിയിൽ കിടക്കുവാൻ വയ്യ

 

Wednesday, 3 July 2013

കാണാതെ പോകുന്നുണ്ടുഞ്ഞാൻ ചിലപ്പോഴെങ്കിലും

കാണാതെ പോകുന്നുണ്ടുഞ്ഞാൻ ചിലപ്പോഴെങ്കിലും
കരളിനെ കീറി മുറിക്കുന്ന വാക്കുകൾ
അറിയാതെ മാഞ്ഞുപോകാറുണ്ടെന്റെ
പ്രിയരെനിക്കായ് വരച്ചിട്ട ചിത്രങ്ങൾ
കേൾക്കുവാൻ കാതുകൾ കുർപ്പിച്ചിരുന്നിട്ടും
കേൾക്കാതെ പോയ ഒത്തിരിപാട്ടുകൾ
മുഖപുസ്തകചങ്ങാത്തമെപ്പോഴും
മുമ്പത്തെ പോലെ പ്രിയമാണെങ്കിലും
വല്ലാതെ വാശിപിടിച്ചുകരയുന്നു
വന്നെത്തി കൊഴിഞ്ഞുപോമീ സമയം
സദയം ക്ഷമിക്കുക തൊട്ടുപോകുന്നൂണ്ടു ഞാൻ
സൗഹൃദം തന്നെയാണെനിക്കമ്യതം

Thursday, 27 June 2013

പ്രവാസo

കാലുവളരുന്നു കൈയ്യുവളരുന്നു
കമിഴ്ന്നു വീണു ചിരിച്ചു കളിക്കുന്നു
ദുരത്തു നിന്നെത്തും അവ്യക്തമാം വാക്കുകൾ
കാതിനൊരിമ്പമായി കൊഞ്ചിവിളിക്കുന്നു
മെല്ലെ വളരുകയാണവൾ ചിരിച്ചും ചിരിപ്പിച്ചും
മനസിലൊരു സ്വപ്നമായെന്നും നിറയുന്നു
ജീർണ്ണിച്ചജീവിത പാത വെടിപ്പാക്കാൻ
ജീവിതം തന്നെ പ്രവാസമാക്കേണ്ടി വന്നവൻ
ബന്ധങ്ങളൊക്കെയും ബന്ധനത്തിലാക്കീയീ
ബന്ധുരകാഞ്ചന കുട്ടിലടയ്ക്കപെട്ടവൻ
നീറുമീമനസിനാശ്വാസമായീ സൗഹൃദ പെരുമഴ
മുഖപുസ്തകത്തിൽ പെയ്തിറങ്ങീടുന്നു

Saturday, 22 June 2013

മഴയെകുറിച്ചെഴുതാം, മഞ്ഞിനെ കുറിചെഴുതാം
മനുഷ്യനെ കുറിച്ചെഴുതുവാൻ വയ്യ
പ്രണയത്തെ കുറിച്ചെഴുതാം പ്രേമത്തെ കുറിച്ചു പറയാം
പ്രണയം പങ്കുവയ്ക്കുവാൻ വയ്യ
കണ്ണീരിനെ കുറിച്ചെഴുതാം, കരുണയെ കുറിച്ചു പാടാം
കണ്ണീർ തുടയ്ക്കുവാൻ വയ്യ
ഊണുമേശയിലെ പാത്രങ്ങൾക്കു ഭംഗിപോരന്നാവും
ഉച്ചനേരത്തെ ചർച്ച വെകിട്ടു വിഭവങ്ങളെ കുറിച്ചും
കഴിച്ചു തീർന്നിട്ട് എച്ചിൽ തിന്നാൻ കാത്തിരിക്കുന്നവർ
അക്ഷമരാണു വിശപ്പിന്റെ വിലയറിയാവുന്നവർ
മതങ്ങളെ ചൊല്ലി കലഹിക്കുന്നവരുണ്ട് എല്ലാ
മതവിശ്വാസികൾക്കും വിശപ്പും വിയർപ്പുമുണ്ട്
എല്ലാ വിശപ്പിനും ഒരേ വേദന ദൈന്യതയുടെ
എല്ലാ വിയർപ്പിനും ഒരേ രുചി ഉപ്പിന്റെ
തിന്നതിന്റെ ബാക്കിപോലും കൊടുക്കാൻ മടിക്കുന്നവർ
നമ്മളോരേ സമുദായക്കാരനാണെന്നു പറഞ്ഞിട്ടെന്തുകാര്യം

Wednesday, 19 June 2013

തെല്ലൊന്നടങ്ങന്റെ വേനലേ
ഞാനീ മണ്ണിലൊട്ടു പെയ്തുതീരട്ടേ
കാത്തു സുഷിക്കയാണു നാളേറേയീ
നീലകടലിന്റെ അവിഹിത ഗർഭം
പേറ്റുനോവിന്റെ വേദനതിന്നു
പിന്നിട്ടൊരു വേനൽ കാലം മുഴുവനും
കുഞ്ഞുമഴതുള്ളികളൊരായിരം വന്നീ
മണ്ണിൽ പതിച്ചു കളിച്ചു തിമിക്കട്ടെ
വാതിലടച്ചു തണുത്തു വിറച്ചീ ലോകം
ശാപവാക്കുകൾ നീളേ ചൊരിയിലും
പെയ്യാതിരിക്കുവാൻ വയ്യെനിക്കീ
പ്രക്യതിനിയമം പാലിക്കവേണം
കൊഞ്ചികളിച്ചു രസിച്ചീ തുള്ളികൾ
വൻ പുഴയായ് ഒഴുകി നീങ്ങീടട്ടെ
 

Sunday, 16 June 2013

പക്ഷങ്ങൾ രണ്ടാണെങ്കിലും നമ്മളീ സൗഹൃദ
പക്ഷത്തുകൂടെ നടന്നവർ ഇനിയുമേറെ കടക്കേണ്ടവർ
ചെറുതാണീ പിണക്കങ്ങളൊക്കെയും ക്ഷമിക്കാവുന്നവ
നുള്ളി നോവിക്കുന്നതില്ല ഞാൻ നിന്നെ വീണ്ടും സഖേ
എന്തിനീ വീർത്തു കെട്ടലുകൾ മുഖം തിരിക്കൽ
ആയുധങ്ങൾ ഉപേഷിക്കുക ആശയങ്ങളെടുക്കുക
വാക്കുകൾ കൊണ്ടു സമരം നയിച്ചു നമ്മൾ തമ്മിലിങ്ങനെ
വാക്കേറ്റമുണ്ടാകുന്നതു സഹിക്കാവതല്ല തോഴരേ
കാണുക വിശാലമീ ലോകം കാത്തിരിക്കുന്നു
കാലം തകർക്കാത്ത കരുത്തുറ്റ ചങ്ങാത്തം