Wednesday 4 September 2013

വെയിലുപോലുമല്പം തണലുതേടുമീയിടങ്ങളിൽ
വരണ്ട മനസിന്റെ തപ്തനിശ്വാസങ്ങൾക്കിടയിൽ
നുലുപോൽ നേർത്തിയിറങ്ങീയീ മനസിലെപ്പോഴോ
ചിങ്ങമാസത്തിലെ പൊൻ തിരുവോണം
വാസനിക്കുന്നുണ്ടിപ്പോഴും നാക്കിലയിൽ ...
പരിപ്പും പപ്പടവും കുട്ടി കുഴച്ച
കുത്തരി ചോറിൻ മണം
വിമാനങ്ങളിലേറി വന്നിറങ്ങികഴിഞ്ഞു
വാടിയ വാഴയിലയും, തണ്ടുണങ്ങിയ കായ്കറികളും
തിരഞ്ഞേറേ നടന്നീ തിരക്കിനിടയിലും ഞാൻ
തേടിയതാ പഴയ വെൺതുമ്പകൊടികൾ
ഹൈപ്പറും സുപ്പറും വ്യാപാരവിപണനങ്ങൾ
തിരക്കുതന്നെ ന്യുജനറേഷനോണങ്ങളും
ഒന്നുറങ്ങി വെളുക്കുമ്പോഴേയ്ക്കും
പൊഴിഞ്ഞു പോമെങ്കിലും
പ്രിയമാണെനിക്കേറേയീദിനം,
ഓർമ്മകൾ ഉണർന്നെണീക്കുന്നു
ഓണം വരാനായി തിരക്കഭിനയിക്കുന്നു
നാട്യങ്ങളാണീ ആഘോഷങ്ങളൊക്കെയും ആശ്വാസം
നാടുമറന്ന ഞങ്ങളിങ്ങനെ നാടിനെ അറിയാറുണ്ടെന്നതു മാത്രം
See more

No comments:

Post a Comment