Friday 13 September 2013


ഓണകിനാവ് (കവിത)

ഒന്നിത്തിരി കാത്തുനില്ക്കുക   പൊന്നോണമേ

ഒരുങ്ങുവാനുണ്ടെനിക്കു കുറച്ചിനിയും നേരം

തേവികളഞ്ഞിട്ടില്ല കാലം തെറ്റിവന്ന മഴതുള്ളികളൊന്നും

തെന്നി വീണാൽ ഉടഞ്ഞുപോകില്ലേ  നീ

കാത്തുസൂഷിച്ചതാണു മനതാരിലെ ചെപ്പിലടച്ചു നിന്നെ

പഴമണമുണ്ടന്നാലും പ്രിയമുള്ളവളല്ലേ നീ

 

തൊടികൾ തേടുവാൻ തോഴിയില്ലന്നാലും

പൂക്കുട നിറയ്ക്കുവാൻ പൂക്കളില്ലന്നാലും

സങ്കല്പലോകത്തു നിന്നാമാവേലി

മലയാളം തേടി വരുന്നനാളോണം

പലപല വർണ്ണങ്ങൾ ചാലിച്ചു ഞാൻ

പണ്ടേ മനസിൽ വരച്ചതാണോണം

 

ദുരത്തു നിന്നുമുഴങ്ങുന്നുണ്ടിപ്പഴും പുപ്പൊലിപാട്ടിന്റെ ഈണം

പുന്നെല്ലു കുത്തിയെടുത്തു വറ്റിച്ചതാം നല്ലരിചോറിന്റെ ഗന്ധം

വീർപ്പുമുട്ടാറുണ്ടീയരസെന്റിലെ ഒറ്റമുറി പുരയിലെങ്കിലും

വിടരാതിരിക്കാനാവില്ല  എന്റെ ഓർമ്മപൂക്കൾക്കിനിയും

തട്ടിയുണർത്തരുതെന്നെ നീ ഞാനിത്തിരി കിനാവു കണ്ടോട്ടേ

ഞെട്ടിയുണർന്നാൽ പെട്ടെന്നു തീരുന്ന വസന്തമാണെനിക്കോണം

 

 

No comments:

Post a Comment