Sunday 21 October 2012

ഈയാഴചയിലാദ്യം (6)


ഇയടുത്ത ഏതോ ഒരു ദിവസത്തിൽ മാതൃഭുമി പത്രത്തിലൊരു ലേഖനം കണ്ടു അതിൽ വിദ്യാർഥികൾക്കിടയിൽ കുടിവരുന്ന മദ്യപാനശീലവും അദ്ധ്യാപകരുടെ അറിവില്ലായ്മയും കളിയാക്കി പറഞ്ഞിരിക്കുന്നു അതിനകത്തു വായിച്ച ഒരു ചെറിയ കവിതാ ശകലം ഞാനോർക്കുന്നു

ഒന്നു രണ്ടു ചിരട്ട കഴിപ്പോളം അപ്പനുണ്ടോ വരുന്നെന്നു നോക്കണം

രണ്ടു മൂന്നു ചിരട്ട കഴിച്ചാൽ അപ്പനാരടാ ഞാനെടാ മോനേടാ

എന്ന അതീവ ഹാസ്യപ്രദാനമായ വരികൾ വളരെ അർഥവത്തുമാണു ഇന്നത്തെ സാഹചര്യത്തിൽ തീർത്തും.

ഞാനീ പ്രവാസജീവിതമാരംഭിക്കുന്നതിനു മുമ്പ്, വീടിനടുത്തുള്ള ട്യുഷൻ സെന്ററിൽ പഠിപ്പിക്കാൻ പോകാറുണ്ടായിരുന്നു. കുട്ടികളുമായൊക്കെ നല്ലരീതിയിൽ എടപെട്ടിരുന്നതു കൊണ്ടാവാം അവരെ ഓരോരുത്തരെയും ഞാൻ ഓർത്തുവയ്ക്കുന്നു. ഇക്കഴിഞ്ഞ എന്റെ അവധിക്കാലത്തു ഞാനതിലൊരു വിദ്യാർഥിയെ കണ്ടു എനിക്കൊരിക്കലും പ്രതീഷിക്കാനാവാത്ത ഒരവസ്ഥയിൽ ആകെ മദ്യലഹരിയിൽ മുങ്ങിനീങ്ങുന്നു. ഇതൊരു വിദ്യാർഥിയുടെ മാത്രം കാഴ്ചയല്ല നുറിൽ തൊണ്ണുറ്റി ഒൻപതു പേരും ഇങ്ങനെ തന്നെയാണു. ഏതു സർക്കാരാണു മദ്യം നിരോധിക്കാൻ ധൈര്യപെടുക? അതിനു മുതിർന്ന മുഖ്യമന്ത്രി തൊട്ടടുത്ത തെരെഞ്ഞെടുപ്പിൽ കേന്ദ്രത്തിലേയ്ക്ക് പറിച്ചുനടപെട്ട നാടാണു നമ്മുടേത്.

ഇന്നെല്ലാ ആഘോഷങ്ങളും കുട്ടായ്മകളും ഒരേ ഒരു ലഷ്യത്തിലാണു ചെന്നെത്തി ചേരുക മദ്യപാനം.  മദ്യം നിഷേധിച്ച രാജ്യങ്ങളിൽ പോലും അവ സുലഭമായി ലഭിക്കുന്നു എന്നതു തന്നെ മദ്യത്തിന്റെ പ്രധാന്യം എത്രത്തൊളമാണന്നു മനസ്സിലാക്കാം. ഇക്കഴിഞ്ഞ ഓണത്തിനു ഞാനൊരു കുട്ടായ്മയിൽ അറിയാതെ ചെന്നുപെട്ടു സാധാരണ ഇത്തരം ഇടങ്ങളിൽ ഞാൻ പങ്കെടുക്കാറുള്ളതല്ല വേറെയൊന്നും കൊണ്ടല്ല ഒരു രസംകൊല്ലിയായി അവർക്കൊരു ബുദ്ധിമുട്ടാകണ്ട എന്നു കരുതിമാത്രം , പക്ഷേ ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് മാത്രം ഫാമിലിയുൾപെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിൽ ഞാനും ചെന്നു പെട്ടു സ്ത്രികൾ പോലും ബിയർ കഴിച്ച് ആഘോഷിക്കുന്ന അത്തരം അഘോഷങ്ങളിൽ മദ്യം ഉപയോഗിക്കാത്തവർ എന്തോ മഹാപാവം ചെയ്യുന്നു  എന്നതു പോലെയാണു ഒരോരുത്തരും നമ്മെ വീഷിക്കുന്നത് എന്നു പറയാം . പണ്ടൊക്കെ പെണ്ണുകാണാൻ വരുന്ന ചെറുക്കൻ മദ്യപാനസ്വഭാവം ഇല്ലാത്തയാളാണന്നു കേൾക്കുന്നതാണു സന്തോഷം ഇന്ന് വല്ലതും അങ്ങനെ പറഞ്ഞാൽ ഇങ്ങനെയുള്ള പച്ചക്കറി ചെറൂക്കനെയൊക്കെ ആർക്കു വേണം എന്നായിരിക്കും പെണ്ണിന്റെ മറുചോദ്യം.

മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ഒരിക്കൽ ഞാൻ ശ്രമിച്ചതാണു മാത്യഭുമി സ്റ്റ്ഡിസർക്കിളിന്റെ ട്രയിനറായിരിക്കുന്ന സമയം ഒരു പഠനക്ലാസ്സിൽ അറിയാതെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചു പറഞ്ഞുപോയി ശരിക്കും എനിക്കു തല്ലുകിട്ടേണ്ടതായിരുന്നു എന്ത് വീറോടേയാണു കുട്ടീകളും മുതിർന്നവരും ഒക്കെ ഒന്നിച്ചെതിർത്തത് എനിക്കത് ഓർക്കാൻ കുടി വയ്യ. ഇവനേതു കോത്താഴത്തുകാരനാടാ എന്ന തരത്തിൽ പെൺകുട്ടീകളുടെ നോട്ടം കുടി കണ്ടപ്പോൾ എനിക്കു മതിയായി പിന്നീടൊരിടത്തും മദ്യം ദോഷമാണെന്നു ഞാൻ പറഞ്ഞിട്ടീല്ല

കരൾ രോഗങ്ങളൊന്നും പറഞ്ഞ് ഇപ്പോഴത്തെ തലമുറയെ പിന്തിരിപ്പിക്കാൻ നോക്കണ്ട കരൾ മാറ്റിവയ്ക്കൽ കണ്ടുപിടിച്ച കാലമാ ആശാനെയെന്നു പറഞ്ഞുകളയും. ഇതൊന്നും മദ്യത്തിനെതിരെയല്ല കേട്ടോ മദ്യപാനികൾക്കൊപ്പമാണു ഞാനും കേരളത്തിന്റെ സാമ്പത്തിക അച്ചടക്കം ഒരു പരിധിവരെ പിടിച്ചുനിർത്തുന്നതിൽ ദ്രാവകം ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.

PRAVEEN V R ATTUKAL

No comments:

Post a Comment