Thursday 21 November 2013

(രാവിലെ എനിക്കൊരു സുഹ്രത്ത് ടാഗ് ചെയ്തു തന്നതാണീ ചിത്രം, ഈറനണിഞ്ഞ കണ്ണുകളോടെ മാത്രമേ എനിക്കീ ചിത്രവും അതിനോടൊപ്പമുള്ള വാക്കുകളും വായിക്കാൻ സാധിക്കു, ഒരിക്കലും ഈ കപടലോകത്തിലെ പൊങ്ങച്ച സംസാരത്തിൽ വീണു പോകാതിരിക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്ന പ്രാർഥനയോടെ പ്രിയമുള്ള എല്ലാ അമ്മമാർക്കും വേണ്ടി)

അമ്മേ മറക്കുന്നതെങ്ങനെ ഞാനീ
അമ്മിഞ്ഞപാലിന്റെ നേരും നിറവും
ഉയരങ്ങളെത്ര ഞാൻ താണ്ടിയെന്നാകിലും...
ഉണ്മയവിടെത്തെ മടിത്തട്ടു തന്നെ

ഉറ്റബന്ധങ്ങൾ മറക്കുന്നതെങ്ങനെ
ഉലകിലെത്ര സമ്പത്തു തേടിവന്നാലും
പെറ്റവയറിനെ തള്ളുന്നതെങ്ങനെ
പ്രിയമെത്ര പറഞ്ഞു വിളിക്കിലും

അഹങ്കാരത്തിന്റെ മേല്പൊടി ചാർത്തിയീ
അലങ്കാരത്തോടെ നടക്കുന്നു ഭുമിയിൽ
ചായങ്ങൾ തേച്ചു ചുമപ്പിച്ച വാക്കുകൾ
ചാമരം വീശുന്ന ഭ്യത്യഗണങ്ങൾ
ഒക്കെയും ഒക്കെയും മറവിയിലാക്കി നാം
ഒറ്റയ്ക്കു തന്നെ തിരിച്ചു പോയീടണം

ആത്മാവിൽ നിന്നു വരുന്ന വാക്കുകളിൽ
അമ്മയെന്ന സ്നേഹം നിറഞ്ഞു നിന്നീടണം

No comments:

Post a Comment