Thursday 21 November 2013

(രാവിലെ എനിക്കൊരു സുഹ്രത്ത് ടാഗ് ചെയ്തു തന്നതാണീ ചിത്രം, ഈറനണിഞ്ഞ കണ്ണുകളോടെ മാത്രമേ എനിക്കീ ചിത്രവും അതിനോടൊപ്പമുള്ള വാക്കുകളും വായിക്കാൻ സാധിക്കു, ഒരിക്കലും ഈ കപടലോകത്തിലെ പൊങ്ങച്ച സംസാരത്തിൽ വീണു പോകാതിരിക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്ന പ്രാർഥനയോടെ പ്രിയമുള്ള എല്ലാ അമ്മമാർക്കും വേണ്ടി)

അമ്മേ മറക്കുന്നതെങ്ങനെ ഞാനീ
അമ്മിഞ്ഞപാലിന്റെ നേരും നിറവും
ഉയരങ്ങളെത്ര ഞാൻ താണ്ടിയെന്നാകിലും...
ഉണ്മയവിടെത്തെ മടിത്തട്ടു തന്നെ

ഉറ്റബന്ധങ്ങൾ മറക്കുന്നതെങ്ങനെ
ഉലകിലെത്ര സമ്പത്തു തേടിവന്നാലും
പെറ്റവയറിനെ തള്ളുന്നതെങ്ങനെ
പ്രിയമെത്ര പറഞ്ഞു വിളിക്കിലും

അഹങ്കാരത്തിന്റെ മേല്പൊടി ചാർത്തിയീ
അലങ്കാരത്തോടെ നടക്കുന്നു ഭുമിയിൽ
ചായങ്ങൾ തേച്ചു ചുമപ്പിച്ച വാക്കുകൾ
ചാമരം വീശുന്ന ഭ്യത്യഗണങ്ങൾ
ഒക്കെയും ഒക്കെയും മറവിയിലാക്കി നാം
ഒറ്റയ്ക്കു തന്നെ തിരിച്ചു പോയീടണം

ആത്മാവിൽ നിന്നു വരുന്ന വാക്കുകളിൽ
അമ്മയെന്ന സ്നേഹം നിറഞ്ഞു നിന്നീടണം

Monday 4 November 2013

(അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയചങ്ങാതിയ്ക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട്)



 

ഒരുങ്ങുന്നുണ്ടൊരു ചിത മനസിലും മണ്ണിലും

ഒരുങ്ങുന്നു നീ അവസാനയാത്ര തുടങ്ങുവാൻ

എരിഞ്ഞടങ്ങുന്നൊരു പകൽ കുടി നിന്നെകുട്ടാതെ

എരിഞ്ഞടങ്ങുന്നു ദീർഘനാൾ നീണ്ട സൗഹ്രദം

നേരുന്നില്ല ഞാൻ ശുഭയാത്ര കാത്തിരിക്കാനുമില്ല

നാളെ ഞാനുമീ വഴി പിന്തുടരണം നിശ്ചയം

 

പരിഭവങ്ങൾ പരാതികൾ ചെറുപിണക്കങ്ങൾ

പറഞ്ഞാലും തീരാത്ത വിശേഷങ്ങളങ്ങനെ

പങ്കുവച്ചും പകുത്തെടുത്തും നാം പിന്നിട്ട വർഷങ്ങൾ

പാതിനിർത്തി മടങ്ങുന്നു നീ  തീരാത്ത വേദന മനസിൽ നിറച്ചിങ്ങനെ

പ്രവാസത്തിന്റെ കടുത്ത വേനലിൽ ചിരിച്ചു തുടങ്ങി നീ

പ്രവാസത്തെ തന്നെ കരയിപ്പിച്ച് മടങ്ങുന്നു നീ

 

ശുന്യമാണു നിന്റെയീ കിടക്കയും വിരിപ്പും

ഇനി പുതിയൊരാൾ വരുംവരേയ്ക്കും

പതിവു തിരക്കുകളിൽ മുഴുകി മറക്കും നിന്നെയും

പ്രിയ സ്നേഹിതാ പിരിയുന്നില്ല ഞാൻ

നേരമായ്, പതിവു തെറ്റിക്കുന്നില്ലിതാശ്രുകണങ്ങളരിയും പുവും

ഒരോ വർഷവും മുടങ്ങാതെത്തുമോർമ്മളിൽ നോവും

പറയട്ടെ പതിഞ്ഞസ്വരത്തിൽ ഞാനും

പഴിക്കട്ടെ വിധിയെ വീണ്ടും

 
തിരക്കുകളില്ലാത്ത ലോകത്തിലേയ്ക്ക് നീ നടന്നു മറഞ്ഞെന്നാലും

തിരക്കൊഴിഞ്ഞു നീയെത്തുമെന്നു കരുതട്ടെ താതർ