Thursday, 21 November 2013

(രാവിലെ എനിക്കൊരു സുഹ്രത്ത് ടാഗ് ചെയ്തു തന്നതാണീ ചിത്രം, ഈറനണിഞ്ഞ കണ്ണുകളോടെ മാത്രമേ എനിക്കീ ചിത്രവും അതിനോടൊപ്പമുള്ള വാക്കുകളും വായിക്കാൻ സാധിക്കു, ഒരിക്കലും ഈ കപടലോകത്തിലെ പൊങ്ങച്ച സംസാരത്തിൽ വീണു പോകാതിരിക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്ന പ്രാർഥനയോടെ പ്രിയമുള്ള എല്ലാ അമ്മമാർക്കും വേണ്ടി)

അമ്മേ മറക്കുന്നതെങ്ങനെ ഞാനീ
അമ്മിഞ്ഞപാലിന്റെ നേരും നിറവും
ഉയരങ്ങളെത്ര ഞാൻ താണ്ടിയെന്നാകിലും...
ഉണ്മയവിടെത്തെ മടിത്തട്ടു തന്നെ

ഉറ്റബന്ധങ്ങൾ മറക്കുന്നതെങ്ങനെ
ഉലകിലെത്ര സമ്പത്തു തേടിവന്നാലും
പെറ്റവയറിനെ തള്ളുന്നതെങ്ങനെ
പ്രിയമെത്ര പറഞ്ഞു വിളിക്കിലും

അഹങ്കാരത്തിന്റെ മേല്പൊടി ചാർത്തിയീ
അലങ്കാരത്തോടെ നടക്കുന്നു ഭുമിയിൽ
ചായങ്ങൾ തേച്ചു ചുമപ്പിച്ച വാക്കുകൾ
ചാമരം വീശുന്ന ഭ്യത്യഗണങ്ങൾ
ഒക്കെയും ഒക്കെയും മറവിയിലാക്കി നാം
ഒറ്റയ്ക്കു തന്നെ തിരിച്ചു പോയീടണം

ആത്മാവിൽ നിന്നു വരുന്ന വാക്കുകളിൽ
അമ്മയെന്ന സ്നേഹം നിറഞ്ഞു നിന്നീടണം

Monday, 4 November 2013

(അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയചങ്ങാതിയ്ക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട്)



 

ഒരുങ്ങുന്നുണ്ടൊരു ചിത മനസിലും മണ്ണിലും

ഒരുങ്ങുന്നു നീ അവസാനയാത്ര തുടങ്ങുവാൻ

എരിഞ്ഞടങ്ങുന്നൊരു പകൽ കുടി നിന്നെകുട്ടാതെ

എരിഞ്ഞടങ്ങുന്നു ദീർഘനാൾ നീണ്ട സൗഹ്രദം

നേരുന്നില്ല ഞാൻ ശുഭയാത്ര കാത്തിരിക്കാനുമില്ല

നാളെ ഞാനുമീ വഴി പിന്തുടരണം നിശ്ചയം

 

പരിഭവങ്ങൾ പരാതികൾ ചെറുപിണക്കങ്ങൾ

പറഞ്ഞാലും തീരാത്ത വിശേഷങ്ങളങ്ങനെ

പങ്കുവച്ചും പകുത്തെടുത്തും നാം പിന്നിട്ട വർഷങ്ങൾ

പാതിനിർത്തി മടങ്ങുന്നു നീ  തീരാത്ത വേദന മനസിൽ നിറച്ചിങ്ങനെ

പ്രവാസത്തിന്റെ കടുത്ത വേനലിൽ ചിരിച്ചു തുടങ്ങി നീ

പ്രവാസത്തെ തന്നെ കരയിപ്പിച്ച് മടങ്ങുന്നു നീ

 

ശുന്യമാണു നിന്റെയീ കിടക്കയും വിരിപ്പും

ഇനി പുതിയൊരാൾ വരുംവരേയ്ക്കും

പതിവു തിരക്കുകളിൽ മുഴുകി മറക്കും നിന്നെയും

പ്രിയ സ്നേഹിതാ പിരിയുന്നില്ല ഞാൻ

നേരമായ്, പതിവു തെറ്റിക്കുന്നില്ലിതാശ്രുകണങ്ങളരിയും പുവും

ഒരോ വർഷവും മുടങ്ങാതെത്തുമോർമ്മളിൽ നോവും

പറയട്ടെ പതിഞ്ഞസ്വരത്തിൽ ഞാനും

പഴിക്കട്ടെ വിധിയെ വീണ്ടും

 
തിരക്കുകളില്ലാത്ത ലോകത്തിലേയ്ക്ക് നീ നടന്നു മറഞ്ഞെന്നാലും

തിരക്കൊഴിഞ്ഞു നീയെത്തുമെന്നു കരുതട്ടെ താതർ

Wednesday, 30 October 2013

കടന്നു പോയി എഴുപതാണ്ടുകൾ
കണ്മുന്നിലുടീ ജനകീയ ജീവിതം
നന്മ വറ്റാത്ത മനസും പ്രവർത്തിയും
നല്ലവാക്കുകൾ നിറഞ്ഞ പുഞ്ചിരി
തിളങ്ങുന്നു കറയൊരല്പമേശാത്ത ഖദർ
കുപ്പായത്തിലൊരദർശ ധീരൻ
തിളക്കമേറ്റുന്നു ഒരോ ജനപ്രിയ പദ്ധതിയും
ഉറച്ച കാൽ വല്പ്പിനു മാറ്റു കുട്ടുന്നു
പിറകിലുയരുന്നു അഹിംസാമന്ത്രം
പിന്തിരിഞ്ഞോടാത്ത കർമ്മനിരതത
അസുയപുണ്ട അസുരവർഗ്ഗങ്ങൾ
ആരോപണവർഷങ്ങൾ വാരിയെറിഞ്ഞെങ്കിലും
അകലാത്ത ജനപിന്തുണയിൽ മുക്കിയെടുത്തവയൊക്കെയും
അണിഞ്ഞു മാലകളായീ രാഷ്ട്രീയതന്ത്രഞ്ജൻ
പരിത്യാഗിയാം ക്രിസ്തുദേവന്റെ
പാരമ്പര്യത്തെ പേറുന്നവൻ
നബിയും നാരായണനുമൊന്നന്നറിഞ്ഞവൻ
നേരുന്നു ഐശ്വര്യത്തിന്റെ സപ്തതി നാളുകൾ
നന്മയോടെ സന്തോഷത്തോടെ നുറു സംവൽസരങ്ങൾ
(ബഹുമാനപെട്ട കേരളമുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി സാറിനു സപ്തതി ആശംസകൾ നേർന്നു കൊണ്ട്)
 

Saturday, 26 October 2013

എഴുതുന്നതൊക്കെ ഓർമ്മയും, പഴമയും
ആരുവായിക്കാൻ (അതുകൊണ്ട്)
എനിക്കുമെഴുതണം ഒരു ന്യുജനറേഷൻ കവിത
ഇത്രനാളും സദാചാരം പറഞ്ഞു മാറിനില്ക്കുകയായിരുന്നു
ഇനിയതു പോരാ സദാചാരത്തിനു നല്ല വഴി ന്യുജനറേഷൻ തന്നെ
ആശാനും ഉള്ളുരും വള്ളത്തോളും പറഞ്ഞു വഴിമാറിനിന്നു
ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം
സാമുഹ്യ വ്യവസ്ഥിയ്ക്കു മാറ്റമുണ്ടാക്കാനത്രേ
സമുഹം ദുഷിക്കാതിരിക്കാനത്രേ
നഗ്നതയ്ക്ക് ഒളിച്ചിരിക്കാനാവില്ല ന്യുജനറേഷൻ
കണ്ടു പിടിക്കും പ്രചരിപ്പിക്കും
അല്പം എരിവും പുളിയുമില്ലാതെന്തു കവിത
പ്രണയത്തിനെക്കാൾ മാർക്കറ്റ് വേഴ്ചകൾക്കാണു
തെറിപദങ്ങൾ കൊണ്ട് അലങ്കാരവും വ്യത്തവും സ്യഷ്ടിക്കണം
തുറന്നുപറച്ചിലുകൾക്ക് എരിവുണ്ടാകും
മറയ്ക്കാനാഗ്രഹിക്കുന്നതൊക്കെ തുറന്നിടണം
ഇരുട്ടത്താസ്വദിക്കുന്നതൊക്കെ വെളിച്ചത്തിൽ കാട്ടണം
മറ്റുള്ളവർ കാണാതിരിക്കാൻ പൊത്തിപിടിച്ചതൊക്കെ
നിർലജ്ജം തുറന്നു കാണിക്കണം
ഞാനെഴുതി തുടങ്ങുകയാണു, ചിലപ്പോൾ
വല്ല മലയാളം വാരികയും എന്നെയെടുത്തുയർത്തിയാലോ

 

Tuesday, 1 October 2013

ഉജ്ജ്വലമാണാഹിംസാമന്ത്രമതുറക്കെ പാടിയതങ്ങ്
ഉറങ്ങിയജനതയ്ക്ക് ഉണർവ്വേകിയ ഉടുക്കുപാട്ടാണങ്ങ്
റാമും റഹിമും കൈകൾകോർക്കുമീ മണ്ണിൻ പുണ്യമതങ്ങ്
രാജ്യം മുഴുവൻ ആദരവേകും മഹാത്മാവാണങ്ങ്

കറുത്ത കരിങ്കൽ പ്രതിമകളായ് നിറഞ്ഞുവെന്നാലും
കടുത്തവാക്കുകൾ പടവാളാക്കി നേടിയ സ്വാതന്ത്രം
സ്പുരിക്കുന്നുണ്ടാകണ്ണിൽ നിന്നുമതാത്മവിശ്വാസം
സഹനശക്തിയതുണ്ടാക്കിയതാണീന്നീ ഭാരതം...

ജനിച്ചിടാമോ ഒരിക്കല്കുടിയീ ഇൻഡ്യതൻ വിരിമാറിൽ
ജീവിച്ചിടാമോ ഞങ്ങൾക്കിടയിലൊരയാജ്ജാ ശക്തിയായ്
കുടെ ജീവിക്കാൻ കൊതിയുള്ളവരുണ്ടിവിടെയൊരായിരം
കനിവിൻവാക്കുകൾ നേർവഴികാട്ടി ഞങ്ങൾ കരുത്തരാവട്ടെ
See more

Wednesday, 18 September 2013

ഓർമ്മയായ് മാറുമോ ആനവണ്ടി.........
മുന്നുരുപ കൊടുത്താൽ നിറയെ ആൾക്കാരുമായി വിട്ടിൽ നിന്ന് എന്നെ തലസ്ഥാനനഗരിയിലെ ഹ്യദയഭാഗത്തെത്തിക്കുമായിരുന്ന പച്ചയും മഞ്ഞയും ചുവപ്പും നിറത്തിൽ ആനവണ്ടിയെന്നു കളിയാക്കി വിളിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ബസ് സർവ്വീസ്, ബൈക്കും, കാറുമൊക്കെ ചീറിപാഞ്ഞു നടക്കുന്ന നിരത്തുകളിൽ ഇന്നും ഞങ്ങൾക്കാശ്രയം ഇതേ വണ്ടി തന്നെയാണു നിരക്ക് മുന്നുരുപയിൽ നിന്നു അഞ്ചുരുപയായി എന്ന വ്യത്യാസം മാത്രം ബാക്കിയൊക്കെ പഴയതുപോലെ തന്നെ , ബെല്ലടിയുടെ ശബ്ദം പോലും ഇന്നും സുപരിചിതം, ഓടിവരുന്നതു കണ്ടാൽ കളിയാക്കാനായി ചെറുതായി അനങ്ങി നില്കുന്ന ആ രുപം തിരുവനന്തപുരത്തെ സാധാരണക്കാർക്ക് എങ്ങനെ മറക്കാൻ കഴിയും?, തിരുവനന്തപുരം എന്നു ഞാൻ പ്രത്യോകം എടുത്തു പറഞ്ഞത് മറ്റുള്ള ജില്ലകളെ അപേഷിച്ച് കെ.എസ്.ആർ.ടി.സി കുടുതൽ സർവ്വീസ് നടത്തുന്ന പ്രവറ്റ് ബസ് കൊലയാളികൾ തീരെ കുറഞ്ഞ സ്ഥലമെന്നതു കൊണ്ടാണു, കോളേജിൽ പഠിക്കുന്ന കാലത്ത് കൈയ്യിലെ വെളുത്ത കാർഡ് കാട്ടി കണ്ടക്ടറെ കൊണ്ട് പതിപ്പിച്ചു വാങ്ങുന്നതും അഭിമാനപുർവ്വം കാർഡ് കൊണ്ടുനടന്നിരുന്നതും ഇന്നുമോർമ്മയിലുണ്ട്,  ഒരു വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹം മാത്രം കൈമുതലായുള്ള ആനേകായിരം പേർക്ക് എത്രയാശ്വാസമാണു  ഈ സർക്കാർ വാഹനം ഈ ഗൃഹാതുരത്വവും ഓർമ്മമാത്രമായി പോകുമോ..............