Monday, 9 September 2013

പരസ്പരം വിരോധം വളർത്തി തുടക്കം
പലതും പറഞ്ഞു പരത്തി കുർത്ത ആയുധങ്ങൾ തരും
തമ്മിൽ തമ്മിലടിച്ചു പരിക്കേല്ക്കുമ്പോൾ
തീരെ പക്ഷമില്ലാത്തതു പോലെ പക്ഷം പിടിക്കും
വിളിക്കാതെ വന്നു കക്ഷിചേരും
വാരിവലിച്ചു കൊള്ളയടിക്കും
മുപ്പിളമ തർക്കങ്ങളിൽ മുപ്പനാവും
മുക്കും വായും പൊത്തി അനുസരിക്കണം
അഫ്ഗാൻ മുതൽ സിറിയ വരെ
ഈജിപ്ത് മുതൽ ഇറാക്കു വരെ
എത്രയെത്രയാണു പ്രശ്ന പരിഹാരങ്ങൾ
ദാരിദ്രത്തെ കൊള്ളയടിക്കുന്നതെങ്ങനെ
അതുകൊണ്ടാണു ആഫ്രിക്കയിലേയ്ക്ക് കടക്കാത്തത്
അല്ലാതെ പ്രശ്നങ്ങളില്ലാത്തതുകൊണ്ടല്ല
രാസായുധങ്ങൾ ഭീകരങ്ങളാണു മനുഷ്യാവകാശലംഘനം പാടില്ല
നാഗസാക്കിയും, ഹിരോഷിമയും ബോധപുർവ്വം മറന്നതാണൂ
അവിടെ മരിച്ചുജീവിക്കുന്നവർ മനുഷ്യരല്ല
അന്യന്റെ പ്രശ്നങ്ങളിൽ വിളിക്കാതെ ഇടപെടുന്ന
വിശാലമനസ്കരാണവർ അല്ലാതെ ചോരകൊതിയന്മാരല്ല
ഭരണകുട അസ്ഥിരയ്ക്കെതിരെ പോരാടുന്നവരാണു അല്ലാതെ
വിഭവശേഷികൊള്ളയടിക്കുന്ന ലോകപോലീസുകാരല്ല
അഭിവാദ്യങ്ങൾ ഉസാമ ബിൻ ലാദൻ അഭിവാദ്യങ്ങൾ
അടിയൊന്നുകൊടുത്തിട്ടാണല്ലോ വിടപറഞ്ഞത്

Wednesday, 4 September 2013

വെയിലുപോലുമല്പം തണലുതേടുമീയിടങ്ങളിൽ
വരണ്ട മനസിന്റെ തപ്തനിശ്വാസങ്ങൾക്കിടയിൽ
നുലുപോൽ നേർത്തിയിറങ്ങീയീ മനസിലെപ്പോഴോ
ചിങ്ങമാസത്തിലെ പൊൻ തിരുവോണം
വാസനിക്കുന്നുണ്ടിപ്പോഴും നാക്കിലയിൽ ...
പരിപ്പും പപ്പടവും കുട്ടി കുഴച്ച
കുത്തരി ചോറിൻ മണം
വിമാനങ്ങളിലേറി വന്നിറങ്ങികഴിഞ്ഞു
വാടിയ വാഴയിലയും, തണ്ടുണങ്ങിയ കായ്കറികളും
തിരഞ്ഞേറേ നടന്നീ തിരക്കിനിടയിലും ഞാൻ
തേടിയതാ പഴയ വെൺതുമ്പകൊടികൾ
ഹൈപ്പറും സുപ്പറും വ്യാപാരവിപണനങ്ങൾ
തിരക്കുതന്നെ ന്യുജനറേഷനോണങ്ങളും
ഒന്നുറങ്ങി വെളുക്കുമ്പോഴേയ്ക്കും
പൊഴിഞ്ഞു പോമെങ്കിലും
പ്രിയമാണെനിക്കേറേയീദിനം,
ഓർമ്മകൾ ഉണർന്നെണീക്കുന്നു
ഓണം വരാനായി തിരക്കഭിനയിക്കുന്നു
നാട്യങ്ങളാണീ ആഘോഷങ്ങളൊക്കെയും ആശ്വാസം
നാടുമറന്ന ഞങ്ങളിങ്ങനെ നാടിനെ അറിയാറുണ്ടെന്നതു മാത്രം
See more

Sunday, 1 September 2013

കുഞ്ഞു ചകിരിനാരുകൾ കൊണ്ടുഞ്ഞാനെന്റെ
കുഞ്ഞിനിരിക്കാൻ തീർത്തതാണീ കുട്
കാറ്റേ വീശിപറത്തികളയരുതുനീയിളം
കാറ്റിലുലഞ്ഞുചിരിക്കുന്നുണ്ടവളെങ്കിലും
ഒത്തിരി നാളുകൾ കൊത്തിമെനഞ്ഞതാണീ
ഇത്തിരിയുള്ളയീ പഞ്ഞിതൻ കുട്
എത്രപ്രിയമാണെനിക്കി ചെറുവീട്
കണ്ടു രസിക്കട്ടെ ഞാനീത്തിരി
മഞ്ഞും മഴയും ആർത്തലച്ചെത്തിയിതിനെ
മണ്ണിലേയ്ക്കാഴ്ത്തികളയും വരെയും


 

Monday, 26 August 2013

രാമവിലാപം

കാക്ഷായവസ്ത്രം ധരിച്ച കൗഡില്യം
രാമന്റെ നാമം ഉരുവിടുന്നുണ്ട്
രാജ്യമുപേക്ഷിച്ച രാമനെ വീണ്ടും
രാജ്യഭരണത്തിനുപയോഗിക്കുന്നുണ്ട്
രാമായണത്തിന്റെ മുല്ല്യമറിയാത്തവർ
രാമനു വേണ്ടി പ്രകോപിതരാകുന്നു
രാമന്റെ കണ്ണീലശ്രുകണങ്ങൾ പൊടിയുന്നു
രാമനെ തെരുവിൽ വില്പനയ്ക്കു വയ്ക്കുന്നു
ചരിത്രത്തെ കുഴിമാന്തി വിക്യതമാക്കികൊണ്ട്
ചരിത്രം തിരുത്തികുറിക്കാനൊരുങ്ങുന്നു
സാഹോദര്യത്തെ തച്ചുതകർത്തവിടെ
വർഗ്ഗിയവിഷവിത്തു വിതയ്ക്കുന്നു
പൊട്ടിമുളയ്ക്കുന്ന പാഴ്ചെടികളെമ്പാടും
പരസ്പരം തല്ലിതിമിർത്തു മരിക്കുന്നു
രാമനിതൊക്കെ കണ്ടുകൊണ്ടിപ്പൊഴും
രാമായണം മറിച്ചു നോക്കുന്നു
“കോപം മുലം മനസ്താപമുണ്ടായി വരും
കോപം മുലം ന്യണാം സംസാരബന്ധനം“

 

Monday, 19 August 2013

ചങ്ങാതിമാരെനിക്കേറേയുണ്ട് ഇവിടെ
ചങ്ങാത്തമെനിക്കെല്ലാരോടുമുണ്ട്
എന്നോടു മിണ്ടാത്ത ചങ്ങാതിയോടിത്ര
ചങ്ങാത്തമെന്തിനെന്നോർക്കാറുണ്ട് ഞാൻ
ദുരത്തു കാണും എഴുത്തുകൾ ചിത്രങ്ങൾ ഒക്കെയും
ആർദ്രമാക്കാറുണ്ടെന്റെ ചിത്തത്തെ ഇപ്പോഴും
ഇഷ്ടങ്ങൾ പുഞ്ചിരി പുത്തനുണർവ്വുകൾ
വാരി വിതറാതെ പോകാറില്ല ഞാനിതുവരെ
കാണാതെ പോകാറുണ്ടവയിൽ ചിലതെല്ലാം
കളഞ്ഞുപോകില്ലയെങ്കിലും സൗഹൃദം

 

Wednesday, 14 August 2013

ത്യാഗസമരസ്മരണകളുയർത്തി
സ്വാതന്ത്രത്തിൻ അലകളുയർത്തി
വീണ്ടും മനസിലുണർവ്വ് പകർത്തി
വരവാകുന്നു ദേശീയസ്വാതന്ത്രദിനം

പകുത്തു കിട്ടിയ ഭാഗം ഞങ്ങൾ ...
പകർത്തു വച്ചീ ഹൃദയത്തിൽ
നാനാത്വമതിലേകത്വത്താൽ ചേർത്തണച്ചീ
വിരിമാറിൽ

പലപല ആശയമെങ്കിലുമിന്നും
ഞങ്ങൾക്കൊരേ പതാക ഒരേ വികാരം
ഭാരതമെന്ന വിചാരം
അകത്തുവന്നിട്ടിവിടെ ചിന്ദ്രത
വിതച്ചുകൊയവത് വ്യാമോഹം

ക്രിസ്തിയഹിന്ദുമുസല്മാനെങ്കിലും
ബുദ്ധജൈനവിശ്വാസികളെങ്കിലും
ഇവിടെ ഞങ്ങൾക്കൊരേ വികാരം
ഭാരതമെന്ന വിചാരം
See more


Monday, 5 August 2013

ഒരുപിടിയോർമ്മകൾ മാത്രമാക്കിയീ
ഭുമിയെ നിങ്ങൾ വെറുത്തു മറഞ്ഞുവോ
വിളിച്ചുണർത്തുന്നുണ്ടു ഞാനെല്ലാകൊല്ലവും
കർക്കിടവാവിൻ തണുത്തകുളിരിൽ മുങ്ങി
ഉരുട്ടി വച്ചൊരീ ബലിചോറുണ്ണുവാൻ
കാക്കയായ് നിങ്ങൾ പുനജർജ്ജീടുമോ
ഇല്ല വിശ്വാസമില്ലെനിക്കെങ്കിലും
പക്ഷിയായെങ്കിലും നിങ്ങൾ വരുന്നതു കാണുവാൻ
ഇറ്റുവീഴുന്ന നീർ കണങ്ങൾ തുടച്ചു ഞാൻ
ബലിചോറുമായിതാ കാത്തിരുന്നിടുന്നു